അഗ്രെദായിലെ വാഴ്ത്തപ്പെട്ട സിസ്റ്റർ മരിയയ്ക്കു വെളി പ്പെടുത്തിയത്:
ഇനി വിവരിക്കാൻ പോകുന്ന കാര്യങ്ങൾ മർത്യരായ സൃഷ്ടികൾ ആരെങ്കിലും മനസ്സിലാക്കുമെന്നോ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുമെന്നോ കരുതുന്നില്ല.
മറ്റൊരവസരത്തിൽ ധാരാളം പടികളുള്ള സുന്ദരമായ ഒരു ഗോവണി ഞാൻ ദർശിച്ചു. അതിനു ചുറ്റും മാലാഖമാർ നിന്നിരുന്നു. അവർ ആ ഗോവണിലൂടെ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. അത്യുന്നതനായ ദൈവം എന്നോട് സംസാരിച്ചു.
ഇതാണ് യാക്കോബ് ദർശിച്ച നിഗൂഢമായ ഗോവണി.” ഇത് ദൈവത്തിന്റെ ഭവനം അല്ലാതെ മറ്റൊന്നുമല്ല. സ്വർഗ്ഗത്തിന്റെ കവാടമാണിവിടം”. നീ എന്റെ ദൃഷ്ടിയിൽ കുറ്റമറ്റ വിധം ജീവിക്കാൻ കഠിനമായി പരിശ്രമിച്ചാൽ ഈ ഗോവണി വഴിയിലൂടെ നിനക്ക് എന്റെ അടുത്തേക്ക് കയറിവരാം.
ഈ വാഗ്ദാനത്താൽ എന്റെ ഹൃദയം ജ്വലിക്കുകയും ആത്മാവ് ഹർഷപുളകിതമാകുകയും ചെയ്തു. എന്റെ പാപാവസ്ഥാ നിമിത്തം ഞാൻ എനിക്ക് തന്നെ ഒരു ഭാരമായിത്തിരുമെന്നു കരുതി കണ്ണുനീർ പൊഴിക്കുകയും വ്യസനിക്കുകയും ചെയ്തു.
ദൈവത്തെ അനുസ്യൂതം സ്നേഹിക്കാൻ ഞാൻ തീക്ഷ്ണമായി ആഗ്രഹിച്ചു. ഈ ആകുലതയിൽ ഞാൻ കുറേ ദിവസങ്ങൾ ചെലവഴിച്ചു. വീണ്ടും ഒരു പൊതുവായ കുമ്പസാരം നടത്തി എന്റെ അപൂർണതകളെ തിരുത്താനും നവീകരിക്കാനും പരിശ്രമിച്ചു.
ഗോവണി ദർശനം വീണ്ടും ഉണ്ടായി. എന്നാൽ വിശദീകരണം ലഭിച്ചില്ല. ഞാൻ ദൈവത്തോട് വാഗ്ദാനങ്ങൾ ചെയ്യുകയും എന്റെ ഇച്ഛയെ ഐഹികമായതിൽനിന്നു പൂർണ്ണമായി വിമുക്തമാക്കി അവിടുത്തെ മാത്രം സ്നേഹിക്കുന്നതിനായി സമർപ്പിക്കുകയും ചെയ്തു. എത്ര ചെറുതാണെങ്കിലും ഒരു സൃഷ്ടിയുടെയും പക്ഷം ചേരാൻ എന്റെ ഇച്ഛയെ ഞാൻ അനുവദിച്ചില്ല.
ദൃശ്യവും ഇന്ദ്രിയഗോചരമായ എല്ലാറ്റിനെയും ഞാൻ നിരാകരിച്ചു. ഇത്തരം സ്നേഹാനുഭവത്തിലൂടെ കടന്നുപോകുന്ന നാളുകളിൽ, പരിശുദ്ധ അമ്മയുടെ ജീവിതത്തെയും സൗഹൃദങ്ങളെയും കൂദാശകളെമാണ് ഈ ഗോവണി സൂചിപ്പിക്കുന്നതെന്ന് സർവ്വശക്തനായ ദൈവം എന്നെ അറിയിച്ചു.