🥀🥀 മിനിമം സ്പീഡിൽ ഓടുകയോ പഴയ പെട്രോളിൽ ഓടുകയോ ചെയ്യുന്നത് ഒരു വൈദികനും ഭൂഷണമല്ല.മാക്സിമം സ്പീഡിൽ, പുതിയ പെട്രോളിൽ വേണം അവൻ ഓടാൻ. അവൻ ഏറ്റെടുത്തിരിക്കുന്ന ദൗത്യം അത്യന്തം പ്രാധാന്യമുള്ളവയും ബ്രഹത്തും അതിലേറെ വിശ്രുതവും ആണ്. അവൻ ഒരു ഫുൾ ടൈമർ (full timer )മുഴുവൻ സമയ ശുശ്രൂഷകൻ ആണ്. പുരോഹിതന്റെ അന്യതകളിൽ ഒന്നാണ് ഈ സവിശേഷത. 🥀🥀
🌻🌺 ശാലോം ചാനലിൽ ഇടയ ശബ്ദം എന്ന ഒരു പംക്തി ഉണ്ടായിരുന്നു. മെത്രാന്മാരുമായൊരു അഭിമുഖമായിരുന്നു അത്. വിജയപുരം രൂപതാദ്ധ്യക്ഷൻ ആയിരുന്ന യശശരീരനായ പീറ്റർ തുരുത്തിക്കോണം പിതാവ് പറഞ്ഞ ഒരു കാര്യം ഓർമയിൽ ഓടി വരുന്നു. അഭിമുഖം നടത്തിയത് ജസ്റ്റിൻ ബ്രൂസ് ആയിരുന്നു. എഴുപത്തഞ്ചു വയസ്സുതികയുന്ന പിതാവിനോട് ജസ്റ്റിൻ പറഞ്ഞു: “പിതാവേ, അങ്ങേയ്ക്ക് 75 വയസ്സ് തികയുകയാണല്ലോ? ചോദ്യകർത്താവിനു മറുപടിക്ക് ഒട്ടും കാത്തിരിക്കേണ്ടി വന്നില്ല. “പറയുന്നത് ശരിയാണ്; ഞാൻ പരിശുദ്ധ പിതാവിനെ വിവരം അറിയിച്ചിട്ടുണ്ട്”. തുടർന്ന്, ” അങ്ങ് വിശ്രമത്തിൽ ആയിരിക്കുമല്ലോ, അല്ലേ”? ജസ്റ്റിൻ തിരക്കി. “ജസ്റ്റിൻ, വിശ്രമമൊക്കെ അവിടെ. ഇവിടെ പരിശ്രമം മാത്രം”. ഒരു പുരോഹിതന്റെ ഏറ്റവും ധന്യമായ മനോഭാവം!🌻🌺
🍁🌼 ദൈവത്തിന് വിശ്രമം നൽകാതിരിക്കുക എന്നതാണ് രണ്ടാമത്തേത്. അവിടുന്ന് ഒരു പുരോഹിതനോട് നിരന്തരമെന്നോണം പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതാണ്. ” “എന്നോട് മല്ലിടുക. യാക്കോബ് മല്ലിട്ടതുപോലെ മല്ലിടുക. എന്നെ വിശ്രമിക്കാൻ അനുവദിക്കാതിരിക്കുക”(ലൂക്ക 32:22-30). 🌼🍁
🌹 🌸ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ന്യായാധിപനെ കൂടെ കൂടെ ചെന്ന് അസഹ്യപ്പെടുത്തി, ആ നീതിരഹിതനിൽ നിന്നു തന്നെ നീതി നേടിയെടുത്ത വിധവ(ലൂക്ക 18:1-4)യെ പോലെ ആയിരിക്കണം പുരോഹിതൻ. ശത്രുക്കൾ സഭയെ തകർക്കാൻ കിണഞ്ഞു പരിശ്രമിക്കുമ്പോൾ, സഭാതനയർ, ഏതൊരു വ്യക്തി പീഡിക്കപ്പെടുമ്പോൾ, മനുഷ്യർ രോഗം, പട്ടിണി, പകർച്ചവ്യാധികൾ, ഇതര തകർച്ചകൾ അനുഭവിക്കുമ്പോൾ, അവൻ താണുവീണു ആത്മനാഥനോട് പ്രതിസന്ധി പരിഹരിച്ചു തരാൻ കേണപേക്ഷിക്കണം. മറ്റാരിലും അവന് ആശ്രയമേയില്ല. 🌹🌸