🌼🌹 ബലഹീനരും പാപികളും ആയ പുരോഹിതരെ പരിശുദ്ധാത്മാവ് സവിശേഷവും അനന്യവുമാം വിധം പൗരോഹിത്യത്തിന്റെ ദിവ്യദീപ്തി പരത്തി അവരെ കൂടുതൽ ധന്യരാക്കുന്നു. പരിശുദ്ധാത്മാവിനോട് ഒപ്പമാണ് പുരോഹിതൻ ശുശ്രൂഷ ചെയ്യുന്നത്, ചെയ്യേണ്ടത്. ഇവിടെയാണ് അവന്റെ ധ്യാന പൂർണവും സമർപ്പിതവുമായ പരിശ്രമം അവശ്യാവശ്യകമാവുക. ഈ പരിശ്രമം അല്ലാതെ പരിശുദ്ധാത്മാവിന്റെ അനുഗ്രഹ സ്രോതസ്സ് അവനിലേക്ക് ഒഴുകിയെത്തുകയില്ല. പകർന്നും പകുത്തും നൽകേണ്ടതിന് ആദ്യം നിറയേണ്ടിയിരിക്കുന്നു. എങ്ങനെ വന്നു നിറയാൻ പുരോഹിതനിൽ അനുയോജ്യമായ ഇടം ഉണ്ടായിരിക്കണം. അങ്ങനെയുള്ള കഴിവിടങ്ങൾ ആകണം പുരോഹിതന്റെ മനസ്സ്. ലോകമോഹങ്ങൾ, ദ്രവ്യാഗ്രഹം, കണ്ണുകളുടെ ദുരാശ, ജഡത്തിന്റെ ദുരാശ, ജീവിതത്തിന്റെ അഹന്ത ഇവയിൽനിന്നെല്ലാം സ്വതന്ത്രമായ ഒരു മനസ്സിൽ പരിശുദ്ധാത്മാവ് വന്നു വസിക്കും🌼🌹
🌺🌺ആത്മാവിലുള്ള ജീവിതത്തെപ്പറ്റി പൗലോസ് റോമ 8 – 1:16 ൽ പറയുന്നത് ശ്രദ്ധിക്കുക. എല്ലാ നന്മയിലൂടെയും വിശുദ്ധിയിലൂടെയും ഈശോമിശിഹായോട് ഐക്യപ്പെട്ടിരിക്കുന്ന അവസ്ഥയാണ് ആത്മാവിലുള്ള ജീവിതം. ഈ അവസ്ഥയിൽ ഉള്ളവർക്ക് ശിക്ഷാവിധി ഇല്ല. ഈശോമിശിഹായിൽ ഉള്ള ജീവാത്മാവിന്റെ നിയമം ഒരുവനെ (പുരോഹിതനെ) പാപത്തിന്റെയും മരണത്തിന്റെയും നിയമത്തിൽനിന്ന് സ്വതന്ത്രനാക്കുന്നു. ഇതു ശരീരത്തിന്റെ പ്രവണതകൾക്കനുസരിച്ച് ജീവിക്കാതെ ആത്മാവിന്റെ പ്രചോദനം അനുസരിച്ച് ജീവിക്കാനാണ്. 🌺🌺
🌼🌼ആത്മീയ കാര്യങ്ങളിൽ ശ്രദ്ധവെച്ചു പുരോഹിതൻ ജീവിക്കുമ്പോൾ അവൻ ആത്മീയനാകുന്നു, ആത്മാവിലാകുന്നു. അങ്ങനെയുണ്ടാകുന്ന ആത്മീയാഭിലാഷങ്ങൾ അവനെ ജീവനിലേക്കും സമാധാനത്തിലേക്കും നയിക്കും. 🌼🌼