വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി കുറിപ്പ്

Fr Joseph Vattakalam
1 Min Read

ഓ എന്റെ ഈശോയെ, അങ്ങയുടെ തിരുമനസ്സാണ് എന്റെ സർവ്വസ്വവുമെന്നു അങ്ങ് കാണുന്നുവല്ലോ. അങ്ങ് എന്നോട് എന്ത് ചെയ്താലും അതിനു മാറ്റം വരുകയില്ല. പ്രവർത്തനനിരതയാകുവാൻ അങ്ങെന്നോടു കല്പിച്ചു. ഞാൻ അതിനു അപ്രാപ്തയാണെന്നറിഞ്ഞിട്ടും ശാന്തമായി ഞാൻ പ്രവർത്തിക്കുവാൻ തുടങ്ങി. അങ്ങയുടെ പ്രതിനിധികളിലൂടെ കാത്തിരിക്കുവാൻ അങ്ങെന്നോടു ആവശ്യപ്പെട്ടു; അതിനാൽ ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നു. തീക്ഷണതയാൽ  അങ്ങ് എന്റെ ഹൃദയം നിറച്ചു; എന്നാൽ അത് പ്രാവർത്തികമാക്കുവാൻ അങ്ങെന്നെ അനുവദിക്കുന്നില്ല. സ്വർഗ്ഗത്തിൽ അങ്ങയോടൊത്തായിരിക്കുവാൻ അങ്ങെന്നെ ആകർഷിക്കുന്നു; എന്നാൽ ഈ ലോകത്തിൽത്തന്നെ തുടർന്ന് ജീവിക്കുവാൻ അങ്ങെന്നെ ഉപേക്ഷിക്കുന്നു. അങ്ങ് ആത്മാവിനാൽ, അങ്ങയോടുള്ള വലിയ അഭിലാഷം ജ്വലിപ്പിക്കുന്നു; എന്നാൽ അങ്ങ്  എന്നിൽനിന്ന് മറഞ്ഞിരിക്കുന്നു. നിത്യതയിൽ  അങ്ങയോടു ഐക്യപ്പെടുവാനുള്ള ദാഹത്താൽ ഞാൻ മരിക്കുകയാണ്; എന്നാൽ അങ്ങ് മരണത്തെ എന്റെയടുക്കലേക്കു അയയ്ക്കുന്നില്ല. ഓ ദൈവതിരുമനസ്സേ, അങ്ങാണെന്റെ ആത്മാവിന്റെ ആനന്ദവും ഭക്ഷണവും . ദൈവത്തിന്റെ തിരുഹിതത്തിനു എന്നെത്തന്നെ സമർപ്പിക്കുമ്പോൾ വലിയൊരു സമാധാനം എന്റെ ആത്മാവിൽ നിറഞ്ഞു കവിയുന്നു.

Share This Article
error: Content is protected !!