ഈശോയോടൊപ്പമായിരിക്കുകയെന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യം. മനുഷ്യന്റെ ദാഹവും കൊതിയും ഈശോയോടൊപ്പമായിരിക്കാനാണ്. സ്വർഗത്തിൽ നിത്യം പരിശുദ്ധ ത്രീത്വത്തോട് ഒപ്പമായിരിക്കാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യാത്മാവ്, ഭൂമിയിൽവച്ചു തന്നെ അതിന്റെ മുന്നാസ്വാദനം നുകരുന്നതല്ലേ ഏറ്റം ആനന്ദസംദായകം? ദൈവസാനിധ്യ സ്മരണ എന്ന് ആത്മീയപിതാക്കൾ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കാറുണ്ട്. ഇത് ആത്മീയതയുടെ അകക്കാമ്പായി അവർ കണക്കാക്കുന്നുമുണ്ട്. ക്രിസ്ത്യാനുകരണകർത്താവ് അര്ഥശങ്കയ്ക്കിടമില്ലാത്ത വിധം പ്രസ്താവിക്കുന്നു: "ആത്മീയതയുടെ പൂര്ണതയെന്നത് പുണ്യങ്ങളുടെ സമൃദ്ധിയല്ല. ദൈവത്തിന്റെ (പരിശുദ്ധത്രീത്വത്തിന്റെ) കൂട്ടായിമയിലായിരിക്കുന്നതാണ്. നമ്മുടെ ഓരോ പ്രവർത്തിയും ഈശോമിശിഹായിലാണ് നാം ചെയ്യുന്നതെങ്കിൽ ശരീരത്തിന്റെ പ്രവർത്തികളുൾപ്പെടെ എല്ലാം ആത്മീയമാണ് (അന്തോയോക്കിയയിലെ വി. ഇഗ്നെഷിയുസ്). എല്ലാം ഈശോയോടൊപ്പവും ഈശോയിലും ചെയ്യുന്നതാണ് ആധ്യാത്മിക ജീവിതത്തിന്റെ മർമ്മം. ഈശോ നമ്മോടുകൂടെ ഉള്ളപ്പോൾ, എല്ലാം ശുഭമായിരിക്കും; എല്ലാം അനായാസവും. അപ്പോൾ യാതൊരു ശത്രുവിനും നമ്മെ ദ്രോഹിക്കാനാവില്ല. ഈശോ സ്വന്തമായവന് എല്ലാമുണ്ട്. കാരണം അവിടുന്ന് പരമ നന്മയാണ്. ആര് ഈശോയിലും ഈശോ ആരിലും വസിക്കുന്നുവോ…
ഈ യുഗത്തിലെ കള്ള പ്രവാചകന്മാരെ കുറിച്ച് ശിഷ്യപ്രമുഖൻ ലളിത സുന്ദരവും നിശിതവുമായ ഭാഷയിൽ പ്രവചിച്ചിരിക്കുന്നത് സത്യസന്ധരായ വിശ്വാസികൾ വായിച്ചിരിക്കണം. " യേശുക്രിസ്‌തുവിന്റെ ദാസനും അപ്പസ്‌തോലനുമായ ശിമയോന്‍ പത്രോസ്,…
മനുഷ്യജീവിതം വിശിഷ്യാ, ക്രൈസ്തവ ജീവിതം പരസ്പരം സ്നേഹത്താൽ പരസ്പരബദ്ധമായിരിക്കണം. ഇത് അവരുടെ ഹൃദയങ്ങൾക്ക് ആശ്വാസവും സുനിശ്ചിത ബോധവും നൽകും. അങ്ങനെ മിശിഹായെക്കുറിച്ചുള്ള സമ്പൂർണ്ണ ജ്ഞാനം വർദ്ധിക്കുകയും അവിടുത്തെ…
ക്രൈസ്തവ ജീവിതം ഈശോയിലുള്ള ജീവിതം അഭംഗുരം മുമ്പോട്ട് കൊണ്ടുപോകാൻ ആവശ്യം വര്‍ജിക്കേണ്ട തിന്മകളുടെ രണ്ടു പട്ടികൾ കൊളോ. 3 :5 - 4:6 ഭാഗത്തുണ്ട്. ഇവ വർജിച്ചില്ലെങ്കിൽ…
ഈശോയെല്ലാമാണ് എല്ലാവരിലും എന്ന നിഗമനം സകല വിഭജനങ്ങൾക്കും അതീതനായി നിൽക്കുന്ന ഈശോമിശിഹായെയാണ് അവതരിപ്പിക്കുന്നത്. ആദത്തിൽ എല്ലാവരും മരണാതീനരാകുന്നതുപോലെ മിശിഹായിൽ എല്ലാവരും പുനർജീവിക്കും. കൊറീ 15.22. സഭ അവിടുത്തെ…
ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിൻ. ശിരസ്സാകുന്ന മിശിഹായുമായുള്ള ഗാഢ ബന്ധത്തിന് ഇത് അത്യന്താപേക്ഷിതമാണ്. ഈ ബന്ധത്തിൽ നിലനിൽക്കുന്നവർക്കേ സ്വർഗ്ഗരാജ്യം അവകാശപ്പെടുത്താനാവൂ. അതിനുവേണ്ടിയാണല്ലോ നാം ഈ ലോകത്തിൽ ആയിരിക്കുന്നത്. ഈ ബന്ധത്തിൽ…
നിരന്തരം ദൈവത്തിന് നന്ദി പറയുക ദൈവമക്കളുടെ എല്ലാവരുടെയും കടമയാണ്. വിശുദ്ധരോടൊപ്പം ദൈവത്തിന്റെ പ്രകാശത്തിൽ പങ്കുചേരാനുള്ള അവകാശത്തിന് നമ്മെ യോഗ്യരാക്കിയത് അവിടുന്നാണ്. പാപാന്ധാകാരത്തിൽ നിന്ന് നമ്മെ മോചിപ്പിച്ചു തന്റെ…
വ്യക്തിപരവും സാമൂഹ്യപരവുമായ സത്ഫലങ്ങൾ ഉളവാക്കുന്ന ജീവിതശൈലി ആയിരിക്കണം ദൈവ മക്കൾ സ്വീകരിക്കുന്നത് ജഡപ്രകാരമുള്ള ജീവിതം നാശത്തിലേക്ക് നയിക്കും എന്ന് തിരിച്ചറിവ് ഉണ്ടാവണം ക്രിസ്തു മാർഗ്ഗത്തിൽ വസിക്കുന്നവർക്ക് ക്രിസ്തുവിൽ…
ക്രിസ്തുവിൽ ആയിരിക്കുന്നവർ സ്വീകരിക്കേണ്ട വഴി ക്രിസ്തുവിന്റെ വഴിയാണ്. അവർ സർവ്വത്മനാ പിതാവിന്റെയും പുത്രന്റെയും (ക്രിസ്തു) പരിശുദ്ധാത്മാവിന്റെയും അധീശ ത്വത്തിലായിരിക്കണം. അങ്ങനെയാണ് അവർ ജഡീകരായവരിൽ നിന്നു ( തിന്മയിൽ…
മനുഷ്യൻറ്റെ എറ്റം വലിയ നിധിയാണ് വിശുദ്ധി.സ്വന്തം പരിശ്രമം കൊണ്ടേ ഇത് കൈവരുകയുളളു.മൺപാത്രത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന നിധിയാണിത്.ഒരുനിമിഷംകൊണ്ട് ഈ മൺപാത്രം തകർന്നു പോകാം.ബോധപൂർവ്വമായ മന:പൂർവ്വമുളള ഒരു ചിന്ത, നോട്ടം സ്പർശനം…
തെരഞ്ഞെടുക്കപ്പെട്ടവർ മറിയത്തിനു വിധേയമായി നിന്നുകൊണ്ട് അവളെ അവരുടെ നല്ല അമ്മയെ എന്നവിധം അക്ഷരംപ്രതി അനുസരിക്കും. യേശു തന്റെ മുപ്പത്തിമൂന്നു വർഷത്തെ ഐഹിക ജീവിതത്തിലെ മുപ്പതുവർഷവും, തന്റെ പരിശുദ്ധ…
ഇതുപോലെതന്നെയാണ്, തെരഞ്ഞെടുക്കപ്പെട്ടവരുടെ അനുദിന വ്യാപാരവും. തെരഞ്ഞെടുക്കപ്പെട്ടവർ അടങ്ങിയൊതുങ്ങി മാതാവിനോടൊന്നിച്ചു വീട്ടിൽ കഴിഞ്ഞുകൂടുന്നു. മറ്റൊരു വാക്കിൽ പറഞ്ഞാൽ ഏകാന്തതയും ആന്തരികജീവിതവുമാണ്, തെരഞ്ഞെടുക്കപ്പെട്ടവർക്കിഷ്ടം. തന്റെ മഹത്ത്വം മുഴുവനും ആന്തരികമായിരുന്ന പരിശുദ്ധ…
(a) യാക്കോബിന്റെ സ്വഭാവം ഇളയമകനായ യാക്കോബ് ദുർബലഗാത്രനും സൗമ്യനും സമാ ധാനപ്രിയനുമായിരുന്നു. അമ്മയായ റബേക്കയെ ഹൃദയംഗമമായി സ്നേഹിക്കുകയും അവളുടെ സ്നേഹം സമ്പാദിക്കുവാൻ വേണ്ടി സാധാ രണമായി അവൻ…
ഒന്ന്: ഏസാവ് - തിരസ്കൃതരുടെ പ്രതിരൂപം (1) ദൃഢഗാത്രനും സുശക്തനുമായിരുന്നു ഏസാവ്. സമർത്ഥനും നിപുണനുമായ ഒരു വില്ലാളി. നായാട്ടിൽ അതിവിദഗ്ധൻ. (2) ചുരുക്കം സമയം മാത്രമേ അവൻ…
ബൈബിളിലെ വിവരണം ഏസാവ് തന്റെ ജന്മാവകാശം യാക്കോബിനു വിറ്റു. അവരിരുരുടെയും മാതാവായ റബേക്കാ യാക്കോബിനെ ആർദ്രമായി സ്നേഹിച്ചിരുന്നു . പല കൊല്ലങ്ങൾക്കുശേഷം, പരിശുദ്ധവും നിഗൂഢവുമായ ഒരു തന്ത്രം…
സ്നേഹനിർഭരവും കൃതജ്ഞത മുറ്റി നിൽക്കുന്നതുമായ ഒരു അനുസ്മരണ ശുശ്രൂഷയാണെന്ന് അടുത്ത് ഭാഗത്തെ വിശേഷിപ്പിക്കാം. എല്ലാദിവസവും ചൊല്ലേണ്ട പ്രാർത്ഥനയാണിതും. ത്രിത്വൈക ദൈവത്തിനു സ്തുതി പറഞ്ഞു കൊണ്ടാണ് ഇത് ആരംഭിക്കുക.…
ഞായറാഴ്ചകളിലും സാധാരണ തിരു നാളുകളിലും കാർമികൻ ചൊല്ലുന്ന പ്രാർത്ഥന രക്ഷാകര ചരിത്രവും അതിന്റെ പിന്നിലെ ദൈവസ്നേഹവും വെളിപ്പെടുത്തുന്നതും ദിവ്യരഹസ്യങ്ങളുടെ പരികർമ്മത്തിനുള്ള യോഗ്യത പിതാവിനോട് പ്രാർത്ഥിക്കുന്നതും ആണ്." മനുഷ്യവംശത്തിന്റെ…
ഈശോ ലോകത്തെ പഠിപ്പിച്ച അതിവിശിഷ്ടമായ പ്രാർത്ഥനയാണ് ഇത്. ഈശോ നമുക്ക് നൽകിയ ഏറ്റം വലിയ അറിവ് നാം ദൈവമക്കൾ ആണെന്നതാണ്. നമ്മെ ദൈവമക്കൾ ആക്കാൻ വേണ്ടിയാണ് അവിടുന്ന്…
വ്യഭിചാരംചെയ്യരുത് എന്നു കല്‍പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്‌തിയോടെ സ്‌ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു.വലത്തുകണ്ണ് നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക;…
കൊല്ലരുത്; കൊല്ലുന്നവന്‍ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരും;…
നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്‌തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി…
Sign in to your account