കൊച്ചുറാണിക്ക് കോപമോ?

Fr Joseph Vattakalam
4 Min Read

ഹാ! അപ്പച്ചൻ കൊച്ചുറാണിയുടെമേൽ ചൊരിഞ്ഞ വാത്സല്യം  മുഴുവൻ വിവരിക്കാൻ എനിക്ക് എങ്ങനെ സാധിക്കും? ചില സംഗതികൾ ഹൃദയത്തിനു ബോധ്യമാകും. പക്ഷെ, അവ വാക്കുകൾകൊണ്ട് പ്രകാശിപ്പിക്കാനോ മനസ്സുകൊണ്ട് ഗ്രഹിക്കാൻപോലുമോ സാധിക്കുകയില്ല…

എന്റെ പ്രിയപ്പെട്ടരാജാവ് എന്നെയും മീൻ പിടിക്കാൻ കൊണ്ടുപോയിരുന്നു. ആ ദിവസങ്ങൾ എനിക്ക് അത്യന്തം ആനന്ദരകരമായിരുന്നു . വയലുകളും പുഷ്പങ്ങളും പക്ഷികളുമെല്ലാം എനിക്ക് വലിയ ഇഷ്ടമായിരുന്നു. ചിലപ്പോൾ ഞാനും എന്റെ കുഞ്ഞു ചൂണ്ടകൊണ്ടു മീൻ പിടിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, പൂക്കൾ നിറഞ്ഞ പുൽത്തകിടികളിൽ പോയി തനിച്ചിരിക്കുന്നതായിരുന്നു എനിക്ക് കൂടുതൽ പ്രിയങ്കരം. അപ്പോൾ ഞാൻ ചിന്താമഗ്നയാകും. ധ്യാനിക്കേണ്ടത് എങ്ങനെയെന്ന് പഠിക്കാതെതന്നെ എന്റെ ആത്മാവ് പ്രാർത്ഥനയിൽ ആണ്ടു പോകുമായിരുന്നു. വിദൂരത്തെ ശബ്ദങ്ങളും.. ഇളങ്കാറ്റിന്റെ മർമ്മരാരവവും  പട്ടാളക്കാരുടെ അവ്യക്തമായ ഗാനത്തിന്റെ ധ്വനിയും എനിക്ക് കേൾക്കുമായിരുന്നു. ആ സ്വരങ്ങളെല്ലാം എന്നിൽ ഹൃദ്യമായ ഒരു വിഷാദഭാവം ഉളവാക്കി.

ഭൂമിയൊരു വിപ്രവാസദേശമാണെന്നു തോന്നി. സ്വർഗ്ഗത്തെ ഞാൻ ഭാവനയിൽ കണ്ടു തികച്ചും സ്വതന്ത്രമായ സന്തോഷം സ്വർഗ്ഗത്തിൽ മാത്രമേ  സിദ്ധിക്കുകയുള്ളുവെന്നു എനിക്ക് ബോധ്യമായി.

ഒരുദിവസം ഗ്രാമത്തിലെ അതിമനോഹരമായ നീലാംബരം  പെട്ടെന്നു പെട്ടെന്നു ഇരുണ്ടുമൂടി. കൊടുങ്കാറ്റിന്റെ ഗർജ്ജനം പ്രകമ്പനം കൊള്ളുന്നു. മിന്നൽപ്പിണരുകൾ കാർമേഘങ്ങളെ ഉഴുതുമറിച്ചുകൊണ്ടിരുന്നു അല്പം അകലെ ഒരു ഇടിവെട്ടുന്നതും ഞാൻ കണ്ടു. എനിക്ക് അശേഷം ഭയം തോന്നിയില്ല . മാത്രമല്ല, ഞാൻ ഏറെ ഉല്ലാസഭരിതയായി എന്റെ നല്ല ദൈവം എനിക്ക് ഏറ്റം അടുത്തുണ്ടല്ലോ എന്നതായിരുന്നു എന്റെ ഭാവം. കൊച്ചുറാണിയോണം സ്വൈരത  അപ്പച്ചന് ഇല്ലായിരുന്നു . ആ ഭയം കൊടുങ്കാറ്റുമൂലമായിരുന്നില്ല പ്രത്യുതാ ഒരു വഴികാണുന്നതിനുമുമ്പ് അനേകം പറമ്പുകൾ കടന്നുപോകേണ്ടിയിരുന്നു. പുൽച്ചെടികളും എന്നെക്കാൾ ഉയരമുള്ള കാളക്കണ്ണൻ ഡെയിസിചെടികളും രത്നക്കല്ലുകളണിഞ്ഞു അവിടെയെല്ലാം നിന്നിരുന്നു. തന്നിമിത്തം പ്രിയപ്പെട്ട കുഞ്ഞപ്പച്ചൻ ആ വജ്രമണികൾ കുഞ്ഞുമകളെ  നനച്ചേക്കുമെന്നു ഭയന്ന് ചൂണ്ടക്കോലും കുടയുമൊക്കെ ഉണ്ടായിരുന്നിട്ടും അവളെ തോളിലേറ്റി ചുമന്നു !

ഞങ്ങൾ സവാരിക്ക് പോകുമ്പോൾ വഴിയിൽ കണ്ടുമുട്ടിയിരുന്ന ഭിക്ഷുക്കൾക്ക് എന്നെക്കൊണ്ട് ധർമ്മം കൊടുപ്പിക്കുന്നത് അപ്പച്ചന് ഏറെ കൗതുകകരമായിരുന്നു. താങ്ങുവടിയൂന്നി, വളരെവിഷമിച്ചു നടന്നിരുന്ന ഒരു ഭിക്ഷുവിനെ ഒരിക്കൽ ഞങ്ങൾ കണ്ടു. പത്തുപൈസ കൊടുക്കാമെന്നു കരുതി ഞാൻ അടുത്ത് ചെന്നു. ആ ഭിക്ഷ വാങ്ങാൻ മാത്രം  താൻ ദരിദ്രനല്ലെന്ന ഭാവത്തിൽ, വിഷാദാത്മകമായ  ഒരു പുഞ്ചിരിയോടെ എന്നെ നോക്കിയിട്ടു, എന്റെ സംഭാവന അദ്ദേഹം നിരസിച്ചു. അപ്പോഴത്തെ എന്റെ മനോവികാരങ്ങൾ വിവരിക്കുക അസാധ്യം. അദ്ദേഹത്തെ ആശ്വസിപ്പിക്കാനും സഹായിക്കാനുമാണ് ഞാൻ ശ്രമിച്ചത്, എന്നാൽ, ഞാൻ അദ്ദേഹത്തെ വേദനിപ്പിച്ചുവെന്നും എനിക്ക് തോന്നി. ആ സാധുരോഗി എന്റെ അന്തർഗതം മനസ്സിലാക്കിയെന്നതിൽ, സംശയമില്ല. എന്തെന്നാൽ, അയാൾ എന്റെ നേർക്കുതിരിഞ്ഞു പുഞ്ചിരി തൂകുന്നത് ഞാൻ കണ്ടു. ആ സമയം അപ്പച്ചൻ എനിക്കൊരു  കേക്ക് വാങ്ങിക്കൊണ്ടുവന്നു തന്നു . അത് ആ പാവത്തിന് കൊടുക്കാൻ ഞാൻ വളരെയധികം ആഗ്രഹിച്ചു. പക്ഷെ, ഞാനതിനു തുനിഞ്ഞില്ല. നിക്ഷേധിക്കുക സാധ്യമല്ലാത്ത എന്തെങ്കിലും ഒന്ന് അയാൾക്ക് കൊടുക്കണമെന്ന് ഞാൻ തീരുമാനിച്ചു. അത്രയ്ക്ക് സഹതാപം എനിക്ക് അദ്ദേഹത്തോട് തോന്നി. ആദ്യകുർബാന സ്വീകരിക്കുന്നദിവസം അപേക്ഷിക്കുന്നതൊക്കെയും ഈശോ തരുമെന്ന് പറഞ്ഞു കേട്ടിരുന്നത് ഞാൻ ഓർത്തു. അന്നെനിക്ക് ആറുവയസ്സിലധികം ഉണ്ടായിരുന്നില്ലെങ്കിലും ഞാൻ ഇങ്ങനെ  സ്വഗതം ചെയ്തു.”ആദ്യകുർബാന സ്വീകരിക്കുന്ന ദിവസം എന്റെ സാധുവിനുവേണ്ടി ഞാൻ പ്രാർത്ഥിക്കും”. അഞ്ചുവർഷം കഴിഞ്ഞു എ പ്രതിജ്ഞ ഞാൻ നിറവേറ്റി. നല്ല ദൈവം എന്റെ പ്രാർത്ഥന കൈക്കൊണ്ടിരിക്കുമെന്നാണ് എന്റെ വിശ്വാസം. ക്ലേശമനുഭവിക്കുന്ന തന്റെ അവയവങ്ങളിലൊന്നിനുവേണ്ടി അപേക്ഷിക്കാൻ എന്നെ പ്രേരിപ്പിച്ചത് അവിടുന്ന് തന്നെയായാണല്ലോ.

എന്റെ നല്ലദൈവത്തെ ഞാൻ വളരെയധിക്കും സ്നേഹിച്ചിരുന്നു. അമ്മച്ചി പഠിപ്പിച്ച ചെറിയജപം ചൊല്ലി. എന്റെ ഹൃദയം അവിടുത്തേക്ക്‌ വീണ്ടും വീണ്ടും ഞാൻ സമർപ്പിച്ചിരുന്നു. എങ്കിലും മനോഹരമായ മെയ് മാസത്തിലെ ഒരു സായംകാലത്തു ഞാനൊരു തെറ്റുചെയ്തു പോയി. അത്  വിവരിക്കുന്നതിനു തന്നെ വളരെ വിഷമമുണ്ട്. എങ്കിലും  എന്റെ ഗർവ്വ് നശിക്കാൻ ആ സംഭവം അത്യന്തം ഉപകരിക്കും. അതേപ്പറ്റി എനിക്ക് ഉത്തമ മനസ്താപം ഉണ്ടെന്നു ഞാൻ കരുതുന്നു.

തീരെ കുഞ്ഞായിരുന്നതിനാൽ ഞാൻ പള്ളിയിലെ വണക്കമാസത്തിനു പോയിരുന്നില്ല. എന്നാൽ വിക്ടറിയും (ബന്ധത്തിൽപ്പെട്ട കൂട്ടുകാരി) ഞാനും വീട്ടിലിരുന്നു പ്രാർത്ഥിച്ചിരുന്നു. എന്നാലാവും വിധം ഞാനുണ്ടാക്കിയ ഒരു വണക്കമാസപീഠത്തിനു മുമ്പിലിരുന്നാണ് ഞങ്ങൾ പ്രാർത്ഥിച്ചിരുന്നത്. ഒരു ദിവസം പ്രാർത്ഥനയ്ക്കുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി. ഞാൻ വിക്ടറിയോടു പറഞ്ഞു: “വിക്ടറീ, എത്രയും ദയയുള്ള മാതാവേ തുടങ്ങുക എന്ന്. ഞാൻ തിരി  കത്തിക്കുകയായിരുന്നു. അവൾ തുടങ്ങുന്ന ഭാവം കാണിച്ചു. പക്ഷെ, ഒന്നും ചൊല്ലാതെ എന്നെ നോക്കി ചിരിയായിരുന്നു. വിലയേറിയ തിരികൾ കത്തിത്തീരുന്നതുകൊണ്ടു പ്രാർത്ഥനചൊല്ലാൻ കെഞ്ചിപ്പറഞ്ഞു. എന്നിട്ടും അവൾ മിണ്ടിയില്ല. ഉടനെ, ഞാനെഴുന്നേറ്റു ഉച്ചത്തിൽ അസത്തെഎന്ന് വിളിച്ചു വിക്ടറിയെ ശകാരിച്ചു. സാധാരണമായ എന്റെ ശാന്ത സ്വഭാവം വെടിഞ്ഞ്, എന്റെ ശക്തി മുഴുവനുമെടുത്തു നിലത്തൊരു ചവിട്ടു കൊടുത്തു. സാധു വിക്ടറി! അവളുടെ ചിരി നിന്നു. അവൾ  അമ്പരപ്പോടെ എന്നെ നോക്കി  എനിക്കുവേണ്ടി കൊണ്ടുവന്നിരുന്ന മെഴുതിരികൾ എന്നെ കാണിച്ചു. അതുവരെയും അരിശം കൊണ്ട് ജ്വലിച്ചിരുന്ന എന്റെ കണ്ണുകൾ സാക്ഷാൽ അനുതാപത്തിന്റെ അശ്രുധാര ചൊരിഞ്ഞുതുടങ്ങി. മേലിൽ ഒരിക്കലും ഇത് ആവർത്തിക്കില്ലെന്ന് ഞാൻ, വളരെ ഉറപ്പുള്ള ഒരു പ്രതിജ്ഞയും ചെയ്തു.

Share This Article
error: Content is protected !!