പരിശുദ്ധ അമ്മയുടെ ദൈവമാതൃത്വ തിരുനാളോടുകൂടി ഓരോ പുതുവത്സരവും ആരംഭിക്കുന്നു എന്നത് ദൈവനിയോഗം ആണ്. മനുഷ്യ ജീവിതത്തിൽ അമ്മ വഹിക്കുന്ന സുപ്രധാന സ്ഥാനമാണ് ഈ ചരിത്രവസ്തുത വ്യക്തമാക്കുക. അമ്മയെ മാറ്റി നിർത്തിക്കൊണ്ട് രക്ഷാകര ചരിത്രം അവതരിപ്പിക്കുക അസാധ്യമാണ്. നിശ്ചയമായും ഈശോ യാണ് ലോകരക്ഷകൻ,ഏക രക്ഷകൻ. പക്ഷേ സ്വർഗ്ഗത്തിൽ ഒരു അമ്മയുടെ സഹായമില്ലാതെ പിതാവിൽനിന്ന് ജനിച്ച പുത്രൻ രക്ഷകനായി ഭൂമിയിൽ അവതരിക്കാൻ അവിടുത്തേക്ക് ഒരു അമ്മയുടെ സഹായം അത്യന്താപേക്ഷിതമായിരുന്നു( ഉല്പത്തി 3: 15 ) ആദിവാസി വിശേഷമാണെന്ന് വിശ്വാസികൾക്ക് എല്ലാം അറിയാം. രക്ഷയുടെ വാഗ്ദാനത്തിനു പുറമേ ദൈവപുത്രന് ജന്മം നൽകാനുള്ള സ്ത്രീയെക്കുറിച്ചും ആ സ്ത്രീയുടെ ദൗത്യത്തെ കുറിച്ചും വ്യക്തമാക്കുന്നു.. ദൈവം സാത്താന്റെ തല തകർക്കാനുള്ള മനുഷ്യനായി അവതരിച്ച ദൈവത്തിന്റെ മാതാവാണ് മറിയം.
ഉല്പത്തി പുസ്തകത്തിൽ പരാമർശിക്കുന്ന സ്ത്രീ തന്റെ അമ്മയാണെന്ന് ലോകത്തിന് വെളിപ്പെടുത്താൻ രണ്ടുപ്രാവശ്യം യോഹന്നാൻ 2 :4 ;യോഹന്നാൻ 19:26ഈശോ സംബോധന ആവർത്തിച്ചിരിക്കുന്നു. അവർ സത്യം ആവർത്തിച്ച് പറയുന്നത് ഒരു കാര്യത്തിന്റെ പരമമായ പ്രാധാന്യം സൂചിപ്പിക്കാനാണ്.
എഫെസോസ് സുനഹദോസ് ആണ് പരിശുദ്ധ കന്യാമറിയത്തെ ദൈവമാതൃ സ്ഥാനം ഔപചാരികമായി പ്രഖ്യാപിച്ചത്. മനുഷ്യാവതാര രഹസ്യം വചനം ( ദൈവപുത്രൻ -പിതാവിനോടും പരിശുദ്ധാത്മവിനോടും സമമായ ദൈവം ) മാംസമായി നമ്മുടെ ഇടയിൽ വസിച്ചു ( യോഹ 1 :14 ) എന്നതാണ്. വചനം മാംസം ശരീരം സ്വന്തമാക്കുകയായിരുന്നു. ഇത് പരിശുദ്ധ കന്യാമറിയത്തി ലൂടെ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. വചന ത്തിന്റെ അമ്മയാവാൻ മറിയത്തെ മഹോന്നതൻ നിത്യതയിലേക്ക് നിശ്ചയിച്ച് അമലോൽഭവ ജന്മം ദൈവ മാതാവിന് അവിടുന്നു നൽകി. അതായത് പിതാവിൽ നിന്നുള്ള ഉത്ഭവത്തെ യോ ദൈവത്വത്തെയോ നഷ്ടപ്പെടുത്താതെ അവിടുന്ന് “സ്ത്രീ”യിൽ നിന്ന് മനുഷ്യനായി പിറന്നു.
മറിയത്തിന്റെ ദൈവം മാതൃത്വത്തെ നിഷേധിക്കുന്നത് സത്യവിരുദ്ധവും നീതിനിഷേധവും ആണ്. അവൾ സത്യം സത്യമായും ദൈവമാതാവാണ്. അനന്യവും അവർണ്ണനീയമായ സ്ഥാനമാണ് പരിശുദ്ധ അമ്മയുടെ ദൈവമാതൃത്വം