ദൈവത്തിന്റെ സർവ്വ ശ്രേഷ്ഠമായ കലാസൃഷ്ടിയാണ് ദൈവമാതാവായ മറിയം ( നമ്മുടെ പരിശുദ്ധ അമ്മ). അതുകൊണ്ട് അമ്മയെ വെളിപ്പെടുത്താനും അങ്ങനെ അമ്മ കൂടുതൽ കൂടുതൽ അറിയപ്പെടാനും അവിടുന്ന് ആഗ്രഹിക്കുന്നു. ഈ വെളിപ്പെടുത്തലിന് പല കാരണങ്ങളുമുണ്ട്. അമ്മ സ്വർഗ്ഗത്തിൽ ദൈവ മഹത്വത്തിന്റെ മാസ്റ്റർപീസ് ആണ്. ഭൂമിയിൽ അവിടുത്തെ കൃപയുടെ മാസ്റ്റർപീസും. നമ്മൾ അമ്മയെ പ്രതി അവിടുത്തെ സ്തുതിച്ച് മഹത്വപ്പെടുത്തണം എന്നും മഹോന്നതൻ അതിയായി ആഗ്രഹിക്കുന്നു.
നീതി സൂര്യനായ ഈശോയെ വെളിപ്പെടുത്തിയ, വെളിപ്പെടുത്തുന്ന പ്രഭാതനക്ഷത്രം ആയതുകൊണ്ടും അമ്മ അറിയപ്പെടണം, അംഗീകരിക്കപ്പെടണം. ഇത് ഈശോ അറിയപ്പെടാനും അംഗീകരിക്കപ്പെടാനുമാണ്.
ഒരിക്കലും രമ്യപ്പെടാനാകാത്ത ഒരു ശത്രുത ദൈവം സ്ഥാപിച്ചിട്ടുണ്ട്. സമയം ഉള്ളടത്തോളം കാലം ഇത് തുടർന്നുകൊണ്ടുമിരിക്കും. ഈശോയുടെ പരിശുദ്ധ മാതാവും സാത്താനുമായുള്ള വലിയ ശത്രുതയാണിത്. അമ്മയുടെ സന്തതികളും സാത്താന്റെ സന്തതികളും തമ്മിലുള്ള ശത്രുതയും തുടർന്നുകൊണ്ടേയിരിക്കും.
സാത്താന് എതിരായി സർവ്വശക്തൻ ഉയർത്തിയിട്ടുള്ള അജയ്യ ആജന്മ ശത്രുവാണ് ഈശോയുടെ അമ്മ, നമ്മുടെ അമ്മ, നമ്മുടെയും പരിശുദ്ധ അമ്മ. തന്റെ ശപിക്കപ്പെട്ട ശത്രുവിനോട് പ്രസിദ്ധ അമ്മയ്ക്ക് ഇത്ര വലിയ ഒരു ശത്രുതയ്ക്ക് കാരണം പുരാതന സർപ്പത്തിന്,തിന്മ ചെയ്യാനുള്ള , അത്ര വലിയ അതികഠിനമായ ശക്തി ഉള്ളതുകൊണ്ട് തന്നെയാണ്. മാലാഖമാരുടെ മുടിചൂടാമന്നൻ ആയിരുന്നല്ലോ അവൻ. അവൻ അഹങ്കാരത്തിന്റെ അവതാരവും. അഹങ്കാരത്തിന് വിനയത്തെ വലിയ ഭയമാണ്. അതുകൊണ്ടാണ് ലൂസിഫർ ദൈവത്തേക്കാൾ കൂടുതൽ പരിശുദ്ധ അമ്മയെ ഭയക്കുന്നത്. പക്ഷേ ദൈവത്തിന്റെ ശക്തിയും കോപവും കടുത്ത വെറുപ്പും അമ്മയുടെ തിനേക്കാൾ വളരെ വളരെ വലുതാണ്. അവ തമ്മിൽ അനന്തമായ വ്യത്യാസമുണ്ട് . സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള വ്യത്യാസം ആണിത്. അമ്മയ്ക്ക് അവ്വിധത്തിൽ പരിമിതികളുണ്ട്. എങ്കിലും അമ്മയുടെ വിനയം അവനെ അവഹേളിക്കാൻ അവനെ തരംതാഴ്ത്താൻ പോന്നതാണ്. അമ്മ അവനെ പരാജയപ്പെടുത്തി യിരിക്കുന്നു, അനുനിമിഷം പരാജയപ്പെടുത്തുന്നു. ഇതു ദൈവത്തിന്റെ തരംതാഴ്ത്തലിനെ കടത്തിവെട്ടുന്നതാണ്. അശുദ്ധാത്മാകൾക്കെതിരെ അവാച്യമായ ശക്തിയാണ് അമ്മയ്ക്ക് അഖിലേശൻ നൽകിയിരിക്കുന്നത്. പിശാച് ബാധിതരായ ആത്മാക്കൾ പലപ്പോഴും ഇക്കാര്യം മനസ്സില്ലാമനസ്സോടെ ആണെങ്കിലും വ്യക്തമാക്കിയിട്ടുമുണ്ട്.
ഇക്കാര്യം ആദ്യകാല സഭാപിതാക്കന്മാരും സമ്മതിച്ചിട്ടുള്ളതാണ്. ദൈവേഷ്ട പ്രകാരം പരിശുദ്ധ അമ്മ, ഈശോയോടൊപ്പം സഹരക്ഷക യാണ്. ഒരു ആത്മാവിന്റെ രക്ഷയ്ക്കുവേണ്ടി അമ്മ നടത്തുന്ന കേണപേക്ഷ , എല്ലാ വിശുദ്ധരുടെയും ഒരുമിച്ചുള്ള പ്രാർത്ഥനയേക്കാൾ അങ്ങേയറ്റം കരുത്തുറ്റതാണ്. ദുഷ്ടാരൂപികൾക്ക് ഇതര വഴികളിൽ കിട്ടുന്ന പീഡനങ്ങളെ ക്കാൾ പതിനായിരം മടങ്ങ് ശക്തമാണ് അമ്മയുടെ ഒരേ ഒരു ഭീഷണി. ഒരു സ്ത്രീയുടെ പാപം മൂലം മാനവരാശി മുഴുവൻ മരണത്തിന് വിധേയമായതുപോലെ, ഒരു പരമ പരിശുദ്ധയായ സ്ത്രീ മൂലം അതു ജീവനിലേക്ക് വരുന്നതിന് വല്ലഭൻ തിരു മനസ്സായി.
അഹന്ത, താൻപോരിമ, ധിക്കാരം, അധികാരമോഹം തുടങ്ങിയവ മൂലം യുസിഫർ നഷ്ടപ്പെട്ടത് പരിശുദ്ധ കന്യാമറിയം തന്റെ എളിമ, താഴ്മ,വിധേയത്വം, അനുസരണം ഇവ മൂലം നേടിയെടുത്തു. സർപ്പത്തെ അനുസരിച്ചതുമൂലം ഹവ്വ അവളെ മാത്രമല്ല, അവളുടെ മക്കളെയും നശിപ്പിച്ചു. അവൾ അവരെ സാത്താന്റെ അടിമത്തത്തിന് വിട്ടുകൊടുത്തു. എന്നാൽ പരിശുദ്ധ അമ്മ തന്റെ ദൈവത്തോടുള്ള പരിപൂർണ്ണ വിശ്വസ്തത വഴി തന്നെയും തന്റെ മക്കളെയും രക്ഷിക്കുകയും അവരെ മഹത്വപൂർണ്ണനായ പരാപരന്‍ സമർപ്പിക്കുകയും ചെയ്തു.
ദൈവം ഒന്നിലധികം “ശത്രുതകൾ” സ്ഥാപിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയും സാത്താനും ആയുള്ള കടുത്ത ശത്രുതയ്ക്ക് പുറമേ, അമ്മയുടെ സന്തതി പരമ്പരയും അവന്റെ സന്തതി പരമ്പരയും തമ്മിലും അവിടുന്ന് ശത്രുത അനുവദിച്ചിട്ടുണ്ട് . ഉൽപ.13 15.
സന്തതികൾ തമ്മിലുള്ള ശത്രുത ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. ഭൂമിയിൽ മനുഷ്യമക്കൾ ഉള്ളിടത്തോളം കാലം ഇവ ( രണ്ടാംതരം ശത്രുതകൾ )തുടർന്നു കൊണ്ടേയിരിക്കും.
“അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍.
സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്ത്തുനില്ക്കാന് ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
എന്തെന്നാല്‍, നമ്മള് മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്.
അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്മയുടെ ദിനത്തില്‍ ചെറുത്തുനില്ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും.
അതിനാല്‍, സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചുനില്ക്കുവിന്.
സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷ കള്‍ ധരിക്കുവിന്‍.
സര്‍വോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍.
രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള് എടുക്കുകയും ചെയ്യുവിന്‍”.
എഫേസോസ് 6 : 10-17