ഞാൻ നിന്നെ ചേർത്തുപിടിച്ചിട്ടുണ്ട്
പ്രിയ കുഞ്ഞേ, നീ എന്നോട് അടുത്തായിരുന്നാൽ, നീ തോൽപ്പിക്കപ്പെടുകയില്ല. എന്റെ സ്നേഹമുള്ള മകന്റെ തിരുവുള്ളം മാത്രം നിറവേറ്റുക, എന്നെ സന്തോഷിപ്പിക്കണം എന്ന് മാത്രം ചിന്തിക്കുക. അപ്പോൾ എന്റെ സ്നേഹമുള്ള മകനെത്തന്നെയായിരിക്കും നീ പ്രീതിപ്പെടുത്തുക. അങ്ങനെ ദൈവം നിന്നെ കേൾക്കുകയും അവിടുത്തെ അനുഗ്രഹം നിനക്ക് നൽകുകയും ചെയ്യും. പ്രിയ കുഞ്ഞേ, ഇപ്പോൾത്തന്നെ നിനക്ക് ധാരാളം നല്കപ്പെട്ടിട്ടുണ്ട്. അവ നിന്റെ ഹൃദയത്തിൽ നിന്ന് ചോർന്നു പോകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിന്റെ ‘അമ്മ, നിന്നെ ചേർത്ത് പിടിച്ചിട്ടുണ്ട്. അങ്ങനെ, എഴുത്തു തുടരാനുള്ള ശക്തി നിനക്ക് ഞാൻ നൽകുകയും ചെയുന്നു. പ്രാർത്ഥിക്കുക. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു.