പ്രിയ കൊച്ചുകുഞ്ഞേ, ഞാൻ എപ്പോഴും നിന്നെ ക്ഷണിക്കുന്നുണ്ട്. ഒന്നും നിന്നെ ഭയപെടുത്താതിരിക്കട്ടെ. നിന്നെ എന്റെ കരങ്ങളിൽ ഞാൻ വഹിക്കുന്നു. അങ്ങനെ ഞാൻ നൽകുന്ന സമാധനത്തെക്കുറിച്ചു നീ ബോധവതിയാകുന്നു. ഓമന മകളെ നിന്റെ ഹൃദയത്തിലേക്ക് കടന്നുവരാൻ എന്നെ അനുവദിക്കുമ്പോഴാണ് എല്ലാം നിനക്കായി ശാന്തമാക്കപ്പെടുന്നത്. നിന്റെ ക്ഷണത്തിനായി എപ്പോഴും ഞാൻ കാത്തിരിക്കുകയാണ്. നിനക്ക് എന്നെ ആവശ്യമുള്ളപ്പോൾ മാത്രമേ എനിക്ക് നിന്നെ സഹായിക്കാനാവു. പ്രാർത്ഥിക്കുക, പ്രാർത്ഥിക്കുക, പ്രാർത്ഥിക്കുക.
പ്രിയ കുഞ്ഞേ, ഞാൻ വീണ്ടും പറയുന്നു; നീ എന്നെ അനുവദിക്കുമ്പോൾ ഞാൻ നിനക്കായി എല്ലാം ക്രമീകരിക്കുന്നു. പ്രാർത്ഥിക്കുക. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു.