🌹പുരോഹിതരെന്താണോ, അതായിരിക്കും;അതുതന്നെയായിരിക്കും സഭ. സഭ എന്താണോ അതായിരിക്കും ലോകം. ഈ ലോകവും അതിലുള്ളതെല്ലാം സ്വർഗ്ഗീയ മണവറയിൽ മണവാളനെ കാണാൻ പോകുന്നതിനുള്ള രാജവീഥിയാണ്,
ആവണം വൈദികന്. 🌹
☘️പുരോഹിതൻ തങ്ങളെത്തന്നെ വിശുദ്ധി കരിക്കാൻ വേണ്ടി ചെയ്യുന്നത് എന്തൊക്കെയോ അതൊക്കെ തന്നെയാണ് ലോകത്തെയും വിശുദ്ധികരിക്കുന്നത്. ഇടയൻ അലസനാകുമ്പോൾ അവ വിശന്ന് പരവശരാകുന്നു. അവൻ കൂടുതൽ ഉറങ്ങിയാൽ ആടുകൾ വഴി ഇടറി കാണാതെ പോവുക സ്വാഭാവികം. അവൻ വഴിവിട്ട എന്തെങ്കിലും ചെയ്യാൻ ഇടയായാൽ അവ രോഗാതുരരാകുന്നു. അവൻ അവിശ്വസ്തനായാൽ അവയ്ക്കവയുടെ നീതി നിഷ്ഠയും ദിശാബോധവും വിവേകവും വിവേചനശക്തിയും നഷ്ടപ്പെട്ടു പോയെന്നു വരാം പ്രതികരിച്ചെന്നും വരാം. അവൻ ജാഗ്രതയോടെ ഉണർന്നിരിക്കുന്നല്ലെങ്കിൽ, ത്യാഗങ്ങൾ അനുഷ്ഠിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നില്ലെങ്കിൽ, ചെന്നായ്ക്കൾ വന്നു നിഷ്പ്രയാസം ആടുകളെ കടിച്ചു കീറിയെന്നും വരാം. ☘️
🌸🌷 വൈദികനെ വിശുദ്ധികരിക്കാൻ വേണ്ടി തന്റെ ധമനികളിലെ ചുടുരക്തവും കണ്ണുകളിലെ മിഴിനീരും ശരീരത്തിലെ വിയർപ്പും ചിന്തിയ നിത്യപുരോഹിതൻ ക്രിസ്തുവിനെ തന്നെയാണ് വൈദികൻ നിത്യവും പ്രഭാതത്തിൽ ” എന്റെ കർത്താവേ, എന്റെ ദൈവമേ എന്ന ഹൃദയത്തിന്റെ ഉള്ളറകളിൽ ഉദീരണം ചെയ്തുകൊണ്ടാണ് തന്റെ കരങ്ങളിൽ ഈശോയെ എടുത്തു ഉയർത്തുക, ഹൃദയത്തിൽ സ്വീകരിക്കുക. അവിടുത്തെ അനന്ത സ്നേഹം ഓരോ പുരോഹിത ഹൃദയത്തിലും ജ്വലിക്കണം. അപ്പോൾ മാത്രമാണ് ആ സ്നേഹം മറ്റുള്ളവരിലേക്കും ഒഴുക്കാൻ പുരോഹിതന് കഴിയുക. 🌸🌷
🌻🌻 ഈശോ ഗാഗുൽത്തായിൽ പിടഞ്ഞു മരിക്കുമ്പോൾ പ്രാന്തപ്രദേശത്ത് തീ കാഞ്ഞുകൊണ്ടിരുന്ന പത്രോസല്ല ; ദിവ്യനാഥനെപോലെ കുരിശിൽ മരിച്ച രക്തസാക്ഷിത്വം വരിച്ച ധീരനായ പത്രോസായിരിക്കണം ഓരോ പുരോഹിതനെയും മാതൃക. തീർച്ചയായും അവന്റെ സമീപനങ്ങളിൽ വിവേകം, വിവേചനം, പ്രത്യാശ, ശരിയായ ദിശാബോധം, ആത്മധൈര്യം, നിശ്ചയദാർഢ്യം, തുടങ്ങിയവയൊക്കെ എപ്പോഴും കൈമുതലയുണ്ടാവണം. 🌻🌻