'യേശുവിനെ മാത്രം നൽകബാക്കിയെല്ലാം മാറ്റുക' ഈ വാക്കുകളിൽ ക്ളാര എന്ന പ്രഭു പെൺകുട്ടിയുടെ ഉറച്ച തീരുമാനവും മനസ്സും നമുക്ക് മനസിലാക്കാം. വീട്ടുകാർക്ക് അവൾ സന്യാസം വരിക്കുന്നതിൽ ഒട്ടും താല്പര്യമില്ലായിരുന്നു. 1212 ലെ ഓശാന ഞാറാഴ്ച രാത്രി കുടുംബാംഗങ്ങളെല്ലാവരും ഉറങ്ങിയെന്നുറപ്പാക്കിയിട്ടു മരിച്ചവരെ പുറത്തെടുക്കാൻ മാത്രം തുറക്കുന്ന പിൻവാതിലിലൂടെ അവൾ വീട് വിട്ടിറങ്ങി. അവൾക്കു ഒരേ ഒരു ആഗ്രഹം മാത്രം. ബ്രഹ്മചര്യം, അനുസരണം, ദാരിദ്ര്യം എന്നീ വൃതങ്ങൾ (സുവിശേഷോപദേശങ്ങൾ) അവയുടെ പരിപൂര്ണതയിൽ അഭ്യസിച്ചു ഈശോയ്ക്കുവേണ്ടി മാത്രം ജീവിക്കുക. ഏറ്റം ഉറച്ചതായിരുന്നു അവളുടെ തീരുമാനം. ദാരിദ്ര്യത്തെ ആഞ്ഞുപുല്കാന് കഴുത്തിലണിഞ്ഞിരുന്ന നെക്ലേസും കർണ്ണാഭരണങ്ങളും രത്ന മോതിരവും കൈവളകളും പാദസരങ്ങളും അവൾ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. തന്റെ പട്ടുടുപ്പു അവൾ ഊരിമാറ്റി. മുടി മുറിച്ചുകളഞ്ഞു. കറുത്ത തുണികൊണ്ടു അവൾ സ്വന്തം തലമുടി കെട്ടി. അരയിൽ ഒരു കയർ ധരിച്ചു. വളരെ പരുക്കൻ വസ്ത്രമാണ് അവൾ അണിഞ്ഞത്.…
അയർലണ്ടിന്റെ മധ്യസ്ഥയായ വി. ബ്രിജീത്ത 450 -ൽ ഭൂജാതയായി. ചെറുപ്രായത്തിൽത്തന്നെ അവൾ തന്റെ ജീവിതം ദൈവത്തിനു സമർപ്പിക്കുകയും അവൾക്കു സ്വന്തമായുണ്ടായിരുന്ന സമസ്തവും ദരിദ്രർക്കായി മാറ്റി വയ്ക്കുകയുമുണ്ടായി. എത്രയും…
ക്രൈസ്തവ സന്യാസികൾ ആദ്യം പ്രത്യക്ഷപ്പെട്ടത് ഈജിപ്തിലാണ്. അവരിൽ പ്രഥമനാണെന്നു പറയുന്നു പൗലോസ്. അദ്ദേഹം ഈജിപ്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കന്മാർ മരിച്ചുപോയി. എങ്കിലും വിദ്യാഭ്യാസത്തിനു കുറവൊന്നും വന്നില്ല.…
സുഹൃത്തുക്കളെ കേട്ടിട്ടുണ്ടോ ഈ കൊച്ചു വിശുദ്ധനെക്കുറിച്ചു വലിയ മതപീഡനകാലത്ത് മൂന്ന് വർഷം മാത്രം ഭൂമുഖത്തു ജീവിച്ച മഹാ രക്തസാക്ഷിയാണ് ഇത്. വലിയ മതപീഡനകാലം ! തദ്ദേശ ഗവൺമെന്റ്…
Sign in to your account