നിന്റെ ആത്മാവിനെ എന്റെ രൂപപടുതലിനായി സമർപ്പിക്കുക. കാരണം ഇപ്പോൾ പരിശീലന ഘട്ടം കഴിഞ്ഞിരിക്കുന്നു. നിന്റെ ആധ്യാത്മിക ജീവിതവേദിയിൽ അരങ്ങേറ്റം ആരംഭിക്കുകയായി.
കുഞ്ഞേ, നിന്റെ ആത്മാവാകുന്ന പൂന്തോട്ടത്തിൽ, എൻെറ കൃപയാകുന്ന അമൂല്യ വിത്ത് നീ വിതയ്ക്കണം. നിന്റെ ആത്മാവിന്റെ വിശ്രാന്തിയിലേക്കു കടന്നുവരാൻ എന്നെ നീ അനുവദിക്കുക, സഹായിക്കുക. നിന്റെ കഴിഞ്ഞ കലാജീവിതത്തിലെ സന്തോഷ സന്താപങ്ങളാകുന്ന കാഴ്ചവസ്തുക്കൾ എനിക്ക് സമർപ്പിക്കുക. നിന്റെ ആത്മാവിൽ എന്നോടുള്ള ഭക്തി ഉത്തരോത്തരം വളരണം. എന്റെ സ്നേഹധാരയിൽ നിന്ന് നിന്റെ ആത്മാവിനെ നിറയ്ക്കാൻ എന്നും കടന്നുവരിക.
എന്റെ മകന്റെ തിരുമുൻപിൽ നീ ചിലവഴിക്കുന്ന സമയത്തിന്റെ വിലയും ഫലവും നിനക്ക് മനസിലാകുന്നില്ലെങ്കിൽത്തന്നെ ഒന്നും പാഴായി പോകുന്നില്ലെന്ന് മനസിലാക്കുക.