പഠിക്കുക നിങ്ങളുടെ കടമയാണ്. നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളിൽ ഒത്തിരി പ്രതീക്ഷകളുണ്ട്. അധ്യാപകരും നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നു. നിങ്ങൾ നല്ലവരായി വളർന്നു വരുന്നത് കാണുക അവർക്കെല്ലാം എന്ത് സന്തോഷകരമാണെന്നോ! ക്ലാസ്സിൽ നല്ലവണ്ണം ശ്രദ്ധിച്ചാൽ പഠനം പകുതിയായി. പിന്നെ ചെറിയ ശ്രമമെ വേണ്ടു. ഗൃഹപാഠം കൂടെ ചെയ്തുകഴിഞ്ഞാൽ തല്ക്കാലം പഠനം പൂർത്തിയായി. ചില കുട്ടികൾ ക്ലാസ്സിൽ ശ്രദ്ധിക്കുകയില്ല. പഠിക്കാൻ ശ്രമിക്കുന്നവരെ ശല്യപെടുത്തുന്നവരുമുണ്ട്. ഗൃഹപാഠം വല്ലവരെയും കൊണ്ട് ചെയ്യിക്കും. ഇതെല്ലം വിജയത്തിന്റെ വഴിയടയ്ക്കുന്ന പ്രവർത്തികളാണ്. അനുദിനമുള്ള പാഠങ്ങൾ അന്നന്ന് പഠിക്കുക. ആഴ്ചയിലൊരിക്കൽ ആവർത്തിച്ചു ഉറപ്പിക്കുക. നല്ല വിദ്യാർത്ഥികൾ ഇങ്ങനെയാണ്. സ്കൂളിൽ നിന്ന് അറിവ് സമ്പാദിച്ചാൽ മാത്രം പോരാ. കൊള്ളക്കാരും ഭീകരപ്രവർത്തകരുമെല്ലാം സ്കൂളിൽ നിന്ന് ഇറങ്ങുന്നവരാണല്ലോ. എന്തെല്ലാം പഠിച്ചാലും നമ്മൾ നല്ലവരാകുന്നില്ലെങ്കിൽ നമുക്കോ ലോകത്തിനോ അതുകൊണ്ടു പ്രയോജനം ഇല്ലെന്നല്ലേ ഇതിനർത്ഥം? വിജ്ഞാന സമ്പാദനത്തോടൊപ്പം സ്വഭാവ സംസ്കരണവും സാധിക്കുക അത്യാവശ്യമാണ്. വിദ്യാലയ ജീവിതം അതിനുപകരിക്കണം.…
അധികമായാൽ അമൃതും വിഷമെന്നലെ പറയുക. ടി.വി.യുടെ കാര്യത്തിലും ഈ കാര്യം ശരിയാണ്. ടി.വി. അധികമായാൽ കുട്ടികളുടെ മാനസിക വളർച്ച മുരടിക്കും. കുട്ടികൾ അറിയാതെ ടി.വി.യിലെ കഥാപാത്രങ്ങളെ അനുകരിച്ചു…
മൊബൈൽ ഫോണിന്റെ ദുരുപയോഗം അനേകരുടെ നാശത്തിനു കാരണമായിട്ടുണ്ട്. അവ കൈവശം വയ്ക്കുന്നത് കുട്ടികൾക്ക് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ചെയുക. അതുകൊണ്ടു കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടുനടക്കാതിരിക്കുന്നതാണ് നല്ലത്.…
പലർക്കും പഠിക്കാനൊരുങ്ങുമ്പോൾ പ്രശ്നങ്ങളാണ്. ചിലർക്ക് ഉറക്കം വരുന്നു. ചിലർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല. ഇനിയും ചിലർക്ക് ചില വിഷയങ്ങൾ ഇഷ്ടമല്ല. TV ക്രിക്കറ്റ് മുതലായവ പലരെയും ശല്യപെടുത്തുന്നു.…
സ്കൂൾ പഠിക്കാൻ ഉള്ള സ്ഥലം മാത്രമല്ല; കുട്ടികളുടെ കായികവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കാനുള്ള വേദികൂടി ആണ്. മത്സരങ്ങളിൽ നിന്ന് മടിച്ചുമാറി നില്കാതെ നിങ്ങളുടെ വാസനയനുസരിച് പങ്കെടുക്കുക. അങ്ങനെ…
രാഷ്ട്രീയ പാർട്ടികളുടെ കരുത്തു കാണിക്കാനായി അവരുടെ വിദ്യാർത്ഥി യൂണിയനുകൾ സമരങ്ങൾ സംഘടിപ്പിക്കാറുണ്ട്. അവരുടെ ചട്ടുകങ്ങളായി തീരാതെ കുട്ടികൾ സൂക്ഷിക്കണം. ഉഴപ്പരായ ഏതാനും വിദ്യാർത്ഥികളുടെ ഇഷ്ട്ടത്തിനൊത്തു നിൽക്കാതെ ബഹുഭൂരിപക്ഷത്തോട്…
കോപ്പിയടി കടന്നുകൂടാൻ എളുപ്പവഴിയല്ല. പലരും ചെയ്യുന്നുണ്ടല്ലോ എന്ന് വിചാരിച് അങ്ങനെ ചെയ്യരുത്. സത്യം മാത്രമേ അവസാനം വിജയിക്കു എന്നോർക്കുക. കോപ്പിയടിച്ചു ജയിച്ചെന്നു വരുത്തിയാൽതന്നെയും അയാളുടെ അറിവും സ്വഭാവവും…
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇക്കൂട്ടർ സംഘമായി പ്രവർത്തിക്കുന്നവരാണെങ്കിലും കുട്ടികളെ സമീപിക്കുന്നത് ഒന്നോ രണ്ടോ പേരായിട്ടാവും. മിട്ടായിയും മറ്റുമായി വളരെ സൗമ്യമായിട്ടായിരിക്കാം ഇടപെടൽ. അവരുടെ കെണിയിൽ വീണാൽ…
അധികമായാൽ അമൃതും വിഷമെന്നലെ പറയുക. ടി.വി.യുടെ കാര്യത്തിലും ഈ കാര്യം ശരിയാണ്. ടി.വി. അധികമായാൽ കുട്ടികളുടെ മാനസിക വളർച്ച മുരടിക്കും. കുട്ടികൾ അറിയാതെ ടി.വി.യിലെ കഥാപാത്രങ്ങളെ അനുകരിച്ചു…
അറിവിന്റെ അക്ഷയഖനിയാണ് ഇന്റർനെറ്റ്. എന്നാൽ വിജ്ഞാനം മാത്രമല്ല അതിലുള്ളത്. നിരവധി അശ്ലീല സൈറ്റുകളുമുണ്ട്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞ കമ്പ്യൂട്ടർ ഗെയിമുകളും മറ്റും കുട്ടികളിൽ അക്രമ വാസന…
മറ്റുള്ളവരോട് നന്നായി പെരുമാറാൻ ചെറുപ്പം മുതലേ അഭ്യസിക്കണം. മര്യാദ ആരുടെയും മനം കുളിർപ്പിക്കും. മറ്റുള്ളവരെ സഹായിച്ചും സന്തോഷിപ്പിച്ചും നീങ്ങുമ്പോൾ നമ്മുടെ സന്തോഷവും ഇരട്ടിക്കും. ധാരാളം നല്ല കൂട്ടുകാരും…
പല കാര്യങ്ങളും നിങ്ങള്ക്ക് ഇഷ്ടമല്ലായിരിക്കും. ഉദാഹരണമായി രാവിലെ എഴുനേൽക്കാൻ മടി. ചില ഭക്ഷണ സാധനങ്ങൾ വേണ്ട. പഠിക്കാൻ ഇഷ്ടമില്ല. ഇത്തരം തോന്നലുകൾക്കൊന്നും വഴികൊടുക്കരുത്. ഒരു കറി നിങ്ങള്ക്ക്…
ഇന്നുമുതൽ 12 ദിവസത്തേയ്ക്ക് കുഞ്ഞുങ്ങൾക്കുവേണ്ടി ഒരു ചെറിയ പംക്തി ആവട്ടെ. നല്ല ശീലങ്ങൾ അതിരാവിലെ ഉണരുന്നത് ശീലമാക്കണം. ഉണർന്നാലുടനെ ദൈവത്തിന്റെ ദാനമായ പുതിയ ദിവസത്തിനായി അവിടുത്തോടു നന്ദി…
വികാരിയച്ചൻ സായാഹ്ന സവാരിക്കിറങ്ങിയതാണ്. അന്നൊരു ശനിയാഴ്ച അവധി ദിവസമാണ്. മുറ്റത്തു ഒറ്റക്കിരുന്നു കളിക്കുന്ന ഉണ്ണിയെ കണ്ടു അച്ഛൻ അങ്ങോട്ട് കയറിച്ചെന്നു. അച്ഛൻ സ്നേഹത്തോടെ ചോദിച്ചു: 'മോനെ! പപ്പാ…
പ്രിയ മാതാപിതാക്കളെ, നിങ്ങൾ നിങ്ങളുടെ മക്കളെക്കുറിച്ചു പരാതിപറയാറുണ്ടോ? നിങ്ങളുടെ പ്രതീക്ഷകൾക്കൊത്തു അവർ വളരുന്നില്ലെന്നു ചിന്തിക്കാറുണ്ടോ? നിങ്ങളുടെ പ്രതീക്ഷകൾക്കൊത്തു വളരേണ്ടവരല്ലല്ലോ നിങ്ങളുടെ മക്കൾ. ദൈവത്തിന്റെ പ്രതീക്ഷകൾക്കൊത്തു വളരേണ്ടവരാണവർ. അതിനു…
ആൽബിയുടെ ഏറ്റവും പ്രിയപ്പെട്ട കളികൂട്ടുകാരിൽ ഒരാളാണ് ഷിന്റൊ. ഒക്ടോബര് മാസത്തിലെ ഒരു ശനിയാഴ്ച ദിവസം ഉച്ചകഴിഞ്ഞു ഷിന്റോയും അമ്മ റ്റീനയും കൂടി ആൽബിയുടെ വീട്ടിൽ വന്നു. ആൽബിക്ക്…
ആൽബിയുടെ പ്രിയപ്പെട്ട കാളികൂട്ടുകാരനാണ് കുഞ്ഞി എന്ന കണ്ടൻപൂച്ച. ആൽബി സ്കൂളിൽ നിന്ന് മടങ്ങിവരുമ്പോൾ മുതൽ പിറ്റേന്ന് രാവിലെ സ്കൂളിൽ പോകുന്നതുവരെ മിക്കസമയത്തും കുഞ്ഞി അവന്റെ കൂടെത്തന്നെ ഉണ്ടാകും.…
The Paradox Par Excellence Sex is a god-given instinct for the prolongation of human life. So is the desire for…
ഒരു നല്ല വിദ്യാർത്ഥി എപ്പോഴും ത്യാഗമനോഭാവം (sacrificial mentality) ഉള്ളവനായിരിക്കും. അവൻ പലതും പരിത്യജിക്കും. അമിതഭക്ഷണം, അമിതഭാഷണം, അമിത ഉറക്കം, അമിത വ്യയം, അമിത വ്യായാമം, തുടങ്ങിയവയെല്ലാം…
വിഖ്യാതമായ ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് ഹൈസ്‌കൂളിലെയും കോളജിലെയും വിദ്യാർത്ഥിയാണു ഞാൻ. ഈ അനുഗ്രഹത്തിനു നല്ല ദൈവത്തോട് എനിക്കുള്ള സന്തോഷവും നന്ദിയും അനല്പമാണ്. ദൈവപരിപാലനയിൽ പില്ക്കാലത്ത്, എനിക്ക് സെന്റ്…
വിശ്വവിഖ്യാതനായ അമ്മേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ ജീവിതത്തിൽ നിന്നടർത്തിയെടുത്ത ഒരു സംഭവമാണ് ഇവിടെ നമ്മൾ അനുസ്മരിക്കുന്നത്. ഒരു വലിയ ദുർഘടഘട്ടത്തിലാണ് അദ്ദേഹം അമേരിക്ക ഭരിച്ചിരുന്നത്. ആഭ്യന്തരയുദ്ധം കൊടുംപിരികൊണ്ടിരുന്ന…
Sign in to your account