ബന്ധങ്ങളുടെ നിലനിൽപ്പിന് അഥവാ പ്രതികരണം ഒരു പ്രധാന ഘടകമാണ്. ദൈവം വെച്ചു നീട്ടുന്ന ദാനങ്ങളോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാൻ മനുഷ്യന് സ്വാതന്ത്ര്യമുണ്ട്.ദൈവത്തിന്റെ സ്നേഹവുമായി ലോകത്തിലേക്ക് വന്ന ഈശോമിശിഹായ്ക്ക് രണ്ടു വിധത്തിലുള്ള പ്രത്യുത്തരങ്ങൾ ഉണ്ടായി. ആദ്യം പ്രതികൂലമായ പ്രത്യുത്തരം പരിശോധിക്കാം. മൂന്ന് വിധത്തിലാണ് ഈ പ്രതികരണം ഉണ്ടായത്. ഒന്നാമത്തേത് ഇരുളും വെളിച്ചവും തമ്മിലുള്ള സംഘട്ടനത്തിലൂടെ അവതരിക്കപ്പെടുന്നു. ദൈവത്തെ വെളിപ്പെടുത്തുന്ന പ്രകാശമായാണ് ഈശോ ലോകത്തിൽ അവതരിച്ചത്. അതിനെ കീഴടക്കാൻ ഇരുളിനെ കഴിഞ്ഞില്ല. "അവന്‍ വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം നല്കാന് വന്നവനാണ്" (യോഹ.1 : ) തിന്മയുടെ പിടിയിലായ ലോകത്തെ യാണ്, മനുഷ്യവംശത്തെയാണ് 'ഇരുൾ' സൂചിപ്പിക്കുക. വെളിച്ചത്തിനെതിരായ ശക്തിയാണ് ഇരുൾ - പാപം. അന്ധകാരത്തിന്റെ ആധിപത്യത്തിൽ നിന്ന് മാനവരാശിയെ രക്ഷിക്കാനാണ് ഈശോ ഈ ലോകത്തിലേക്ക് വന്നത്."അന്ധകാരത്തിന്റെ ആധിപത്യത്തില്നിന്ന് അവിടുന്നു നമ്മെവിമോചിപ്പിച്ചു. അവിടുത്തെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു നമ്മെആനയിക്കുകയും ചെയ്തു" (കൊളോ.1 : 13).…
കിഴക്കു നിന്നുള്ള പൂജരാജാക്കന്മാർ (ജ്ഞാനികൾ) രക്ഷകനെ സന്ദർശിക്കുന്നത്, ഈജിപ്തിലേക്കുള്ള പലായനം,തിരിച്ചുവരവ് എന്നിവ അടങ്ങുന്ന മത്തായി രണ്ടിന് സമാന്തരമായി മറ്റു സുവിശേഷങ്ങൾ ഇല്ല. യഹൂദരിൽ നിന്ന് ശക്തമായ എതിർപ്പ്…
മാനവ ചരിത്രത്തിൽ ഒരേയൊരു വ്യക്തിയെ കുറിച്ച് മാത്രമാണല്ലോ പ്രവചനങ്ങൾ ഉള്ളത്. അവിടുത്തെ ജനനത്തെക്കുറിച്ച് മത്തായി സുവിശേഷകൻ അൽപ്പമൊന്ന് വിശദീകരിക്കുന്നുണ്ട്. ഈശോമിശിഹായുടെ ജനനം ഇപ്രകാരമായിരുന്നു.അവിടുത്തെ മാതാവായ മറിയവും യൗസേപ്പും…
വിശ്വ സാഹിത്യത്തിലോ ഇതര മതഗ്രന്ഥങ്ങളിലൊ കേട്ടുകേൾവിപോലുമില്ലാത്ത ഒരു സംഭവം സമസുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.ചേർക്കുന്നു. ഈശോയും ശിഷ്യന്മാരും ഗരസേനരുടെ നാട്ടിലെത്തിയപ്പോൾ പിശാച് ബാധിതനായ ഒരുവൻ... അവിടുത്തെ സമീപിച്ചു..... അവൻ നിലവിളിച്ചുകൊണ്ട്…
കേദ്രോൺ നദിയുടെ അക്കരെ ഗത് സേമനിയിൽ ഈശോയും ശിഷ്യന്മാരും പ്രവേശിച്ചു. യൂദാസ് ഒരു ഗണം പട്ടാളക്കാരെയും പുരോഹിതരെയും പ്രമുഖരെയും ഫരിസേയരുടെയും അടുക്കൽ നിന്നും സേവകരെയുംകൂട്ടി പന്തങ്ങളും വിളക്കുകളും…
ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾക്ക് പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണ് എന്ന് അതുമൂലം എല്ലാവരും (നിങ്ങളെ)അറിയും (യോഹ. 13:35) ക്രിസ്തു ശിഷ്യരുടെ…
ഈശോ ദൈവാലയം ശുദ്ധീകരിച്ചത്, തന്റെ പിതാവിനെയും അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷണത കൊണ്ടാണ്. "അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു" ( സങ്കീർത്തനം 69 :9) എന്ന പ്രവചനം…
ഏറ്റം സ്നേഹനിർഭര വും വാത്സല്യ ദ്യോതകവും ഒത്തിരിയേറെ കരുതലും ഉള്ള ഒരു ക്ഷണമാണ് ഈശോ 11 :28 -3ൽ നടത്തുക. യഹൂദ റബ്ബിമാരും നിയമജ്ഞരും ജനത്തെ നിയമം…
ലേവിയുടെ ഭവനത്തിലെ വിരുന്നിന്റെ കാര്യത്തിൽ വളരെ ശ്രദ്ധേയമായ ഒരു വസ്തുതയുണ്ട്. നിയമജ്ഞരും ഫരിസേയരും "നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷണത്തിന് ഇരിക്കുന്നതെന്തുകൊണ്ട് എന്ന് ചോദിച്ചത് ഈശോയുടെ…
ചുങ്കക്കാരൻ മത്തായിയെ ഈശോ ശിഷ്യത്വത്തിലേക്ക് വിളിച്ചതും അവൻ നടത്തിയ വിരുന്നിൽ പങ്കെടുത്തതും ഒരു വലിയ കാരുണ്യ പ്രവൃത്തിയായിരുന്നു. സമസുവിശേഷങ്ങളിൽ എല്ലാം കരുണയുടെ ഈ പ്രവർത്തി അവതരിപ്പിച്ചിട്ടുണ്ട്. ലൂക്കായുടെ…
"ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ" എന്ന് പ്രതിയോഗികൾ ചാർത്തിക്കൊടുത്ത പേര് " ബലിയല്ല, കരുണയാണ് ഞാനാഗ്രഹിക്കുന്നത്" എന്ന മഹാസത്യം വിളിച്ചോതുന്നതായി. പാപികളെ തേടിയാണ് അവിടുന്ന് വന്നത്. അവരെ നേടാൻ,…
തെറ്റായ ലിഖിത നിയമങ്ങളെ തിരുത്താൻ ഈശോ തെല്ലും ഭയപ്പെട്ടില്ല. സ്നേഹം, കരുണ, ക്ഷമ ഇവയുടെ ശ്രേഷ്ഠത ഊന്നിപ്പറയുന്നതിൽ ഒരിക്കലും അവിടുത്തേക്ക് മടുപ്പ് തോന്നിയിരുന്നുമില്ല. ദൈവിക ധീരതയോടെ ആണ്…
"നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ" ലൂക്കാ 10 :20. ഞാൻ ചെറുതായിരിക്കുമ്പോഴാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ എത്തുന്നത്. അത് എനിക്ക് വലിയ ഒരു അത്ഭുതം…
ഈശോയുടെ വരവിനു മുൻപുള്ള രക്ഷാ ചരിത്രത്തിലെ ഏറ്റം പ്രധാനപ്പെട്ടതാണ് പുറപ്പാട് സംഭവം. ഈജിപ്തിന്റെ അടിമത്വത്തിൽ നിന്ന് ഇസ്രായേലിനു പൂർണ്ണ വിമോചനം ലഭിച്ചതിന്റെ വിവരണമാണിത്. പഴയനിയമത്തിലെ പെസഹ, മുഖ്യമായും…
ദൈവം നീതിമാനാണ്; നീതി പാലിക്കുക എന്നാൽ ദൈവ സ്ഥാപിതമായ എല്ലാ കാര്യങ്ങളിലും അവിടുത്തോട് താദാത്മ്യപ്പെടുകയെന്നതും. ഇവയിൽ അടിയുറച്ച് വിശ്വസിക്കുന്ന ജ്ഞാനി തന്റെ ജനത്തെ യഥാർത്ഥ നീതി പാലിക്കാൻ…
റൂത്ത് യഹൂദ വംശജയല്ല. മൊവാബ്യയായ അവൾ സുകൃതിനിയും അതീവ വിശ്വസ്തയായിരുന്നു. അതുകൊണ്ട് കർത്താവ് അവളെ സമൃദ്ധമായി അനുഗ്രഹിച്ചു. അവളുടെ പേര് ദാവീദിന്റെ പട്ടികയിലും ഈശോയിലൂടെയുള്ള, രക്ഷാകര പദ്ധതി…
വാഗ്ദാനങ്ങളെ വിശ്വസ്തനാണ് ദൈവം. പഞ്ച ഗ്രന്ഥം ഊന്നിപ്പറയുന്ന സത്യമാണിത്. കാനാൻ ദേശം അബ്രഹാത്തിന്റെ സന്തതികൾക്ക് സ്വന്തമായി നൽകുമെന്നും അത് കൈവശമാക്കാൻ വേണ്ടി കർത്താവു തന്നെ അവരെ നയിക്കും…
ലോകരക്ഷകനാണ് ഒപ്പം ഏക രക്ഷകനും. തിന്മയെ പരാജയപ്പെടുത്തി നന്മ ചെയ്യുന്നവർക്ക് രക്ഷ കൈവരികയുള്ളൂ . ഇതിനുള്ള മാർഗം വെളിപ്പെടുത്തിക്കൊണ്ടാണല്ലോ ഈശോയും സ്നാപകനും തങ്ങളുടെ ദൗത്യം ആരംഭിക്കുക. ഒരേ…
പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ച്, പരിശുദ്ധാത്മാവ് തരുന്ന ആത്മശക്തിയാർജിച്ച് ഈശോയുടെ തീപന്തങ്ങളായിമാറി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്താലേ ആത്മീയ അന്ധത ബാധിച്ച സഹോദരങ്ങളെ അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും ആനയിക്കാനാവൂ. ഇന്ന് നമുക്കുള്ള ഏറ്റവും…
ഈശോയെ ലോകരക്ഷകനും ഏക രക്ഷകനുമാണെന്ന് വെളിപ്പെടുത്താൻ മുന്നോട്ടുവെക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും സൗഖ്യങ്ങളും പിശാചിന്റെ ബഹിഷ്കരണങ്ങളും മറ്റും ബൈബിൾ പണ്ഡിതന്മാർ, ന്യായേണ ഉപയോഗിക്കാറുണ്ട്. ലൂക്കാ സുവിശേഷകന്റെ ഈ ദിശയിൽ…
യവന ചിന്തകരിൽ അഗ്രഗണ്യനായ ആണല്ലോ സോക്രട്ടീസ്. അദ്ദേഹം ലോകത്തോട് പറയുന്നു :Know theyself ", നിന്നെത്തന്നെ അറിയുക ". ഇത് പരമപ്രധാനമാണ് അന്നത്തെ ആളുകൾക്ക് മിക്കവാറും ഈ…
Sign in to your account