പിശാചുക്കളുടെ പരിഭ്രമമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!
പിശാചുക്കൾ ഏറ്റവുമധികം ഭയപ്പെടുന്നത് ഈശോയെയാണ്. പരിശുദ്ധ അമ്മയെയും അവർക്ക് ഭയമാണ്. യൗസേപ്പിതാവിനെ അവർ ഭയാനകമായ രീതിയിൽ ഭയപ്പെടുന്നുണ്ട്. അദ്ദേഹം അവരുടെ പരിഭ്രമമാകുന്നതിന്റെ കാരണം വ്യക്തമാണ്. അമലോത്ഭവയുടെ ഭർത്താവാണ് അദ്ദേഹം. സാത്താന്റെ തല തകർത്ത ഈശോയുടെ ഭൗമിക( വളർത്തു) പിതാവാണദ്ദേഹം. യഥാർത്ഥത്തിൽ മറിയ ത്തിലേക്കും ഈശോയിലേക്കുമുള്ള കവാടമാണ് മാർ യൗസേപ്പ്.
ഈശോയെ ഹേറോദേസിൽ നിന്ന് രക്ഷിക്കുക എന്ന ശ്രമസാധ്യമായ ദൗത്യം അദ്ദേഹം വിജയകരമായി നിർവഹിച്ചു, സഹരക്ഷകനായി. വർഷങ്ങളോളം അവിടുത്തെ താലോലിച്ചു വളർത്തി, അവിടുത്തെ യോഗ്യമായ വിധം ആദരിച്ചു, ദൈവപുത്രനായി ആരാധിക്കുകയും ചെയ്തു. പിശാചുക്കൾ അദ്ദേഹത്തെ ഭയപ്പെടാൻ ഇങ്ങനെ ഒട്ടനവധി കാരണങ്ങളുണ്ട്. ഈശോയെയും മാതാവിനെയും തങ്ങളുടെ രക്ഷാകര ദൗത്യങ്ങൾക്ക് അദ്ദേഹം കഴിവുള്ളവരാക്കി.തീർച്ചയായും ഏറെ ശക്തനാണദ്ദേഹം.
വിശുദ്ധ യൗസേപ്പിതാവിനു മാത്രം സവിശേഷമായിട്ടുള്ള ഒരു വിശേഷണമാണ് പിശാചുക്കളുടെ പരിഭ്രമമെന്നുള്ളത്. വളരെയധികം ആധികാരികതയുള്ളതും ഭയം ജനിപ്പിക്കുന്നതുമായ ഒരു വിശേഷണമാണിത്. വാസ്തവത്തിൽ ഇതൊരു യോദ്ധാവിന്റെ വിശേഷണമാണ്. അദ്ദേഹത്തിന്റെ പൂ ചൂടിയ വടി അത്യധികം ശക്തമാണ്. ശക്തിയേറിയ ആത്മീയായുധവും. ശുദ്ധതയുടെ വാളാണത്. പിശാചുക്കളിൽ തീപോലെ തുളച്ചു കയറാനുള്ള ശക്തി അതിനുണ്ട്. സകലവിധ മാലിന്യങ്ങളെയും അന്ധകാരത്തെയും കീഴടക്കാനുള്ള കഴിവും അതിനുണ്ട്. അദ്ദേഹം കൈകാര്യം ചെയ്യുന്ന ലില്ലി സാത്താന്റെ എല്ലാവിധ അശുദ്ധിക്കും വലിയ ഭീഷണിയാണ്.
യൗസേപ്പിതാവിന്റെ നാമം ഉച്ചരിക്കുന്നതു പോലും പിശാചുക്കളെ ഭയചകിതരാക്കുന്നു. അദ്ദേഹത്തെ സംബന്ധിക്കുന്ന എല്ലാറ്റിനെയും അവർ ഭയക്കുന്നു. അദ്ദേഹം ഉറങ്ങുമ്പോഴും അവർ ഭയപ്പെടുത്തക്ക രീതിയിൽ അത്രയധികം അവർ ഭയചകിതരാണ് . ആ ധന്യ മനസ്സ് എപ്പോഴും ജാഗ്രതയിലാണ്. ഈശോയ്ക്കും മറിയത്തിനും വേണ്ടി ആത്മാക്കളെ സംരക്ഷിക്കാനും പ്രതിരോധിക്കാനും അവർക്കായി പോരാടാനും സദാ സന്നദ്ധനുമാണദ്ദേഹം. ഉറക്കത്തിൽ നിന്ന് ഉണർന്നാലുടൻ തിടുക്കത്തിൽ ദൈവഹിതം നിറവേറ്റുമെന്നും തങ്ങളുടെ ദുഷ്ടലാക്കുകൾ തകർക്കുമെന്നും പിശാചുക്കൾക്ക് നന്നായി അറിയാം. അദ്ദേഹം ഉണർന്നാലും ഉറങ്ങിയാലും തിരു കുടുംബത്തിന്റെ രാജാവും പിതാവുമായവനെ നരകം ഒന്നാകെ ഭയപ്പെടുന്നു.
ശാന്തനെങ്കിലും തെല്ലും ഭീരുവല്ല ദാവീദ് വംശജൻ. അദ്ദേഹത്തിന്റെ ഒരു നോട്ടം പോലും നരകത്തെ പാലായനം ചെയ്യിക്കുന്നു. ആ അധരപുടങ്ങളിൽ നിന്നുള്ള ഒരു വാക്ക് അന്ധകാര ശക്തികളെ അന്ധാളിപ്പിക്കുന്നു. പിശാചുക്കളുടെ ഭയ കാരണമായവൻ എന്നെയും നിങ്ങളെയും സംരക്ഷിക്കുകയാണെങ്കിൽ (സംരക്ഷിക്കുന്നുണ്ട്) ആര് നമുക്കെതിരെ നിൽക്കും? പിശാചുക്കളിൽ നിന്ന് അവൻ നമ്മെ രക്ഷിക്കും, ദുഷ്ടാ രൂപിയും അവന്റെ സൈന്യനിരകളും നമുക്ക് പുറകെ ആണെങ്കിലും . ശിഷ്യ പ്രധാനന്റെ മുന്നറിയിപ്പ് നമുക്ക് ഓർക്കാം. ” നിങ്ങളുടെ ശത്രുവായ പിശാച്, അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചു കൊണ്ട് ചുറ്റും നടക്കുന്നു. വിശ്വാസത്തിൽ ഉറച്ചു നിന്നുകൊണ്ട് അവനെ എതിർക്കുവിൻ. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരിൽ നിന്ന് ഇതേ സഹനം തന്നെ ആവശ്യപ്പെട്ടിരിക്കുന്നു എന്ന് അറിയുകയും ചെയ്യുവിൻ “( 1 പത്രോസ് 5: 8 -9 ).
പിശാചിനെ പരാജയപ്പെടുത്താൻ നമുക്ക് തിരുകുടുംബവും കൂദാശയും സഭയുടെ പ്രബോധനങ്ങളും അത്യാവശ്യമാണ്; ഒപ്പം യൗസേപ്പിതാവിന്റെ സുശക്തമായ ആത്മീയ പിതൃത്വവും. ഈ പിതാവിന്റെ ശിശുവായിരിക്കുക അനിതരസാധാരണമായ അനുഗ്രഹമാണ്. വിശുദ്ധ ജോൺ ഹെന്റി ന്യൂമാന്റെ പ്രാർത്ഥന നമുക്കും പ്രാർത്ഥിക്കാം : “വിശുദ്ധ യൗസേപ്പിതാവേ, അങ്ങും അങ്ങയുടെ അമലോത്ഭവ മണവാട്ടിയും എന്റെ അവസാന പോരാട്ടത്തിൽ എന്നെ സഹായിക്കണമേ!”.
പ്രതിഷ്ഠ
പിശാചുക്കളുടെ പരിഭവമായ വിശുദ്ധ യൗസേപ്പിതാവേ, എന്റെ പ്രിയപ്പെട്ട യൗസേപ്പിതാവേ, എനിക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ! അങ്ങു നൽകിയ നിർദ്ദേശങ്ങളും ഈശോ ഭൂമിയിൽ അനുസരിച്ചതിനാൽ , അവിടുന്ന് ഒന്നുംതന്നെ അങ്ങേയ്ക്ക് നിഷേധിക്കില്ല. എല്ലാ സൃഷ്ടികളിൽ നിന്നും എന്നിൽ നിന്നുതന്നെയും എന്നെ വേർപെടുത്തണമെന്നും അവിടുത്തെ സ്നേഹാഗ്നിയാൽ എന്നെ കത്തിച്ചു ജ്വലിപ്പിച്ചതിനുശേഷം, അവിടുത്തെ ഇഷ്ടപ്രകാരം എന്നോട് പ്രവർത്തിക്കണമെന്ന് അവിടുത്തോട് പറയുകയും ചെയ്യണമേ! പിതാവേ, അവിടുത്തെ മരണസമയത്ത് ഈശോയും മാതാവും അങ്ങേയ്ക്ക് നൽകിയ സഹായത്തിന് സമാനമായ ഒരു സഹായം എനിക്കും നൽകി എന്നെ നിത്യ മരണത്തിൽ നിന്നും സംരക്ഷിക്കേണമേ! അങ്ങനെ ഈശോയുടെയും മറിയത്തിന്റെയും സാന്നിധ്യത്തിൽ, അങ്ങയുടെ സഹായത്താൽ, നല്ല മരണം സ്വീകരിച്ച് അങ്ങേക്ക് നന്ദി പറയാൻ സ്വർഗ്ഗത്തിൽ ഞാൻ എത്തിച്ചേരാനും അങ്ങയോടൊപ്പം സദാകാലം ദൈവത്തെ പുകഴ്ത്താനും എന്നെ സഹായിക്കണമേ! സ്വർഗ്ഗത്തിന്റെയും ഭൂമിയുടെ സമക്ഷം എന്റെ ആത്മാവ് ഉദ്ഘോഷിക്കുന്നു : സകല സ്വർഗ്ഗീയ നിക്ഷേപങ്ങളുടെ മേൽ അധികാരിയായ അങ്ങയെ വാഴിച്ച പരിശുദ്ധ ത്രിത്വത്തിനു സ്തുതി ! അങ്ങയെ സ്നേഹിക്കുകയും അങ്ങയുടെ എല്ലാ സംരക്ഷണവും ആഗ്രഹിച്ചു കൊണ്ടും ഞാൻ എന്നെത്തന്നെ അങ്ങേയുടെ കരങ്ങളിൽ പ്രതിഷ്ഠിക്കുന്നു.
അങ്ങ് സകലരാലും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്ന പരിശുദ്ധ അമ്മയ്ക്ക് സ്തുതി. എന്റെ ആത്മീയ പിതാവായാ, നിശബ്ദതയിലൂടെ എപ്പോഴും വാചാലനാകുന്ന വിശുദ്ധ യൗസേപ്പിതാവേ, അങ്ങേയ്ക്ക് പുകഴ്ച്ച. പിതാവേ ഞാൻ സകലതും അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങയുടെ സ്വന്തമായി എന്നെ പരിഗണിക്കണമേ! ഞാൻ അങ്ങയുടെ സ്വന്തമാണ്.ആമേൻ
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.