ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു.

Fr Joseph Vattakalam
3 Min Read

ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു.

തന്റെ ഭക്താനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയ ശേഷം അവൾ വിശുദ്ധ യോഹന്നാന്റെ മുമ്പിൽ മുട്ടു കുത്തി യാത്രയ്ക്കുവേണ്ട അനുഗ്രഹം യാചിച്ചു. മുമ്പു തന്റെ പുത്രന്റെ മുമ്പിൽ മുട്ടുകുത്തിയിരുന്നതുപോലെ തന്നെയായിരുന്നു ഇതും. എന്തെന്നാൽ മുമ്പു തന്റെ പുത്രനോടു കാട്ടിയ അതേ വിധേയത്വവും വിനയവും അനുസരണയും സേവനവ്യഗ്രതയും തന്റെ പ്രിയ ശിഷ്യനോടും അവൾ പ്രദർശിപ്പിച്ചു. മകന്റെ പകരക്കാ രനാണല്ലോ യോഹന്നാൻ, ജറുസലേമിലുള്ള അനേകർ അവരെ സമീപിച്ച് തുറമുഖത്തേക്കും എഫേസോസിലേക്കും യാത്ര ചെയ്യാൻ വേണ്ട വാഹനങ്ങൾ, യാത്രാ സാമഗ്രികൾ, പണം, ആഭരണങ്ങൾ എന്നിവ വാഗ്ദാനം ചെയ്തു. പരിശുദ്ധ അമ്മ അവരോട് നന്ദി പറയുകയും അത്തരം സമ്മാനങ്ങൾ ആവശ്യമില്ലെന്നറിയിക്കുകയും ചെയ്തു. കടലോരത്തേക്കുള്ള യാത്രയ്ക്കായി അവൾ ഒരു എളിയ കഴുതയെയാണ് ഉപയോഗിച്ചത്. അതിന്റെ മേൽ ദരിദ്രരുടെയും സകല നന്മകളുടെയും രാജ്ഞിയായി അവൾ സഞ്ചരിച്ചു. അപ്പോൾ അവൾ തന്റെ ഭർത്താവായ യൗസേപ്പിനും ദിവ്യസുതനുമൊപ്പം നടത്തിയ അനേകം തീർത്ഥാടനങ്ങളെ സ്മരിച്ചു. ഈ ഓർമ്മകൾ അവളുടെ സ്വർഗീയ സ്നേഹത്തെ ഉണർത്തി. ആ സ്നേഹം ഒരിക്കൽ കൂടി ഇത്തരമൊരു യാത്രയുടെ പ്രചോദനമായിരിക്കുന്നു. അത് മാടപ്രാവിനെപ്പോലെ നിഷ്കളങ്കമായ അവളുടെ ഹൃദയത്തിൽ ആർദ്രവും ഭക്തിനിർഭരവുമായ വികാരങ്ങളെ ഉണർത്തി.

🥀🥀അവർ തീരത്തെത്തി ആ തുറമുഖത്തു നങ്കൂരമിട്ടിരുന്ന കപ്പലിൽ മറ്റു യാത്രികർക്കൊപ്പം കയറി. ലോക ത്തിന്റെ മഹാരാജ്ഞി ജീവിതത്തിലാദ്യമായി സമുദ്രയാ നം ചെയ്യുകയായിരുന്നു. വിശാലമായി മധ്യധരണ്യാഴി മഹാസമുദ്രവുമായി സംഗമിക്കുന്നത് അവർ വ്യക്തമായി കണ്ട് മനസ്സിലാക്കി. അതിന്റെ നിമ്നോന്നതങ്ങൾ, വ്യാപ്തി, മഹാഗഗ്വരങ്ങൾ അതിലെ ഉൾക്കടലുകൾ എല്ലാം കണ്ടറിഞ്ഞു. ആ സമുദ്രത്തിന്റെ മണൽത്തീരങ്ങൾ, അവിടങ്ങളിലെ ധാതുസമ്പത്തുകൾ, ആഴിയുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും, അതിലെ മൃഗങ്ങൾ, തിമിംഗലങ്ങൾ, നാനാ വലിപ്പമുള്ള മത്സ്യങ്ങൾ തുടങ്ങി എന്തെല്ലാം ജീവജാലങ്ങളുണ്ടോ അവയെല്ലാം അവൾ ദർശിച്ചു. മേൽ വിവരിച്ചവയെല്ലാം ഒരു ദർപ്പണ ത്തിലെന്നതുപോലെ ദൈവത്തിന്റെ സർവശക്തിയെയും മഹത്വത്തെയും പ്രതിഫലിപ്പിച്ചു. അവളുടെ ആത്മാവ് വികാരവായ്പോടെ ദൈവത്തിലേക്ക് ചിറകടിച്ചുയർന്നു.

എഫേസോസിൽ താമസമുറപ്പിച്ച ജറുസലേം സ്വദേ ശികളായ ചിലരുണ്ടായിരുന്നു. അവർ ക്രിസ്ത്യാനികളാ യിരുന്നു. എണ്ണത്തിൽ അവർ ചെറിയ സമൂഹമായിരുന്നു. രക്ഷകന്റെ അമ്മ അവിടെ എത്തിയിരിക്കുന്നുവെന്ന് അ വരറിഞ്ഞു. അവളെ സന്ദർശിക്കാനായി അവർ തിരക്കിട്ടു വന്നു. അവരുടെ വീടുകളും അവരുടെ സ്വന്തമായുള്ള തൊക്കെയും അവളുടെ ഉപയോഗത്തിന് വിട്ടുകൊടു ക്കാനായി തയാറായിട്ടാണ് അവർ എത്തിയത്. എന്നാൽ പുണ്യങ്ങളുടെ വിളനിലമായ മഹാരാജ്ഞി പ്രൗഢിയും ഭൗതിക സുഖസൗകര്യങ്ങളും അന്വേഷിക്കുന്നവളല്ലല്ലോ. അതുകൊണ്ട് അവൾ തനിക്ക് താമസിക്കാനായി തെര ഞ്ഞെടുത്തത് പ്രായമായി വിശ്രമജീവിതം നയിച്ചിരുന്ന ഏകസ്ഥരായ ദരിദ്രസ്ത്രീകൾ വസിച്ചിരുന്ന ഒരു ഭവന മായിരുന്നു. അവർക്ക് പുരുഷന്മാരുമായി സമ്പർക്കമില്ലായിരുന്നു. മാലാഖമാരുടെ മധ്യസ്ഥം വഴി ആ സ്ത്രീകൾഎത്രയും സ്നേഹത്തോടും ഔദാര്യത്തോടും കൂടി അ വരുടെ ഭവനം പരിശുദ്ധരാജ്ഞിക്ക് വിട്ടുകൊടുത്തു. ആ ഭവനത്തിൽ ഒരു മൂലയിൽ ഒഴിഞ്ഞ മുറി പരിശുദ്ധ രാജ്ഞിക്കും മറ്റൊന്ന് വിശുദ്ധ യോഹന്നാനും നല്കി. എഫേസോസിലായിരുന്ന കാലം മുഴുവൻ അവർ രണ്ടു പേരും ഈ മുറികളിലാണ് വസിച്ചിരുന്നത്.

പൗലോസിന്റെ അത്ഭുത മാനസാന്തര വിവരങ്ങൾ എല്ലാവർക്കുമറിയാമായിരുന്നെങ്കിലും അപ്പസ്തോലന്മാരും പുതിയ ശിഷ്യന്മാരും പൗലോസ് സ്ഥിരതയോടെ വിശ്വാസത്തിൽ നിൽക്കുമോ എന്നു ഭയപ്പെട്ടിരുന്നു കാരണം സാവൂൾ ക്രിസ്തുവിന്റെ സ്വയം പ്രഖ്യാപിത ശത്രുവായിരുന്നല്ലോ. അതിനാൽ ആദ്യഘട്ടങ്ങളിൽ ആ സമൂഹം പൗലോസിനോട് അകൽച്ച പാലിച്ചിരുന്നു അതിനു മാറ്റമുണ്ടായത് ബർണബാസ് അവരുടെ മുന്പാകെ സംസാരിക്കുകയും വിശുദ്ധ പൗലോസിനെ വിശുദ്ധ പത്രോസിനു പരിചയപ്പെടുത്തുകയും ചെയ്തതിനുശേഷമാണ്. വിശുദ്ധ പൗലോസ് ക്രിസ്തുവിന്റെ വികാരിയു ടെ പാദാന്തികത്തിൽ പ്രണാമം ചെയ്യുകയും പാദങ്ങൾ ചുംബിച്ച് തന്റെ വീഴ്ചകളും പാപവും ഏറ്റുപറയുകയും ചെയ്തു. തന്നെയും അദ്ദേഹത്തിന്റെ പ്രജകളിലൊരാളായി സ്വീകരിച്ച് അദ്ദേഹത്തിന്റെ ഗുരുവിന്റെ അനുയായി ആയി അംഗീകരിക്കണമെന്നും യാചിച്ചു. അവിടുത പരിശുദ്ധ നാമവും അവനിലുള്ള വിശ്വാസവും സ്വന്തം രക്തം കൊടുത്തുപോലും പ്രഘോഷിക്കാൻ അനുവദിക്കണമെയെന്ന് കേണപേക്ഷിച്ചു. പത്രോസിന് എല്ലാം ബോധ്യമായി. അതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു.

അതേത്തുടർന്ന് അവരെല്ലാവരും കൂടി അതീവസന്തോഷത്തോടെ വിശുദ്ധ പൗലോസിനെ തങ്ങളിലൊരാളായി സ്വീകരിച്ചു. അവരെല്ലാവരും അത്യുന്നത ദൈവത്തിന് കൃതജ്ഞതാസ്തോത്രങ്ങളർപ്പിച്ചു. വിശുദ്ധ പൗലോസിനെ ജറുസലേമിലെങ്ങും വചനം പ്രഘോഷിക്കാൻ നിയോഗിക്കുകയും ചെയ്തു. ഇക്കാര്യം ഏറ്റം സന്തോ ഷത്തോടെ അദ്ദേഹം ഏറ്റെടുത്തു. ഇതു ജറുസലേമിലെ യഹൂദരിൽ വലിയ വിസ്മയമുളവാക്കി. അദ്ദേഹത്തിന്റെ വാക്കുകൾ ജ്വലിക്കുന്ന അസ്ത്രങ്ങൾപോലെ ശ്രോതാക്കളുടെ ഉള്ളിൽ കത്തിക്കയറി. അവർ അത്യധികം ഭയചകിതരായി. ജറുസലേമിലെ ജനമെല്ലാം പൗലോസ് നഗരത്തിലെത്തിയ വിവരമറിഞ്ഞ് അവനെ കാണാനും ശ്രവിക്കാനുമായി ഓടിക്കൂടി..

Share This Article
error: Content is protected !!