നമുക്ക് ഈശോയെ.സമീപിക്കുവാനും അവിടുത്തോടു ചേർന്നു പുണ്യ പൂർണ്ണത കൈവരിക്കുവാനും ഏറ്റവും സുരക്ഷിതമായ ഒരു മാർഗ്ഗമാണ് മറിയത്തോടുള്ള ഈ ഭക്തി.
ഇതു സുരക്ഷിതമാണ്, എന്തുകൊണ്ടെന്നാൽ ഞാൻ പഠിപ്പിക്കുന്ന ഈ ഭക്തി പുതിയതല്ല. ഇതു വളരെ പുരാതനമാണ്. കുറച്ചു മുമ്പ് പുണ്യമായി ജീവിച്ചു മൃതിയടഞ്ഞ ഫാ. ബൂഡോൻ ഈ ഭക്തി യുടെ ആരംഭം എപ്പോഴെന്നു തീർത്തു പറയുക സാദ്ധ്യമല്ലാത്തവിധം അതിപുരാതനമാണ് എന്നു ഈ ഭക്തിയെക്കുറിച്ച് താൻ എഴുതിയ പുസ്തകത്തിൽ പ്രസ്താവിച്ചിരിക്കുന്നു. തീർച്ചയായും എഴുനൂറിൽപ്പരം കൊല്ലങ്ങൾക്കുമുമ്പുമുതലേ ഈ ഭക്തിയുടെ അടയാളങ്ങൾ തിരുസ്സഭയിൽ കാണാം.
ക്ലൂണി സന്യാസസമൂഹത്തിലെ ആബട്ടായിരുന്ന വി. ഓഡിലോൺ ആയിരത്തി നാല്പതിനോടടുത്താണു ജീവിച്ചിരുന്നത്. അദ്ദേഹം ഫ്രാൻസിൽ ഈ ഭക്തി പരസ്യമായി അഭ്യസിച്ചിരുന്നവരിൽ ഒന്നാമനാ ണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ കാണുന്നു.
വാഴ്ത്തപ്പെട്ട മരീനോ 1016-ൽ തന്റെ ആദ്ധ്യാത്മിക പിതാവിന്റെ മുമ്പിൽ വച്ചു മറിയത്തിന്റെ അടിമത്തം സ്വീകരിച്ചുവെന്ന് അദ്ദേഹത്തിന്റെ സഹോദരനായ കർദ്ദിനാൾ പീറ്റർ ഡാമിയൻ പ്രസ്താവിക്കുന്നു. അദ്ദേഹം കഴുത്തിൽ കയറുകെട്ടി, തന്നെത്തന്നെ ചമ്മട്ടികൊണ്ട് അടിച്ചു; ദിവ്യനാഥയോടുള്ള ഭക്തിയുടെയും വിധേയത്വത്തിന്റെയും അടയാളമായി കുറെ പണം അൾത്താരയിൽ സമർപ്പിച്ചു. ഇങ്ങനെ, ഏറ്റവും സന്മാതൃകപരമായ വിധത്തിൽ അദ്ദേഹം ആ ഭക്തകൃത്യം നിർവ്വഹിച്ചു . ഏറ്റവും വിശ്വസ്തതാപൂർവ്വം ഈ ഭക്തിയിൽ നിലനില്ക്കുകയും ചേയ്തു. തത്ഫലമായി, മരണസമയത്ത് ആ സ്നേഹനാഥ അദ്ദേ ഹത്തെ സന്ദർശിച്ച് ആശ്വസിപ്പിച്ചു. തനിക്കു ചെയ്ത സേവനത്തിനു പ്രതിസമ്മാനമായി സ്വർഗ്ഗഭാഗ്യവും അവൾ വാഗ്ദാനം ചെയ്തു.
ലുവേയിനിലെ പ്രഭുവിന്റെ അടുത്ത ബന്ധുവായ വൗഷ്യർ ഡി ബിർബാക്ക് എന്ന പ്രസിദ്ധ സൈന്യാധിപൻ 1300-നോടടുത്ത് പരിശുദ്ധകന്യകയ്ക്ക് തന്നെത്തന്നെ പ്രതിഷ്ഠിച്ചതായി – സെസാറിയൂസ്. ബൊള്ളാൻഡ്രൂസ് പറയുന്നു.
പതിനേഴാം നൂറ്റാണ്ടുവരെ പലരും ഈ ഭക്തി രഹസ്യമായി അഭ്യസിച്ചിരുന്നു. അന്നുമുതൽ അതു ക്രമേണ പ്രസിദ്ധമായിത്തുടങ്ങി.
അടിമകളുടെ മോചനം ലക്ഷ്യമാക്കിയുള്ള പരിശുദ്ധ ത്രിത്വ ത്തിന്റെ സഭയുടെ അംഗമായിരുന്നു ഫാ. സൈമൺ ഡി. റോയിയാസ്. അദ്ദേഹമാണ് സ്പെയിനിലും ജർമ്മനിയിലും ഈ ഭക്തി പ്രചരിപ്പി ച്ചത്. ഫിലിപ്പു മൂന്നാമന്റെ രാജസഭയിലെ ധ്യാനപ്രസംഗകനായിരുന്ന അദ്ദേഹം രാജാവിന്റെ ശുപാർശവഴി, പതിനഞ്ചാം ഗ്രിഗറിയോസ് മാർപ്പാ പ്പയിൽനിന്ന് ഈ ഭക്തി അഭ്യസിക്കുന്നവർക്കായി ധാരാളം ദണ്ഡവിമോ ചനങ്ങൾ സമ്പാദിച്ചിട്ടുണ്ട്.
ഈ ഭക്തി സ്പെയിനിലും ജർമ്മനിയിലും ഉപരി പ്രചരിപ്പിക്കു വാൻ, അഗുസ്തീനിയൻ സഭയിലെ അംഗമായിരുന്ന ഫാ. ഡി ലോസ് റിയോസ് അദ്ദേഹത്തിന്റെ മിത്രമായ ഫാ. ഡി. റോയിയാസോടൊത്ത് വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. പ്രസംഗവും ഗ്രന്ഥരചനയുമായിരുന്നു അവർ സ്വീകരിച്ച മാർഗ്ഗങ്ങൾ. “Hierarchia Marianna” എന്ന പേരിൽ വളരെ വലിയ ഒരു ഗ്രന്ഥം അദ്ദേഹം രചിച്ചു. പാണ്ഡിത്യവും ഭക്തിയും ഒത്തിണങ്ങിയ ആ ഗ്രന്ഥകാരൻ ഈ ഭക്തിയുടെ പുരാതനത്വത്തെയും മേന്മയെയും അഗാധതയെയും പറ്റി പ്രതിപാദിക്കുന്നുണ്ട്.