ദിവ്യബലിയിൽ തന്നെത്തന്നെ പരിശുദ്ധ ത്രിത്വത്തിനു വിശിഷ്യാ ഈശോയ്ക്ക് സ്വയം സമർപ്പിക്കുന്ന പുരോഹിതൻ, പറയാതെ പറയുന്നത്,
തമ്പുരാനെ എന്റെ ആത്മ ശരീരങ്ങൾ, ബലിയായി സ്വീകരിച്ചാലും. എന്റെ രക്തവും…. തീർച്ചയായും, ഇതൊരു മിസ്റ്റിക്ക് (mystic) അനുഭവമാണ്. ഈ സമർപ്പനാനന്തരം, എന്തെങ്കിലും ബാക്കി നിൽക്കുന്നുണ്ടോ എന്ന പ്രശ്നം പുരോഹിതനെ ഒട്ടും അലട്ടുന്നില്ല, പലതരുത് താനും. തന്റെ മുമ്പോ പിമ്പോ ഉള്ള തന്റെ സേവനമേഖലകൾ ഒന്നും അവനെ അല്പംപോലും അലോസരപ്പെടുത്തുന്നുമില്ല. അവനു ബാക്കിയുള്ളവയെല്ലാം അനുഷങ്കങ്ങളാണ്.
” സ്വീകരിക്കുക നാഥാ, കൈയ്യടക്കു… വിശുദ്ധീകരിക്കു… അമലീകരിക്കു… “
അങ്ങയോടൊപ്പം, ബലിപീഠത്തിൽ ബലി ആകാൻ, മരണം വരിക്കാൻ എന്നെ അനുവദിക്കു…. എന്റെ ബാഹ്യ പ്രേവർത്തികളിലെ തേങ്ങലുകളെ അങ്ങ് ഏറ്റെടുക്കണമേ ഞാൻ എന്റെ ഇച്ഛയിലും ചിന്തയിലും ബുദ്ധിയിലും, മനസ്സും ശരീരവും ഉള്ള യഥാർത്ഥത്തിലുള്ള ഞാൻ, ഇതാ പൂർണ്ണമായി അങ്ങയുടെ സവിധം വന്നിരിക്കുന്നു. “എന്നെ സ്വീകരിച്ചാലും ; വിശുദ്ധീകരിച്ചാലും. അങ്ങയുടെ സഹബലി വസ്തുവാകാൻ എന്നെ ശക്തിപ്പെടുത്തു. “
ഒരു പുരോഹിതൻ തന്റെ സർവ്വ ശക്തിയോടും കൂടെ ഇവയൊക്കെ ചെയ്യുമ്പോൾ, സ്വർഗ്ഗസ്ഥനായ പിതാവ് താഴേക്ക് നോക്കി തന്റെ തിരുസുതനായ ഈശോയോടും, അവിടുത്തോട് ഒത്തുചേർന്ന്, സമർപ്പിക്കാനായി നിൽക്കുന്ന പുരോഹിതനോട് പറയും:” നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു”.