ഞാൻ സ്വർഗത്തിൽ നിന്ന് വരുന്നു
എന്റെ കുഞ്ഞേ, നിങ്ങൾ പ്രാർത്ഥിക്കാൻ ഒത്തുകൂടുമ്പോൾ ഞാൻ അവിടെ സന്നിഹിതയായിരിക്കും. ഇത് ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതാണ്. പ്രിയ കുഞ്ഞേ, എന്റെ സമാധാനം തിരിച്ചറിയാൻ കഴിയുന്നത് ഒരു കൃപയാണ്. നിന്റെ ഹൃദയം ഇതിനായി ആഗ്രഹിക്കട്ടെ. അപ്പോൾ നീ സ്വർഗത്തെ തന്നെയായിരിക്കും ആഗ്രഹിക്കുക.
ഈ ചാപ്പലിൽ വച്ച് ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. നിനക്ക് ആവശ്യമായ എല്ലാ കൃപകളും നൽകുന്നു. പ്രിയ കുഞ്ഞേ, ഇത് ദിവ്യമായ തിരുമണിക്കൂറാണ്. എന്നെ നോക്കുന്നവർക്കുള്ള പ്രത്യാശയുടെ സമയം. പ്രിയ കുഞ്ഞേ, നന്മയായുള്ളതെല്ലാം നൽകാനായി ഞാനിതാ സ്വർഗത്തിൽ നിന്ന് വരുന്നു. നിന്റെ കരുണ നിറഞ്ഞ അമ്മയാണ് ഞാൻ. നിന്നെ സ്നേഹത്തോടെ നോക്കുകയും നിനക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയുന്ന ‘അമ്മ. അതുകൊണ്ടു കുഞ്ഞേ, നീ വിഷമിക്കരുത്. പ്രാർത്ഥിക്കുക. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു.