ക്രിസ്തുവിന്റെ പൗരോഹിത്യത്തിന് അനന്യത ബലിയർപ്പകനും ബലി വസ്തുവും ഒരാൾ തന്നെയാണ് എന്നതാണ്. ബലിയർപ്പകനും മരിച്ചാലേ ബലി വസ്തുവായി രൂപാന്തരപ്പെടൂ. ദൈവവും മനുഷ്യനും ആയതുകൊണ്ട് അവിടുന്ന് ഒരിക്കൽ മാത്രം ശാരീരികമായി മരിച്ചാൽ മതിയായിരുന്നു. പരിശുദ്ധ കുർബാന (ബലിയും കൂദാശയും) തന്റെ മരണോത്ഥാനങ്ങൾ ആണെന്ന് അവിടുന്ന് ആവർത്തിക്കുന്നു. ഈ വിധമാണ് ഈശോ ഓരോ കുർബാനയുടെയും ബലിയർപ്പകനും ബലിവസ്തുവും ആകുന്നത്. ഇങ്ങനെയൊരു മഹാത്ഭുതം യാഥാർഥ്യമാക്കാൻ സർവ്വശക്തനായ ദൈവത്തിന് മാത്രമേ കഴിയൂ. മനുഷ്യാവതാരം അത്യന്താപേക്ഷിതമായ അത് ഇക്കാരണത്താലാണ്. ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് ; രക്തം ചിന്താതെ പാപമോചനം ഇല്ല. (ഹെബ്ര 9:22).
രക്തത്തിലാണ് ജീവൻ. ഈശോയുടെ തിരുരക്തം ഉത്ഭവ പാപത്തിലൂടെ മനുഷ്യവർഗ്ഗത്തിന് കൈമോശം വന്ന ദൈവിക ജീവൻ അവർക്ക് തിരികെ നൽകി. അങ്ങനെ അഖിലേശന്റെ പ്രഥമ വാഗ്ദാനം നിറവേറി(ഉല്പത്തി 3:15).
ഗേദസമേനിയിൽ ഈശോ രക്തം വിയർത്തു കാൽവരിയിലൂടെ നടന്നുനീങ്ങിയത് നമുക്ക് ആയിട്ടാണ്.
നിത്യപുരോഹിതനായ മിശിഹാ ദൈവമാണ്. കൈവെപ്പ് വഴി അവിടുത്തെ പൗരോഹിത്യത്തിൽ പങ്കുചേരുന്ന പുരോഹിതൻ മനുഷ്യനാണ്. അവന് ബലിയർപ്പണം ബലി വസ്തുവും ആകാൻ ദൈവത്തിന്റെ അനന്ത കാരുണ്യവും കൃപയും ലഭിച്ചെങ്കിലേ മതിയാകൂ. “എന്നോട് കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല”(യോഹന്നാൻ 15:5). ഓരോ പുരോഹിതനും ഈ നിത്യസത്യം ഉൾക്കൊണ്ടുകൊണ്ട് തന്നെയാണ് ജീവിക്കുന്നത്.
നിർമ്മലനും ദരിദ്രനും മരണത്തോളം അതേ, കുരിശു മരണത്തോളം അനുസരണ വിധേയനായ ഈശോയെ അനുസരിച്ച് ജീവിക്കുന്ന വ്യക്തി ആവാൻ അവൻ അശ്രാന്തം പരിശ്രമിക്കുന്നു. അവനു നന്നായി അറിയാം, അശുദ്ധി ദ്രവ്യാഗ്രഹം തത്തുല്യമായ പോരായ്മകൾ ഉണ്ടാവാതെ ദൈവത്തിൽ ആശ്രയിച്ച സ്വയം സംരക്ഷിക്കണമെന്ന്.
മിശിഹാ അനുകരണ ജീവിതം പൂർണ്ണതയിൽ എത്തിക്കാൻ പുരോഹിതൻ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. സത്യം കൊണ്ട് അവർ അര മുറുക്കുന്നു നീതിയുടെ കവചം ധരിക്കുന്നു ദൈവവചനം ആകുന്ന വാൾ സദാ കൈകളിലേന്തുന്നു. വിശ്വാസത്തിന്റെ പരിചയും, ദൈവത്തിന്റെ സമാധാനത്തിന്റെ ഉറപ്പുള്ള പാദരക്ഷകളും അവൻ ധരിക്കുകയും ചെയ്യുന്നു