🌼🌼വിശ്വസ്വർഗ്ഗങ്ങളുടെ കേന്ദ്രബിന്ദുവാണ് യേശുക്രിസ്തു. അവിടുന്നിൽ, അവിടുത്തോടു കൂടെ അവിടുന്നിൽതന്നെ ജീവിക്കുന്നവനാണ്, ജീവിക്കേണ്ടവനാണ് പുരോഹിതൻ. പിതാവിന്റെയും പുത്രന്റെയും ആത്മാവായ പരിശുദ്ധാത്മാവാണ് പുരോഹിതനെ പിതാവുമായി ഐക്യപ്പെടുത്തുന്നതും. പിതാവിന്റെ പ്രിയമകനാണ് അവൻ. അവന്റെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ സവിശേഷ പങ്കിനെക്കുറിച്ച് അന്ത്യഅത്താഴവേളയിൽ ഈശോ വിശദീകരിച്ചിട്ടുള്ളത് പ്രത്യേകം സ്മർണ വും. പരിശുദ്ധാത്മാവ് അവനോടൊപ്പം ഉണ്ടായിരിക്കും എന്നത് ഈശോ നൽകുന്ന പ്രത്യാശയും ഉറപ്പുമാണ്. 🌼🌼
🌺🌺” ഞാൻ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടു കൂടെ ആയിരിക്കാൻ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങൾക്ക് നൽകുകയും ചെയ്യും. ഈ സത്യാത്മാവിനെ സ്വീകരിക്കാൻ ലോകത്തിന് സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാൽ നിങ്ങൾ അവനെ അറിയുന്നു. കാരണം, അവൻ നിങ്ങളോടൊത്ത് വസിക്കുന്നു, നിങ്ങളിൽ ആയിരിക്കും ചെയ്യും. ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല”(യോഹ 14:16-18).
യോഹ 15:26 ൽ ഈശോ വ്യക്തമാക്കുന്നു “ഞാൻ പിതാവിന്റെ അടുത്തുനിന്ന് അയക്കുന്ന സഹായകൻ…….. വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം നൽകും”.🌺🌺
☘️☘️ പ്രതിസന്ധികളിൽ പുരോഹിതനു പരിശുദ്ധാത്മാവ് ഊർജ്ജവും, വിശ്വാസ സ്ഥിരതയും ബോധവും അചഞ്ചലമായ പ്രത്യാശയും കരുണയും ബലവും നൽകും. നിത്യസത്യങ്ങളെ കുറിച്ചുള്ള കൂടുതൽ ഉൾക്കാഴ്ചയും ശരിയായ ജ്ഞാനവും പ്രധാനം ചെയ്യും. ക്രിസ്തു രഹസ്യത്തെക്കുറിച്ചും അതിന്റെ പ്രശസ്തിയെ കുറിച്ചുമുള്ള തിരിച്ചറിവ് ഏത് പ്രതികൂല സാഹചര്യത്തിലും പുരോഹിതന് എന്നും എവിടെയും ഓജസുറ്റ പിൻബലം ആകുന്നു. ബന്ധപ്പെടുത്തി ഈശോ വ്യക്തമാക്കുന്നു സത്യാത്മാവ് വരുമ്പോൾ, സത്യത്തിന്റെ പൂർണതയിലേക്ക് (നിങ്ങളെ) നയിക്കും. അവൻ സ്വമേധയാ ആയിരിക്കുകയില്ല സംസാരിക്കുന്നത് ;അവൻ കേൾക്കുന്നത് മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങൾ നിങ്ങളെ അറിയിക്കും. എനിക്കുള്ളവയിൽ നിന്നു സ്വീകരിച്ചു നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവൻ എന്നെ മഹത്വപ്പെടുത്തും.( യോഹ 16).☘️☘️
🌸🌷🌸🌷🌸🌷🌸