ക്രൈസ്തവ ജീവിതത്തിന്റെ ശക്തി കേന്ദ്രം, ഉർജ്യസ്രോതസു പരിശുദ്ധ കുർബാനയാണ്. ലോകാന്ത്യത്തോളം നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ സവിശേഷമാംവിധം വസിക്കാൻ സർവശക്തനായ ദൈവം സജ്ജമാക്കിയിരിക്കുന്ന സർവോൽകൃഷ്ട സംവിധാനമാണ് ഇത്. ശിഷ്യൻ യോഹന്നാൻ ഹൃദയാവർജ്യമായി സ്ഥാപനരംഗം അവതരിപ്പിക്കുന്നത് ശ്രദ്ധിക്കുക. "ഈ ലോകം വിട്ടു പിതാവിന്റെ സന്നിധിയിലേക്ക് പോകുന്നതിനുള്ള സമയമായി എന്ന് പെസഹാതിരുനാളിനു മുൻപ് ഈശോ അറിഞ്ഞു. ലോകത്തിൽ, തനിക്കു സ്വന്തമായി ഉള്ളവരെ അവിടുന്ന് സ്നേഹിച്ചു, അവസാനം വരെ സ്നേഹിച്ചു... അത്താഴത്തിനിടയിൽ അവിടുന്ന് എഴുനേറ്റു മേലങ്കി മാറ്റി ഒരു വെള്ള കച്ചയും അരയിൽ ചുറ്റി. അനന്തരം താലത്തിൽ വെള്ളമെടുത്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി തുടച്ചു. (യോഹ. 13:1-5). വിനയത്തിന്റെ മാതൃക നല്കാൻ സ്നേഹത്തിന് പൊങ്കോടി നാട്ടാനാണ് അവിടുന്ന് ഇത് ചെയ്തത്. "വൈകുന്നേരമായപ്പോൾ, അവിടുന്ന് 12 പേരോടൊപ്പം ഭക്ഷണത്തിനിരുന്നു. ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ ഈശോ അപ്പമെടുത്തു ആശീർവദിച്ചു ശിഷ്യന്മാർക്കു കൊടുത്തുകൊണ്ട് അരുളി ചെയ്തു 'വാങ്ങി ഭക്ഷിക്കുവിൻ, ഇത്…
പൗരോഹിത്യം ശുശ്രൂക്ഷപരമാണ്. തന്റെ ജനത്തിന്റെ അജപാലകർക്കു ക്രിസ്തു ഭരമേല്പിച്ച ദൗത്യം... ഒരു യഥാർത്ഥ ശുശ്രൂക്ഷയാണ്. ഇത് പൂർണമായും ഈശോയോടും മനുഷ്യരോടും ബന്ധപ്പെട്ട നിൽക്കുന്നു. ഇത് ഈശോയെയും അവിടുത്തെ…
ബലഹീനതയിൽ വീണുപോയ പുരോഹിതന്റെ പിന്നാലെ അവനെ വിഴുങ്ങാൻ പിശാച് ഉണ്ട് എന്നുള്ളത് സത്യം. പാപം വളരെ ഗൗരവം ആണ്. അതുകൊണ്ട് അത് ക്ഷമിക്കപ്പെടുകയില്ല. ഈ ദുരവസ്ഥയിൽ നിന്ന്…
ജീവിതം മുഴുവൻ ബലിയായിരിക്കുവാൻ നമുക്ക് നമ്മുടെ ഉള്ളിലൊരൾത്താരയൊരുക്കാം നമ്മെത്തന്നെ പൂർണ്ണമായി അവിടുത്തേക്ക് നൽകാം. നമ്മുടെ ഭാരവും ജീവിത ക്ലേശവും ഈശോ ഏറ്റുവാങ്ങും. നമുക്ക് പ്രത്യാശയുള്ള വരാകാം. നമ്മുടെ…
രാജാധിരാജൻ വിനീതനായി സ്വയം ശൂന്യനായി നമ്മെ തേടി അണയുന്നു. പാപിക്കും രോഗിക്കും സൗഖ്യമേകാൻ , അന്ധനും ബധിരനും മോചനമേകാൻ, തളർന്ന മനസ്സുകൾക്ക് നവോത്ഥാനം നൽകാൻ, ദിവ്യബലിയിൽ ഈശോ…
ഈശോയെ പോലെ മരണസമയത്ത് എന്നെയും പരിശുദ്ധ അമ്മ കരങ്ങളിൽ പേറണം എന്നതായിരിക്കണം എല്ലാ പുരോഹിതരുടെയും അടങ്ങാത്ത ആത്മദാഹം. ഈശോയുടെ പ്രതിനിധിയായ അവന് ഇപ്രകാരം ആഗ്രഹിക്കാനും അതിനായി അവിരാമം…
അവിരാമം നിരന്തരം തുടരുന്ന ബലിയാണ് 'ജീവനുള്ള' താകുന്നത്. പുരോഹിതൻ അൾത്താരയിൽ അർപ്പിക്കുന്ന ബലിയുടെ ചൈതന്യം ദിവസമത്രയും അന്തരാത്മാവിൽ ശരീരത്തിലും അവന് പേറുവാൻ കഴിയുമ്പോഴാണ് ബലിയുടെ നൈരന്തര്യം യാഥാർത്ഥ്യമാക്കുക.…
ഒരു വൈദികനും സ്നേഹം കൂടാതെ ജീവിക്കാനാവില്ല. സ്നേഹത്തിന്റെ അകമ്പടിയില്ലാതെ ദൈവസ്പന്ദം തികച്ചും അസാധ്യമെന്നു പരിശുദ്ധ അമ്മയ്ക്കും അറിയാമായിരുന്നു. പുരുഷനെ അറിയാതെ പുത്രനെ ലഭിക്കുക സാധാരണരീതിയിൽ, അസാധ്യമായിരുന്നു. ഈ…
എല്ലാ വൈദികർക്കും രണ്ടാണ് അമ്മമാർ. ഒന്ന് ശരീരത്തിൽ; അടുത്തത് ആത്മാവിൽ. തനിക്ക് ജന്മം നൽകിയ ( ശാരീരിക) അമ്മയോട് ഒരു വൈദികനുള്ള അടുപ്പവും ഉടപ്പവും അന്യമാണ്. തികച്ചും…
ആർജ്ജവത്വമുള്ള ഓരോ പുരോഹിതനും നിരന്തരം അന്വേഷണത്തിലായിരിക്കുന്ന ഒരു സത്യമുണ്ട്. വൈദികവൃത്തി യുടെ അടിസ്ഥാന നിയോഗ ധാരയിലേക്ക് ഉൾചേരുന്നതിനുള്ള വഴി എന്താണ്? പൂർണ്ണമായ ഒരു മാർഗനിർദേശം അസാധ്യമാണ്. മനുഷ്യൻ…
ഒരിക്കലും പുരോഹിതൻ അല്ല ഏറ്റവും മികച്ചവൻ. ആയിരുന്നെങ്കിൽ, സുവിശേഷത്തിലെ അധികാരം അത്രയും ദൈവാത്മാവിൽ നിഷിപ്തമായിരിക്കുന്നതിനുപകരം പുരോഹിതരിൽ ചേർന്നിരിക്കു മായിരുന്നു. കാഴ്ചയിൽ അപ്പമായി തോന്നുമ്പോഴും ഫലത്തിൽ അത് ഈശോയാണ്,…
ദൈവം പരിശുദ്ധനാണ് ;ദൈവത്തിന്റെ പുരോഹിതനും പരിശുദ്ധൻ ആയിരിക്കണം, ദേഹി ദേഹങ്ങളുടെ വിശുദ്ധിയാണ് ഇവിടെ വിവക്ഷ. ബ്രഹ്മചര്യം എന്നത് ത്യാഗപൂർണ്ണമായ സ്നേഹത്തിന്റെ അത്യുദാത്തമായ സാക്ഷ്യം തന്നെയാണ്. ഇവിടെ ഒന്നും…
പുരോഹിതൻ ഈശോയുടെ സ്വന്തമാണ്. സ്വയം ശ്യൂന്യനാക്കിയ വന്റെ, കുരിശുമരണത്തോളം അനുസരണവിധേയനാക്കിയവന്റെ, നിർമ്മലനും ദരിദ്രനും ആയവന്റെ 'സ്വന്ത 'ത്തിനും കൂടുതലായി എന്താണ് വേണ്ടത്? യജമാനനേക്കാൾ വലിയ കൂലിക്കാരനില്ലല്ലോ ;ഗുരുവിനെപ്പോലെ…
നമ്മുടെ കർത്താവു വി. ഫൗസ്റ്റീനയിലൂടെ വൈദികരോട് : 1.സൗഖ്യം ലഭിക്കാനായി നാം കുമ്പസാരിക്കുന്നു. 2.പരിശീലത്തിനായ് നാം വരുന്നു -ഒരു കൊച്ചുകുഞ്ഞിനെപ്പോലെ നമ്മുടെ ആത്മാവിനു നിരന്തരപരിശീലനം ആവശ്യമാണ്. ഓ…
വൈദികന്റെ മുഖമുദ്രയാകണം പരിത്യാഗം. ഇതിന് പകരം, പലരും കർമ്മ ബഹുലതകൊണ്ട് തങ്ങളുടെ ദിനങ്ങളെ നിറയ്ക്കുന്ന നിരവധി പേരുണ്ട്. ഈശോയുടെ പ്രേഷ്ഠശിഷ്യന്മാർ പോലും കുരിശിന്റെ നിയോഗത്തെ വല്ലാതെ ഭയന്നു…
☘️🌻സഭയുടെ അധികാരം സ്നേഹ ശുശ്രൂഷയിൽ അടങ്ങിയിരിക്കുന്നു എന്ന് നാം കണ്ടു. അതായത് ഇതിൽ അധിഷ്ഠിതമാണെന്ന് അർത്ഥം. തമ്പുരാനെ തള്ളിപ്പറഞ്ഞു അപ്പോസ്തോലത്വം നഷ്ടപ്പെട്ട പത്രോസിനെ സ്നേഹത്തിലൂടെയും വ്യവസ്ഥയില്ലാത്ത ക്ഷമയിലൂടെയും…
ഒരു വൈദികന് സംഭവിക്കാവുന്ന വലിയ ഒരു വിപത്ത് ഭ്രാന്ത് പിടിപ്പിക്കുന്ന ജോലി തിരക്കാണ്. ജോലിയെ പ്രാർഥനയ്ക്ക് പകരമാക്കുക അവന്റെ ആത്മീയ പതനത്തിന് ഇടവരുത്തുന്ന പ്രധാനകാരണം. ഈയുള്ളവൻ ആലുവായിൽ…
ഒരു സ്ത്രീ ഒരിക്കൽ കുമ്പസാരിക്കാൻ എത്തി. 30 വർഷത്തിനു മുമ്പ് ആയിരുന്നു അവരുടെ "കഴിഞ്ഞ കുമ്പസാരം". വൈദികൻ സ്വാഭാവികമായും ചോദിച്ചു: എന്തുകൊണ്ടാണ് നീണ്ട കാലഘട്ടം കുമ്പസാരം എന്ന…
പാപവിമോചനത്തെ പ്രായോഗികതലത്തിൽ സത്യാന്വേഷിക്ക് വ്യക്തമാക്കി കൊടുക്കുക - ഇതാണ് അടിസ്ഥാനപരമായി പൗരോഹിത്യ സ്വാന്തനോപദേശം. ഇവിടെ തിരുവചനങ്ങൾ ആവണം മാർഗദർശകമായി വർത്തിക്കുന്നത്; പരിശുദ്ധാത്മാവിന്റെ സാന്നിധ്യ സഹായങ്ങൾ അത്യന്താപേക്ഷിതവും. ദൈവവചനം,…
ദൈവാത്മ സാന്നിധ്യത്തിന്റെ സ്പന്ദമുള്ള വൈദികരെ ആണ് ദുരിതമനുഭവിക്കുന്നവർ തേടുക. വിശുദ്ധി പ്രാപിച്ച വൈദികരും മിശിഹായയോട് ഐക്യപ്പെട്ട് അവിടുത്തോടൊപ്പം സസന്തോഷം പീഡനങ്ങൾ സഹിക്കുന്ന വൈദികരും തന്നെയായിരിക്കും ആത്മാക്കളുടെ ഏറ്റവും…
സാന്ത്വനോപദേശവേളയിൽ വൈദികനു പ്രകൃത്യാ ഉള്ള അറിവ് മാത്രം പോരാ. ദൈവത്തിന്റെ അപരിമേയമായ നന്മയുടെ അനന്ത ശേഖരത്തിന്റെ വാതിൽ ഹൃദയങ്ങൾക്ക് മുമ്പിൽ തുറന്നു കൊടുക്കാൻ അവന്റെ ഹൃദയം വെമ്പൽ…
Sign in to your account