മറ്റൊരു ക്രിസ്തു

Fr Joseph Vattakalam
1 Min Read

യാക്കോബ് കണ്ട ഗോവണി നാം പരാമർശിച്ചിട്ടുള്ളത് ആണല്ലോ. ഭൂമിയെയും സ്വർഗ്ഗത്തെയും ബന്ധിക്കുന്ന ഗോവണി ഒരു സ്വപ്നവിഷയമാണ്. അങ്ങനെയെങ്കിലും സങ്കല്പത്തിൽ അതിന്റെ ഘടനയെ കുറിച്ചും നാം പരാമർശിച്ചിട്ടുണ്ട്. ഇവിടെ നാം കണക്കിലെടുക്കുന്ന കാര്യം ഗോവണിയുടെ മേലഗ്രം സ്വർഗ്ഗത്തിലും കീഴഗ്രം ഭൂമിയിലും ആണെന്നതാണ്. അങ്ങനെയാവുമ്പോൾ അതിന്റെ താഴെ പടവുകൾ ഏറ്റവും നന്നായി കാണാൻ കഴിയുന്നത് സ്വർഗ്ഗത്തിൽ നിന്ന് തന്നെയാണ്.

യോഹ 3:3- ൽ ഈശോ കൃത്യമായും വ്യക്തമായും പറയുന്നു:” സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന മനുഷ്യപുത്രൻ അല്ലാതെ മറ്റാരും ഇതുവരെ സ്വർഗ്ഗത്തിൽ കയറിയിട്ടില്ല”. മാനവരാശിയെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുന്നതിന് സ്വർഗ്ഗം ചായിച്ച്‌ അവിടുന്ന് താഴെ പടവുകളിലേക്ക് ഇറങ്ങി വന്നു; സത്യമായും; സത്യമായും എന്നാൽ ഏറ്റം അവിശ്വസനീയവും അൽഭുതവഹവുമായ വിധത്തിലും ആയിരുന്നു അത്.

പുരോഹിതനും, ഈശോയെ പോലെ താഴെ പടവുകളിലേക്ക് ഇറങ്ങി, മറ്റുള്ളവർക്കായുള്ള തന്റെ കരുതലും സഹതാപഭാവവും പരിത്യാഗവും ശൂന്യവൽക്കരണവും വഴി അവരെയൊക്കെ മേലോട്ട് കൈ പിടിച്ചു കയറ്റുമ്പോഴാണ് തന്റെ പൗരോഹിത്യം അർത്ഥപൂർണ്ണം ആവുക എന്നോർക്കുക.

കൈയ്യടി അല്ല, കല്ലേറും, കുപ്രചരണങ്ങളും, ഇല്ലാവചനവും ഒക്കെയാവും ഈ പ്രക്രിയയിൽ അവനെ കാത്തിരിക്കുക. ഇവയും ഇദൃശ്യമായ ഇതര കാര്യങ്ങളും അവന്റെ ജന്മാവകാശം ആയിരിക്കും.

ഒരു പതിവു മുഖം ആവുക വഴിയല്ല ഒരു പുരോഹിതൻ തന്റെ ജനത്തിന് ബഹുമാന്യനും പ്രിയപ്പെട്ടനും വിലപെട്ടവനും ആവുക. അത് മറ്റൊരു ക്രിസ്തു ആവുക വഴി തന്നെയാണ്. ഇതിന് ‘അഹ’വും ‘ഇഹ’വും അങ്ങേയറ്റം കുറയണം സ്നാപകൻ അത് വെറും നാല് വാക്കുകളിൽ അവതരിപ്പിച്ചിരിക്കുന്നു. ” അവൻ( ഈശോ) വളരണം; ഞാൻ കുറയണം”. ( യോഹ 3:30). ത്യാഗത്യാജ്യങ്ങളുടെ ഘോഷത്താൽ മാത്രമേ പൗരോഹിത്യം മഹത്വീകരിക്കപ്പെടുകയുള്ളൂ.

Share This Article
error: Content is protected !!