ആത്മീയ ജീവിതം യാഥാർഥ്യങ്ങളുടെ യാഥാർഥ്യമാണെന്നു ലോകത്തെ ബോധ്യപ്പെടുത്താൻ പരിത്യാഗപൂര്ണമായ ജീവിത സാക്ഷ്യങ്ങൾ കൂടിയേ തീരു. “കണ്ണുകൾ താഴ്ത്തുക, ഹൃദയം സ്വർഗത്തിലേക്ക് ഉയർത്തുക” ഇതാണ് വി. ബെർണാർഡിന്റെ ഉപദേശം. “എവിടെ ക്രിസ്തു തന്റെ സ്നേഹത്തോടെ വസിക്കുന്നുവോ, അവിടെ ആന്തരിക മൗനം വാഴുന്നു”, ഗ്രിഗറി നാസിയൻസോൺ. “ശത്രു കോട്ടയ്ക്കുളിൽ പ്രവേശിക്കരുതേ എന്ന് ആഗ്രഹിക്കുന്നവർ കവാടങ്ങൾ (പഞ്ചേന്ദ്രിയങ്ങൾ) ബലമായി അടച്ചിടട്ടെ” വി. ഫ്രാൻസിസ് സലാസിന്റെ അതിശക്തമായ വാക്കുകൾ.
വി. ലാഗോറിയുടെ പ്രബോധനം ഇങ്ങനെ “വിശുദ്ധരാകാൻ നാം ചെയ്യണ്ട എല്ലാറ്റിന്റെയും സാരാംശം ആത്മപരിത്യാഗം എന്ന ഒറ്റ വക്കിൽ അടങ്ങിയിട്ടുണ്ട്. നാം സ്വയം ആഗ്രഹിക്കുന്നതുപോലെയല്ല ദൈവം ആഗ്രഹിക്കുന്നതുപോലെ നാം ദൈവത്തെ സ്നേഹിക്കണം.”
വി. അൽഫോൻസാമ്മ സ്കൂളിൽ പോകുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നടക്കാതെ കണ്ണടക്കം കാത്തിരുന്നു. തന്റെ കാൽച്ചുവട്ടിൽ ദ്രിഷ്ട്ടിയുറപ്പിച്ചാണ് ‘അമ്മ നടന്നിരുന്നത്. തനിയെ നടക്കുന്ന സമയത്തൊക്കെ ജപമാല ചൊല്ലാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങനെ ഇപ്പോഴും ദൈവത്തിൽ ദൃഷ്ടി ഉറപ്പിച്ചു, ദൈവസാനിദ്യസ്മരണയിലാണ് അൽഫോൻസാമ്മ ജീവിച്ചിരുന്നത്.