അർത്ഥികൾ സർവ സ്വതന്ത്രമായി തിരഞ്ഞെടുക്കേണ്ട ജീവിതാന്തസുകളാണ് സന്യാസവും പൗരോഹിത്യവും. ഇതിനു അവരെ സഹായിക്കാനും പരിശീലിപ്പിക്കാനും പരിശീലകർക്കു കഴിയും, കഴിയണം. രണ്ടാം വത്തിക്കാൻ കൌൺസിൽ പിതാക്കന്മാർ പറയുന്നതുപോലെ “തന്റെ വൃതവാഗ്ദാനത്തിലൂടെ സന്യാസി പാപത്തിനു മരിച്ചു ദൈവത്തിനായി എന്നും ജീവിക്കാനുള്ള വിശുദ്ധമായ വിളിക്കു പ്രത്യുത്തരം നൽകുന്നു” (റോമാ.6:11)
സുതരാം വ്യക്തമാക്കുന്നു. അതുപോലെ നിങ്ങളും പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും ഈശോമിശിഹായിൽ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും അറിഞ്ഞുകൊൾവിൻ”. ഈശോ ശക്തമായ ഭാഷയിൽ പ്രബോധിപ്പിക്കുന്നു: “അപ്രകാരം, മനുഷ്യർ, നിങ്ങളുടെ സത്യപ്രവർത്തികൾ കണ്ടു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ” (മത്താ. 5:16). തൊട്ടുമുൻപുള്ള അവിടുത്തെ പ്രബോധനവും പ്രത്യേകം പ്രസ്താവ്യമാണ്.
“നിങ്ങൾ ഭൂമിയുടെ ഉപ്പാണ്. ഉറകെട്ടുപോയാൽ ഉപ്പിനു എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേയ്ക്കു വലിച്ചെറിഞ്ഞു മനുഷ്യരാൽ ചവിട്ടപെടാനല്ലാതെ മറ്റൊന്നിനും അത് കൊള്ളുകയില്ല” (മത്താ. 5:13. ഈശോ തുടരുന്നു: “നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ് മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ (ഇവിടെ സന്യസ്തർ, വൈദികർ) മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്ക് കൊളുത്തി ആരും പറയുടെ കീഴെ വയ്ക്കാറില്ല. പീഠത്തിന്മേലാണ് വയ്ക്കുക. അപ്പോൾ അത് ഭാവനത്തിലുള്ള എല്ലാവര്ക്കും പ്രകാശം നൽകുന്നു” (മത്താ. 5:14, 15). ഈശോ വീണ്ടും പറയുന്നു: “നിന്നിലുള്ള വെളിച്ചം (നീയാകുന്ന വെളിച്ചം) ഇരുളാകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. ഇരുളടഞ്ഞ ഒരു ഭാഗവുമില്ലാതെ ശരീരം മുഴുവൻ പ്രകാശം നിറഞ്ഞതാണെങ്കിൽ, വിളക്ക് അതിന്റെ രശ്മികൾ കൊണ്ട് നിനക്ക് വെളിച്ചം തരുന്നതുപോലെ ശരീരം മുഴുവൻ പ്രകാശമാനമായിരിക്കും” (ലുക്കാ 11:35,36).
കൃസ്തുവിനെ അനുകരിക്കുക അവിടുന്നുമായി ആത്മാർത്ഥവും സത്യസന്ധവുമായ ഹൃദയ ഐക്ക്യം പുലർത്തുക ഇവ രണ്ടും സന്യാസത്തിന്റെ കാതലാണ്. വൃതവാഗ്ദാനത്തിലൂടെയാണ് അർത്ഥികൾ പ്രഥമത ഈ ഉത്തരവാദിത്വം നിർവഹിക്കുക. ആത്മനവീകരണത്തിലൂടെ മാത്രമേ ഇത് യാഥാർഥ്യമാവുകയുള്ളു. ഇതാണ് സന്യസ്തർക്ക് ജീവൻ പകരുന്നത്. മറ്റു കാര്യങ്ങൾ ചെയ്യുംമ്പോഴും സന്യസ്തരെ നയിക്കുന്നതും നിയത്രിക്കുന്നതും അവരുടെ ആന്തരിക നവീകരണം തന്നെയായിരിക്കണം.
നവീകരണ യജ്ഞങ്ങളിൽ സന്യസ്തരെല്ലാം ആത്മാർത്ഥമായും ഉത്സാഹപൂർവ്വവും സഹകരിക്കണം. സ്നേഹത്തിലും സഹകരണത്തിലും തുറവിയോടെ പരസ്പരധാരണയിൽ ജീവിക്കുന്ന സന്യാസ സമൂഹം സാക്ഷാൽ സ്വർഗ്ഗമാണു. പ്രാർത്ഥിച്ചും പരിത്യാഗം പ്രവർത്തികൾ ചെയ്തും സഭയുടെ സമ്പത്തായ സന്യസ്തരെയും വൈദികരെയും എന്നും നാമോരുത്തരും സഹായിക്കണം.
തങ്ങളുടെ വൃതവാഗ്ദാനത്തിലൂടെ ദൈവത്തിന്റെ വിളിക്കാണ് ഉത്തരം നല്കിയിരിക്കുന്നതെന്നും ദൈവത്തിനും ദൈവമക്കൾക്കും വേണ്ടി സ്വയം വ്യയം ചെയേണ്ടവരാണ് തങ്ങളെന്നും സന്യസഥർ നിരന്തരം ഓർക്കണം. ഇത് ദൈവേഷ്ടം പോലെ നിറവേറ്റുവാനും വിശുദ്ധിയിൽ വളർന്നു സ്വർഗത്തിന് അവകാശികളാകുന്നതിനും വിനയം, അനുസരണം, ചാരിത്ര്യം, ദാരിദ്ര്യം, ആത്മധൈര്യം ഇവ അത്യന്താപേക്ഷിതമാണ്. ഇവയിലൂടെ നിത്യപിതാവിനു അവർ ഈശോയുടെ ആത്മസമർപ്പണത്തിൽ പങ്കുചേരുന്നു. “അവൻ തന്നെതന്നെ ശൂന്യനാക്കികൊണ്ടു ദാസന്റെ രൂപം സ്വീകരിച്ചു മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്നു. ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണം വരെ അതെ, കുരിശുമരണം വരെ അനുസരണമുള്ളവനായി തന്നെതന്നെ താഴ്ത്തി.ആകയാൽ ദൈവം അവനെ അത്യധികം ഉയർത്തി” (ഫിലി. 2:7-9).