നമ്മുടെ ദിവ്യനാഥ തന്റെ മക്കൾക്കും അടിമകൾക്കും ചെയ്യുന്ന നാലാമത്തെ അനുഗ്രഹം അവരെ ശത്രുക്കളിൽനിന്നു കാത്തുരക്ഷിക്കുന്നു എന്നതാണ്. കായേൻ തന്റെ സഹോദരനായ ആബേലിനെ ദ്വേഷിച്ചതുപോലെ, ഏസാവ് സഹോദരനായ യാക്കോബിനെ ദ്വേഷിക്കുകയും അവന്റെ ഉത്കർഷത്തിൽ അസൂയാലുവാകുകയും ചെയ്തു. തീർച്ചയായും അയാൾ യാക്കോബിനെ വധിക്കുമായിരുന്നു.
എല്ലാ അപ കടങ്ങളിലും, വിശിഷ്യാ മരണാപകടത്തിലും നിന്ന് യാക്കോബിനെ രക്ഷിച്ചതു റബേക്കായുടെ ശ്രദ്ധയും സാമർത്ഥ്യവുമാണ്. പിടക്കോഴി കുഞ്ഞുങ്ങളെ എന്നതുപോലെ, മറിയം തെരഞ്ഞെടുക്കപ്പെട്ടവരെ തന്റെ രക്ഷാകരമായ ചിറകിന്റെ കീഴിൽ മറച്ചുവയ്ക്കും. അവൾ അവരുടെ പക്കലേയ്ക്ക് ഇറങ്ങിച്ചെല്ലുകയും അവരുടെ ബലഹീനതകളെ കാരു ണ്യപൂർവ്വം വീക്ഷിക്കുകയും അവരോടു സംസാരിക്കുകയും ചെയ്യുന്നു. പരുന്തിൽനിന്നും കഴുകനിൽനിന്നും കാത്തുരക്ഷിക്കുവാൻവേണ്ടി അവൾ അവർക്കു വട്ടമിട്ടു പറക്കുകയും, “അണിനിരന്ന സൈന്യത്തെപ്പോലെ (ഉത്ത, 6:3) അവരെ അനുഗമിക്കുകയും ചെയ്യുന്നു. സമരസന്നദ്ധമായ ഒരുലക്ഷം ഭടന്മാരുടെ മദ്ധ്യത്തിൽ നില്ക്കുന്നവൻ ശത്രുക്കളെ ഭയപ്പെടണമോ? മറിയത്തിന്റെ സുശക്തമായ സംരക്ഷണയിൽ കഴിയുന്ന തന്റെ വിശ്വസ്തദാസന് അത്രപോലും ഭയപ്പെടാനില്ല. ശക്തയും സ്വർഗ്ഗീയ രാജകുമാരിയുമായ മറിയം ലക്ഷക്കണക്കിനുള്ള മാലാഖമാരുടെ വ്യൂഹത്തെ അയച്ചുകൊടുത്ത് തന്റെ ദാസരെ സംരക്ഷിക്കാതിരിക്കില്ല.
മറിയത്തിൽ വിശ്വാസമർപ്പിച്ചിട്ടുള്ള തന്റെ വിശ്വസ്തദാസർ ശത്രുക്ക ളുടെ ദുഷ്ടതയ്ക്കോ, അവരുടെ സംഖ്യാബലത്തിനോ, മർദ്ദനങ്ങൾക്കോഅടിപ്പെട്ടതായി ഒരിക്കൽപ്പോലും പറഞ്ഞുകേട്ടിട്ടേയില്ല.