ഇതു സംഭവിക്കുന്നതു ലോകാവസാനം അടുക്കുമ്പോഴായിരിക്കും. ഇതിനു വളരെനാൾ കാത്തിരിക്കേണ്ടിവരുകയില്ല. ലബനോനിലെ ദേവതാരുവൃക്ഷങ്ങൾ ചെറുചെടികളുടെ മുകളിൽ തലയുയർത്തി നിൽക്കുന്നതുപോലെ, വിശുദ്ധിയിൽ ഇതര പുണ്യാത്മാക്കളെ വെല്ലുന്ന വിശുദ്ധരെ, സർവ്വശക്തൻ പരിശുദ്ധ മാതാവിനോടുകൂടെ തനിക്കായി അക്കാലത്ത് ഉളവാക്കും. ഒരു വിശുദ്ധാത്മാവിനു വെളിപ്പെടുത്തപ്പെട്ട സത്യ മാണിത്. അദ്ദേഹത്തിന്റെ ജീവചരിത്രം എം.ഡി. റെന്റി എഴുതിയിട്ടുണ്ട്.
അത്യുഗ്രമായി പോരാടുന്ന പൈശാചികശക്തികളെ നേരിടുവാൻ കൃപാവരവും തീക്ഷ്ണതയും നിറഞ്ഞ ഈ വിശുദ്ധാത്മാക്കളെ ആയിരിക്കും ദൈവം തെരഞ്ഞെടുക്കുക. പരിശുദ്ധകന്യകയോടുള്ള ഭക്തി യിൽ അവർ അദ്വിതീയരായിരിക്കും. അവളുടെ പ്രകാശത്താൽ അവർ പ്രശോഭിതരാകും. അവളുടെ പരിപോഷണത്താൽ അവർ ശക്തരാകും. അവളുടെ ചൈതന്യത്താൽ അവർ നയിക്കപ്പെടും. അവളുടെ ബലിഷ്ഠ കരങ്ങൾ അവരെ താങ്ങും. അവളുടെ സംരക്ഷണത്തിൽ അവർ സുരക്ഷിതരായിരിക്കും. ആകയാൽ ഒരുകരം കൊണ്ടു യുദ്ധം ചെയ്യുമ്പോൾ മറുകരം കൊണ്ട് അവർ പണിതുയർത്തും(എസ്രാ 4:7), പാഷണ്ഡതയെയും പാഷണ്ഡികളെയും ശീശ്മയെയും ശീശ്മക്കാരെയും, വിഗ്രഹ ങ്ങളെയും വിഗ്രഹാരാധകരെയും, പാപികളെയും അവരുടെ വഷളത്ത ത്തെയും, ഒറ്റക്കൈകൊണ്ട് അവർ കീഴ്പ്പെടുത്തും. ലോകത്തിൽനിന്നു സകല മ്ലേച്ഛതകളെയും അവർ തുടച്ചുനീക്കും മറുകരംകൊണ്ട് അവർ “യഥാർത്ഥ സോളമന്റെ ദേവാലയത്തെയും ദൈവത്തിന്റെ മൗതിക നഗരത്തെയും പണിയും, സഭാപിതാക്കന്മാർ പറയുന്നു. പരി ശുദ്ധകന്യകയാണു സോളമന്റെ ദേവാലയവും ദൈവത്തിന്റെ നഗര വമെന്ന്, പ്രവൃത്തിയും പ്രസംഗവുംവഴി സകല മനുഷ്യരെയും അവർ യഥാർത്ഥ മരിയഭക്തരാക്കും. അതുവഴി അവർക്ക് അനേകം ശത്രുക്കൾ ഉണ്ടാകും. പക്ഷേ, അവൾ ശത്രുക്കളുടെമേൽ വിജയം വരിക്കുകയും ദൈവത്തിനു കൂടുതൽ മഹത്ത്വം കൈവരുത്തുകയും ചെയ്യും. ഇത് വി. വിൻസെന്റ് ഫെറിന് ദൈവം വെളിപ്പെടുത്തിയ ഒരു സത്യമാണ്. ആ നൂറ്റാണ്ടിലെ പ്രേഷിത പ്രമുഖനായിരുന്ന അദ്ദേഹം തന്റെ ഒരു ഗ്രന്ഥത്തിൽ ഇതു സമ്യക്കായി വിവരിച്ചിട്ടുണ്ട്.
അൻപത്തിയെട്ടാം സങ്കീർത്തനം വഴി പരിശുദ്ധാത്മാവ് ഇതുതന്നെയാണ് നമുക്ക് വെളിപ്പെടുത്തിതരുന്നതെന്നു ന്യായമായി അനുമാനിക്കാം. “ദൈവം യാക്കോബിന്റെ മേലും ഭൂമിയുടെ അതിർത്തികളി ന്മേലും അധികാരമുള്ളവനാണ് എന്ന് അവർ അറിയട്ടെ. സന്ധ്യാസമയത്ത് അവർ തിരിച്ചുവന്നു നായ്ക്കളെപ്പോലെ ഓളിയിട്ടുകൊണ്ടു പട്ട ണത്തിനു ചുറ്റും ഇരതേടി നടക്കും (സങ്കീ 58:14,15). ലോകാവസാന ത്തിൽ സ്വയം വിശുദ്ധീകരണം സാധിക്കുവാനും നീതിക്കായുള്ള ദാഹം ശമിപ്പിക്കുവാനും മനുഷ്യർ ചുറ്റും സഞ്ചരിക്കുന്ന ഈ പട്ടണം. പരിശുദ്ധാത്മാവിനാൽ “ദൈവത്തിന്റെ നഗരം (സങ്കീ 17:3) എന്നു വിളിക്ക പ്പെടുന്ന പരിശുദ്ധ കന്യകയാണ്.