മറിയത്തെ അറിയുന്നവർക്ക്, മനസ്സിലാക്കുന്നവർക്ക് ഈശോയെ കൂടുതൽ അറിയാനും മനസ്സിലാക്കാനും കഴിയും. ലോക രക്ഷകനും ഏക രക്ഷകനുമായ അവിടുത്തെ അടുത്തറിയാൻ നമ്മെ സഹായിക്കുന്ന വചനഭാഗം ആണ് മത്തായി 11:25-30
യേശു ഉദ്ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു.
അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം.
സര്‍വവും എന്റെ പിതാവ് എന്നെ ഏല്പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന് ആര്‍ക്കുവെളിപ്പെടുത്തിക്കൊടുക്കാന്‍മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല.
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.
മത്തായി 11 : 25-30
10: 21,22 മനോഹരമായ ഒരു പ്രാർത്ഥനയാണ്. ഈശോ നിരന്തരം പ്രാർത്ഥിച്ചിരുന്നു. പകൽ പ്രസംഗിച്ചിരുന്നപ്പോൾ രാത്രിയിലാണ് കൂടുതൽ പ്രാർത്ഥിച്ചിരുന്നത്. അവിടുത്തെ പ്രാർഥനയുടെ കാതൽ പിതാവുമായുള്ള ഐക്യപ്പെടൽ ആയിരുന്നു, ഒന്നാകലായിരുന്നു. ദൈവവുമായി ഐക്യത്തിൽ ആവുകയാണ് പ്രാർത്ഥന. ഇവിടെ ഈശോ പിതാവിനോട് ആലോചന ചോദിക്കും. തന്റെ പദ്ധതികളെല്ലാം പിതാവിനെ അറിയിക്കും. തന്റെ പദ്ധതികളെല്ലാം പിതാവിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. ഈശോ എപ്പോഴും പിതാവിനെ സ്തുതിച്ചിരുന്നു. ഈ പ്രാർത്ഥനയിൽ നിന്ന് അത് കൂടുതൽ നമുക്ക് വ്യക്തമാകുന്നു. ” സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവ് എന്ന് അഭിസംബോധന പിതാവിനെ കൂടുതലായി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. അതെ അർത്ഥത്തിൽ തന്നെ ഈശോയും സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനാണ് ” ഞാനും പിതാവും ഒന്നാണ്” എന്ന് ഈശോ പ്രഖ്യാപിക്കുമ്പോൾ, അവർ പവിത്രാത്മാവിനൊപ്പം , സത്യത്തിൽ സമന്മാരാണ് എന്നാണ് ഈശോ വെളിപ്പെടുത്തുക.
ഏതു കാര്യങ്ങളാണ് പിതാവ് മറച്ചു വയ്ക്കുന്നത് എന്ന് അറിയാൻ ആർക്കും ആഗ്രഹം തോന്നാം. അത് പിതാവിനെ കുറിച്ചുള്ള അറിവ് തന്നെയാണ്. ഈശോ 11 :26ൽ വ്യക്തമാക്കുന്നു. ” അതെ പിതാവ് അപ്രകാരമായിരുന്നു അങ്ങയുടെ തിരുവുള്ളം. പിതാവിനെക്കുറിച്ചുള്ള അറിവിൻ സർവ്വതുമടങ്ങുന്നു. അറിവും മുഴുവൻ പുത്രനെ അവിടുന്ന് ഏൽപ്പിച്ചിട്ടുണ്ട്. പുത്രന് ഇഷ്ടമുള്ളവർക്ക് അവ വെളിപ്പെടുത്തി കൊടുക്കാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. പിതൃഹിതം അനുസരിച്ച് പുത്രൻ അതു വെളിപ്പെടുത്തി കൊടുക്കുന്നത് ശിശുക്കൾക്കാണ്. ” ജ്ഞാനികളും ബുദ്ധിമാന്മാരും എന്ന് ഈശോ വിശേഷിപ്പിക്കുന്നത് അഹങ്കാരികളെ ആണ്. അവർക്കുള്ള അറിവ് സ്വന്തം പരിശ്രമം കൊണ്ട് സമ്പാദിച്ചത് ആണെന്ന് അവർ കരുതുന്നു. ഇത് അവരുടെ അറിവ് യഥാർത്ഥ ജ്ഞാനം അല്ല. യഥാർത്ഥ ജ്ഞാനത്തെപ്പറ്റി പൗലോസ് പറയുന്നത് ഇങ്ങനെ ഫിലി 3:8
ഇവ മാത്രമല്ല, എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സക ലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്.
ഫിലിപ്പി 3 : 8.
മുക്കുവന്മാരും , സാധാരണക്കാരുമായ, തന്റെ ശിഷ്യന്മാർക്ക് ഈശോ പകർന്നു നൽകിയത് യഥാർത്ഥ ജ്ഞാനമാണ്. പ്രായത്തിൽ തീരെ കുറഞ്ഞവരെയല്ല ഇവിടെ വിവക്ഷിക്കുക. ദൈവത്തിൽ ആശ്രയിക്കുന്ന സാധാരണക്കാരായ തന്റെ ശിഷ്യരെ കുറിച്ചാണ് – ശിശുക്കളെപ്പോലെ തങ്ങളെ തന്നെ ചെറുതാക്കുന്നവർ. (മത്താ 8:3,6).
11:28-30 അധ്വാനിക്കുന്നവർക്കും ഭാരം വായിക്കുന്നവർക്കും ഉള്ള സ്നേഹ നിർഭരമായ, കരുതലുള്ള, കരുണയുള്ള ഒരു ക്ഷണമാണ്. തന്നെ അനുഗമിക്കുന്നവർക്ക് ഈശോ വാഗ്ദാനം ചെയ്യുന്ന ആശ്വാസം എന്തെന്ന് അറിയണമെങ്കിൽ അവർ വഹിക്കുന്ന ഭാരമെന്തെന്ന് അറിയണമല്ലോ. നിയമത്തിന്റെ കൂടെ അതിനെ വ്യാഖ്യാനിച്ചുകൊണ്ട് റബ്ബിമാർ കൂട്ടി ചേർത്തിട്ടുള്ള നിരവധി കൽപ്പനകൾ ആത്മീയ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭാരമായി തീർന്നു. ഈ ഭാരം ലഘൂകരിച്ചു കൊടുക്കാമെന്നാണ് ഈശോ ഇവിടെ പ്രഖ്യാപിക്കുന്നത്. എല്ലാ കല്പനകളും തുല്യപ്രാധാന്യമുള്ള രണ്ട് നിയമങ്ങളിൽ ഈശോ ഒതുക്കി.1. എല്ലാ വസ്തുക്കളെയുംകാൾ ദൈവത്തെ സ്നേഹിക്കുക. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക (22:37-40). അങ്ങനെ ഫരിസേയരും നിയമജ്ഞരും നിയമത്തിന്റെ ഭാരം സീമാതീതമായ വർദ്ധിച്ചപ്പോൾ ആണ് ഈശോതന്റെ ദൗത്യം പൂർത്തിയാക്കുന്ന തും.
ഈശോയുടെ മനോഭാവം സ്വന്തമാക്കുമ്പോൾ ശിഷ്യന്മാർക്ക് ആശ്വാസം ലഭിക്കും. ശാന്തശീലനും വിനീതഹൃദയനുമായ ഈശോയെ ആണ് അവർ ശിഷ്യന്മാർ അനുസരിക്കേണ്ടത്. ദൈവത്തോടും മനുഷ്യരോടും ഈശോയ്ക്കുണ്ടായിരുന്ന മനോഭാവം ആണിത് . പ്രത്യാശ, വിനയം, അനുസരണം, തുടങ്ങിയവ ദൈവത്തിനു മനുഷ്യൻ നൽകേണ്ടതാണ്. സഹിഷ്ണുത, സേവന തൽപരത, ക്ഷമിക്കാനുള്ള സന്നദ്ധ തുടങ്ങിയ മനോഭാവങ്ങൾ ആണ് ഈശോ തന്റെ ശിഷ്യന്മാരിൽ നിന്ന് ആവശ്യപ്പെടുന്നത്. ഇതും ആശ്വാസത്തിന് കാരണമാകും. നിയമം അടിച്ചേൽപ്പിക്കുന്ന രീതി ഈശോയ്ക്ക് അന്യമാണ്. നമ്മെ സഹായിക്കാൻ ആണ് ഈശോ നിയമങ്ങൾ നൽകുന്നത്. സ്വർഗ്ഗത്തിൽ അനായാസം എത്താൻ ജനത്തെ സഹായിക്കുകയാണ് അവിടുന്ന് ഉന്നം വയ്ക്കുന്നത്.ഈ ഈശോ എന്നും മനുഷ്യരോടൊപ്പം ഉണ്ടായിരിക്കും. മത്തായി 28: 18 -20
യേശു അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്കുവിന്. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
മത്തായി 28 : 18-20