എന്റെ കുഞ്ഞേ നിന്റെ ബലഹീനതകളോർത്തു ആകുലപ്പെട്ടിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവയെല്ലാം എന്റെ ഹൃദയത്തിൽ ഇറക്കിവച്ചു നീ ആശ്വസിക്കുക. എല്ലാം ഞാൻ ക്രമീകരിക്കുമെന്നു വിശ്വസിക്കുക. നിന്നെത്തന്നെ പരിത്യജിക്കുക. നിനക്ക് കാര്യമായി ഒന്നും അറിവില്ലാത്ത സ്വർഗം തുടങ്ങിയ വിഷയങ്ങൾ ഓർത്തു , ഓർത്തു ഭാരപ്പെടരുത്. ഇപ്പോൾ എപ്രകാരമോ, അപ്രകാരം തന്നെ നീ ആയിരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നോടൊപ്പവും പ്രാർത്ഥനയിലൂടെയും മാത്രമേ നിനക്ക് നിന്റെ സ്വർഗീയ ഭവനത്തിൽ എത്താനാകു. അതിനാൽ ആകുലതയെല്ലാം വെടിയുക. എന്റെ സ്നേഹം സ്വീകരിക്കുക. എല്ലാം തികഞ്ഞവളാകാനുള്ള നിന്റെ പരിശ്രമം ലക്ഷ്യസ്ഥാനത്തു എത്തുന്നതിനു തടസമാകും. എല്ലാം എനിക്ക് വിട്ടുതരിക.
കുഞ്ഞേ നീ എന്റെ മേലങ്കിക്കുള്ളിൽ അല്ലെ. നിന്റെ ആത്മാവ് എത്ര ബലഹീനമാണെങ്കിലും, നീ നിരാശയില്‍ നിപതിക്കാതെയിരിക്കാൻ ഞാൻ ബദ്ധശ്രദ്ധയായിരിക്കുകയില്ലേ? പിന്നെ നീ എന്തിനു ഭയപ്പെടണം? ഞാൻ പറയുന്നത് മാത്രം ചെയുക. ഇപ്പോഴും ഒരു സാധു , പാവം ആയിരിക്കുക. അപ്പോൾ എന്റെ മകൻ മഹത്വപ്പെടും.പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക.