പരിശുദ്ധ കന്യാമറിയത്തി ലൂടെയാണ് ഈശോ ലോകത്തിലേക്ക് വന്നത് എന്ന സത്യം അറിയാത്തവർ വിരളമായിരിക്കും. അമ്മയിലൂടെ ആണ് ഈശോ ലോകത്തെ ഭരിക്കുന്നതും. തികച്ചും അജ്ഞാതമായ ജീവിതമാണ് അമ്മ നയിച്ചിരുന്നത്. അറിയപ്പെടാതെ അജ്ഞാത ജീവിതം നയിച്ച അമ്മ! തന്നെ തമ്പുരാൻ മാത്രം അറിഞ്ഞാൽ മതി എന്നതായിരുന്നു അമ്മയുടെ നിശബ്ദ തീരുമാനം. ഇപ്രകാരം ജീവിക്കാനുള്ള അനുഗ്രഹത്തിന് വേണ്ടി, ഒപ്പം ദരിദ്രയും താഴെയുള്ളവളുമായിരിക്കാനും അമ്മ പ്രാർത്ഥിച്ചിരുന്നിരിക്കണം.
ലൂക്കാ 1 :46 -49 ൽ, ദൈവസന്നിധിയിലും അവിടുത്തെ നേർക്കും എളിയ അവസ്ഥയിൽ കഴിയുന്ന, ദൈവേഷ്ടം നിറവേറ്റാൻ സദാ സന്നദ്ധയായിരിക്കുന്ന, അവിടുത്തെ ദാസിയായ തനിക്ക് വ്യക്തിപരമായി അവിടുന്ന് നൽകിയ അനുഗ്രഹം
“തന്റെ ദാസിയുടെ താഴ്മയെ
തൃക്കൺപാർത്ത്
അവിടുന്ന് നൽകിയ മഹാ കൃപായാണെന്ന് അമ്മ തന്നെ ഏറ്റു പറയുകയാണ്.
അമ്മയുടെ മാതാപിതാക്കൾ പോലും അമ്മയെ ശരിയായി അറിഞ്ഞിരുന്നില്ല. മാലാഖമാർ പരസ്പരം പറഞ്ഞിരിക്കണം,
” ഇവൾ ആരായിരിക്കാം? “. അവരിൽ നിന്നുപോലും പരിശുദ്ധ അമ്മയെ ദൈവം മറച്ചു വെച്ചിരുന്നു. ഇനി അഥവാ അവിടുന്ന് അവർക്ക് അൽപമെങ്കിലും വെളിപ്പെടുത്തി കൊടുത്തിരുന്നെങ്കിൽ തന്നെ, അവിടുന്ന് അവരിൽ നിന്ന് മറച്ചു വെച്ചിരുന്നവയോട് തുലനം ചെയ്യുമ്പോൾ , വെളിപ്പെടുത്തപ്പെട്ട ത് വളരെ കുറച്ചു മാത്രം.
തന്റെ ജീവിതകാലത്ത് അമ്മ ഒരു അത്ഭുതം പോലും പ്രവർത്തിക്കരുത് എന്നായിരുന്നു ദൈവ പിതാവിന്റെ തീരുമാനം. എന്നാൽ, അൽഭുത പ്രവർത്തികൾ ചെയ്യുന്നതിനുള്ള കഴിവ് അമ്മയ്ക്ക് അവിടുന്ന് കൊടുത്തിരുന്നു എന്നു വേണം കരുതാൻ. പുത്രനായ ദൈവവും തന്റെ ജ്ഞാനം അമ്മയ്ക്ക് പകർന്നു നൽകിയിരുന്നെങ്കിലും വളരെ കുറച്ചു മാത്രം സംസാരിക്കാനേ അമ്മയ്ക്ക് അവസരം നൽകിയിരുന്നുള്ളൂ . പരിശുദ്ധ അമ്മ പരിശുദ്ധാത്മാവിന്റെ മണവാട്ടി ആയിരുന്നെങ്കിലും (Pope Leo XIII and PopeXII ). (1) അവിടുന്ന് തിരുമനസ്സായത് അപ്പോസ്തോലന്മാരും, സുവിശേഷകരും പോലും അമ്മയെക്കുറിച്ച് അല്പമൊക്കെ മാത്രം പറഞ്ഞാൽ മതി എന്നായിരുന്നു. ഈശോയെ കൂടുതൽ കൂടുതൽ വെളിപ്പെടുത്തപ്പെടനായിരിക്കണം അവിടുന്ന് ഇപ്രകാരം ചെയ്തത്.
സർവ്വശക്തനായ സർവ്വേശ്വരന്റെ പരമോന്നത സർവ്വശ്രേഷ്ഠമായ ‘കലാസൃഷ്ടി’യാണ് പരിശുദ്ധ ദൈവമാതാവ്. അമ്മയെ അറിയാനും തന്റെ സ്വന്തമായി കാത്തു സംരക്ഷിക്കാനുമാണ് സ്നേഹം തന്നെയായ ദൈവം തീരുമനസായത്.(St. Bernardine of Siena ) പുത്രനായ ദൈവത്തിന്റെ മഹത്വപൂർണ്ണമായ മാതാവാണ് പരിശുദ്ധം മറിയം. എളിമയിൽ വളർത്താൻ വേണ്ടിയാണ് അമ്മയെ അവിടുന്ന് മറച്ചു പിടിച്ചത്. രണ്ടു പ്രാവശ്യം( അവിടുന്ന് അമ്മയെ) നിത്യ നിർണായക നിമിഷങ്ങളിൽ സ്ത്രീ എന്ന് അഭിസംബോധന ചെയ്തു (യോഹന്നാൻ 2 :4 ;19: 26).
പക്ഷേ അവിടുന്ന് തന്റെ ഹൃദയാന്തർഭാഗത്ത് ‘അവളെ’ (മാലാഖമാർ ഉൾപ്പെടെ) അമ്മയെ മറ്റെല്ലാവരേയുംക്കാൾ കൂടുതലായി സ്നേഹിച്ചിരുന്നു. അമ്മയുടെ ഹൃദയം പരിശുദ്ധ ത്രിത്വത്തിന്റെ വാസസ്ഥലമാണ്.
ഈ വിശ്വത്തിൽ മറ്റെവിടെയും എന്നതിനേക്കാൾ അവിടെ ദൈവം അത്യുന്നതശോഭയിലും സന്തോഷത്തിലും സംതൃപ്തിയും വസിക്കുന്നു.എത്ര പവിത്രത ഉള്ളവരായാലും അവിടെ പ്രവേശനമില്ല.പുതിയ ആദമായ ഈശോമിശിഹായുടെ ഭൗമീക പറുദീസയാണ് പരിശുദ്ധ ദൈവമാതാവ്. പരിശുദ്ധാത്മാവിന്റെ ശക്തിയിൽ ഈ ഭൗമിക പറുദീസയിൽ ദൈവപുത്രൻ മനുഷ്യനായി അവതരിച്ചതെന്ന വസ്തുത ആരും വിസ്മരിക്കരുത്.
ദൈവത്തിന്റെ വിശാലവും ദൈവികമായ ലോകം ആണ് പരിശുദ്ധ അമ്മ. വിവരണാതീതവും വർണ്ണനാതീതവുമായ അത്ഭുതങ്ങളും അടയാളങ്ങളും അവിടെ (മാതാവാകുന്ന ലോകത്തിൽ) സംഭവിക്കുന്നുണ്ട്. സർവ്വശക്തന്റെ മഹാ മഹത്വമാണ് മറിയം. അവിടെയാണ് അഖിലേശൻ തന്റെ ഏക സുതനെ തന്റെതന്നെ മടിയിൽ എന്നപോലെ ഒളിപ്പിച്ചു സൂക്ഷിച്ചത്. ഈ അത്ഭുത സൃഷ്ടിക്കുവേണ്ടി മഹത്തും മറഞ്ഞിരിക്കുന്നതുമായ എത്രയെത്ര കാര്യങ്ങളാണ് മഹോന്നതൻ ചെയ്തിരിക്കുന്നത്!
തന്റെ അനന്തമായ എളിമയിൽ പോലും അമ്മ ഏറ്റുപറയുന്നു :
” ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു” (ലൂക്കാ 1: 49 ). ഈ ലോകത്തിന് ഈ മഹാ മഹിമ പ്രവർത്തികൾ തീർത്തും അജ്ഞാതമാണ്. കാരണം ഇവയൊക്കെ അറിയുന്നതിന് ഈ കൊച്ചു ലോകം തികച്ചും അയോഗ്യവും അശക്തവുമാണ്.
വിശുദ്ധർ മറിയത്തെ കുറിച്ച്, ദൈവത്തിന്റെ ഈ പരിശുദ്ധ നഗരത്തെക്കുറിച്ച് ധാരാളം നല്ല കാര്യങ്ങൾ പറഞ്ഞുവെച്ചിട്ടുണ്ട്. അപ്പോൾ അവർ വാചാലവും സന്തുഷ്ടവുമായതിന്റെ ഒരു പത്തിലൊന്ന് പോലും മറ്റുള്ളവരെ കുറിച്ച് സംസാരിക്കുമ്പോൾ അവതരിപ്പിക്കുമായിരുന്നില്ല. പക്ഷേ അവരും സമ്മതിക്കുന്നു : അമ്മയുടെ മഹത്വത്തിന്റെ അത്യുന്നതിയിൽ എത്തിപ്പിടിക്കാൻ കഴിയുന്നില്ലെന്ന് അവർ വിനയപൂർവ്വം ഏറ്റു പറയുന്നുമുണ്ട് . അമ്മയുടെ വിശ്വ വിശാലമായ സ്നേഹം അളന്നു തിട്ടപ്പെടുത്താവു ന്നതല്ല. സർവ്വശക്തനായ ദൈവത്തിന്റെ മേൽ അവൾക്കുള്ള സ്വാധീനം എത്രമാത്രം എന്നും കൃത്യമായി പറയാൻ ആർക്കും ആവില്ല. അമ്മയുടെ വിനയത്തിന്റെ ആഴം, ഒപ്പം അവളുടെ ഇതര പുണ്യങ്ങളും കൃപകളും പറഞ്ഞ് ഫലിപ്പിക്കുക അസാധ്യം