മരിയഭക്തിയെപ്പറ്റി പ്രതിപാദിക്കുന്ന മിക്കവാറും എല്ലാ പുസ്ത കങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. വിജ്ഞരും വിശുദ്ധരുമായ പലരുമായി മരിയഭക്തിയെപ്പറ്റി സംസാരിച്ചിട്ടുമുണ്ട്. പക്ഷേ, ഞാൻ വിവരിക്കുവാൻ പോകുന്ന തരത്തിലുള്ള ഭക്താഭ്യാസത്തെപ്പറ്റി ഇതുവരെ അറിയുവാൻ ഇടയായിട്ടില്ല. സ്വാർത്ഥത്തെ നമ്മിൽനിന്നു തുടച്ചുനീക്കി, ദൈവമഹത്വത്തിനായി കൂടുതൽ ത്യാഗം സഹിക്കുവാൻ അതു നമുക്കു പ്രചോദനം നല്കുന്നു. വിശ്വസ്തതയോടെ കൃപാവരത്തിൽ നിലനിൽക്കു വാൻ അതു നമ്മെ സഹായിക്കും. ക്രിസ്തുവുമായി ഐക്യപ്പെടുവാനുള്ള ഏറ്റവും എളുപ്പമായ മാർഗ്ഗമാണത്. ദൈവത്തെ അതു കൂടുതൽ മഹത്ത്വപ്പെടുത്തുന്നു; ആത്മാവിനെ കൂടുതൽ വിശുദ്ധീകരിക്കുന്നു. മറ്റു മരിയ ഭക്തികളെക്കാളും നമ്മുടെ എല്ലാ അയൽപക്കക്കാർക്കും അത് കൂടുതൽ ഉപകാരപ്രദമാണ്.
ആത്മാവിന് ആന്തരികമായ രൂപം കൊടുക്കുകയാണ്, ഈ ഭക്തിയുടെ പ്രധാനോദ്ദേശ്യം. അത് എല്ലാവർക്കും ഒന്നുപോലെ മനസ്സിലായെന്നു വരുകയില്ല. ബഹുഭൂരിപക്ഷവും മുമ്പോട്ടുപോകാതെ ബാഹ്യമായവയിൽ തങ്ങി നില്ക്കും. ചിലർ ആന്തരികമായവയിലേക്കു കടന്നു ചെല്ലും; പക്ഷേ, ആദ്യത്തെ പദവിയിൽ പ്രവേശിക്കുന്നതോടെ പുരോ ഗമനം അവസാനിപ്പിക്കും. ഒരു വലിയ വിഭാഗം ഇത്തരക്കാരാണ്. മുമ്പോട്ടു പോകുകയില്ല. ഒരു ചെറിയ ശതമാനം മാത്രമേ അതിന്റെ ആന്തരിക ചൈതന്യത്തിലേക്കു പ്രവേശിക്കൂ. പക്ഷേ അവർ ഒരു പടി മാത്രമേ കയറൂ. ആരായിരിക്കാം. രണ്ടാമത്തെ പടിയിൽ എത്തുക ആരു മൂന്നാമത്തേതിൽ എത്തും? ആരെല്ലാം ആ പദവിയിൽ ഇടറാ തെയും പതറാതെയും നിലനിൽക്കും? ക്രിസ്തുനാഥൻ ആർക്ക് ഈ രഹസ്യം വെളിപ്പെടുത്തുമോ, അവർക്കു മാത്രമേ അടുത്ത പദവികളിൽ പ്രവേശിക്കുവാനും അവിടെ നിലനില്ക്കുവാനും കഴിയൂ. അങ്ങനെ യുള്ള വിശ്വസ്തയായ ആത്മാവിനെ അവിടുന്നു സുകൃതത്തിൽ നിന്നു സുകൃതത്തിലേക്കും കൃപാവരത്തിൽനിന്നു കൃപാവരത്തിലേക്കും പ്രകാ ശത്തിൽനിന്നു പ്രകാശത്തിലേക്കും പുരോഗമിപ്പിക്കുവാൻ, ഈ ഭക്തി യിലേക്കാനയിക്കും. അവസാനം, അവർ വേറെ ഓരോ ക്രിസ്തുവായി മാറും; ഭൂമിയിൽ വച്ച് അവിടുത്തേക്കുണ്ടായിരുന്ന പ്രായപൂർണ്ണതയിലും, സ്വർഗ്ഗത്തിൽ അവിടുത്തെ മഹത്ത്വത്തിലും അവർ ഭാഗഭാക്കുകളുമാകും.