മധ്യസ്ഥൻ വഴി നാം ദൈവത്തെ സമീപിക്കുന്നതു കൂടുതൽ ശ്രേഷ്ഠമാണ് കാരണം, അതു കൂടുതൽ വിനയപൂർണ്ണമാണല്ലോ. ഞാൻ അന്നു പ്രസ്താവിച്ചതു പോലെ മനുഷ്യപ്രകൃതി പാപപങ്കില മാകയാൽ ദൈവത്തെ സമീപിക്കുന്നതിനും പ്രീതിപ്പെടുത്തുന്നതിനും നാം നമ്മുടെ പ്രവൃത്തികളെയും പ്രയത്നങ്ങളെയും ഒരുക്കങ്ങളെയും മാത്രം ആശ്രയിച്ചാൽ ദൈവതിരുമുമ്പിൽ നമ്മുടെ സത്പ്രവൃത്തികൾ തീർച്ചയായും ദുഷിച്ചതും വിലയില്ലാത്തതുമായിരിക്കും. തന്നിമിത്തം, നമ്മെ ശ്രവിക്കുന്നതിനും നമ്മോട് ഐക്യപ്പെടുന്നതിനും ദൈവത്ത പ്രേരിപ്പിക്കുവാൻ അവയ്ക്കു കഴിയുകയില്ല. മഹത്ത്വപൂർണ്ണനായ ദൈവം നമുക്കു മധ്യസ്ഥന്മാരെ തന്നിരിക്കുന്നത്. അകാരണമായില്ല. നമ്മുടെ അയോഗ്യതകളും അശക്തിയും കാണുന്ന ദൈവം നമ്മോടു കരുണ കാണിക്കുന്നു. തന്റെ കാരുണ്യത്തിലേക്കു നമ്മെ എത്തിക്കുവാൻ തന്റെ ഹാസത്തിന്റെ മുൻപിൽ ശക്തിയേറിയ മാധ്യസ്ഥന്മാരെ അവിടുന്നു. നമുക്ക് നല്കി. ആകയാൽ അത്യുന്നതനും പരിശുദ്ധനുമായ ദൈവ ത്ത, യാതൊരു ശുപാർശകരെയും കൂടാതെ നേരിട്ട് നാം സമീപിക്കുന്നെങ്കിൽ, അത് ദൈവസന്നിധിയിൽ നമുക്ക് ആദരവും എളിമയു മില്ലെന്നു തെളിയിക്കുകയാണു ചെയ്യുന്നത്. ഒരു രാജാവിനെയോ ചക്രവർത്തിയെയോ സന്ദർശിക്കുന്നതിനുമുമ്പു നമുക്കുവേണ്ടി മാധ്യസ്ഥ്യം പറയുവാൻ ആരെയെങ്കിലും നാം അന്വേഷിക്കുന്നു. എങ്കിൽ, രാജാധി രാജനായ ദൈവത്തെ നേരിട്ടു സമീപിക്കുവാൻ തുനിയുന്നത് അവിടു ത്തോടു നമുക്കു വളരെക്കുറച്ചു ബഹുമാനം മാത്രമേയുള്ളൂ എന്നു തെളിയിക്കുകയല്ലേ ചെയ്യുന്നത്?
ക്രിസ്തുനാഥനാണ് പരിത്രാണകർമ്മത്തിൽ പിതാവായ ദൈവ ത്തിന്റെ പക്കൽ നമ്മുടെ അഭിഭാഷകനും മദ്ധ്യസ്ഥനും സമരസഭ യോടും വിജയസഭയോടുംകൂടി ക്രിസ്തുവഴിയാണ് നാം പ്രാർത്ഥിക്കേ ണ്ടതും, ദൈവസിംഹാസനത്തെ സമീപിക്കേണ്ടതും, ഇസഹാക്കിന്റെ പക്കൽ ആശിച്ചു സ്വീകരിക്കുവാൻ കുഞ്ഞാടിന്റെ തോൽ ധരിച്ചു യാക്കോബ് ചെന്നതുപോലെ, ദൈവപിതാവിന്റെ പക്കൽ അവിടുത്ത പുത്രന്റെ യോഗ്യതകൾ ധരിച്ചും അവയുടെ സഹായത്തിൽ ആശ്ര യിച്ചും വേണം നാം ചെല്ലുവാൻ.
എന്നാൽ, ഈ മദ്ധ്യസ്ഥന്റെ പക്കൽ മറ്റൊരു മദ്ധ്യസ്ഥനെ നമു ക്കാവശ്യമില്ലേ? അവിടുത്തോടു നേരിട്ടു ഐക്യപ്പെടുവാൻ മാത്രം നിർമ്മ ലരാണോ നാം? അവിടുന്നും പിതാവിനു സമനായ ദൈവമല്ലേ? പിതാ വിനെപോലെ ബഹുമാനാർഹനല്ലേ? ദൈവകോപം ശമിപ്പിക്കുവാനും നമ്മുടെ കടം വീട്ടുവാനും വേണ്ടി നമ്മുടെ മദ്ധ്യസ്ഥനും ജാമ്യക്കാരനും ആകുന്നതിനു തന്റെ അനന്തസ്നേഹം അവിടുത്തെ പ്രചോദിപ്പിച്ചു. പക്ഷേ, അക്കാരണത്താൽ നാം അവിടുത്തെ മഹത്ത്വത്തിന്റെയും വിശു ദ്ധിയുടെയും മുമ്പിൽ ആദരവും ദൈവഭയമില്ലാത്തവരുമായി പെരുമാറുകയെന്നോ?