കുടുംബജീവിതത്തിൽ ക്ഷമയുടെ പ്രാധാന്യത്തെപ്പറ്റി ഫ്രാൻസിസ് മാർപാപ്പ

Fr Joseph Vattakalam
1 Min Read

കുടുംബങ്ങളിൽ നിന്നുമാണ് ക്ഷമയുടെ ബാലപാഠങ്ങൾ നാം പഠിക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തടിച്ച് കൂടിയ ജനത്തോട് ഇംഗ്ലീഷ് ഭാഷയിലാണ് പാപ്പാ സംസാരിച്ചത്. അനുദിനം നമ്മളിൽ നിന്നും ഉയരുന്ന പ്രാർത്ഥന നമ്മുടെ തെറ്റുകൾ ദൈവം ക്ഷമിക്കുന്നതിനോടൊപ്പം മറ്റുള്ളവരോട് ക്ഷമിക്കവാനുള്ള കഴിവ് നമുക്ക് തരണമെയെന്നാണ്. “ക്ഷമിക്കുക” എന്നത് വളരെ അധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും നമ്മുടെ വ്യക്തിപരമായ വളർച്ചക്കു ക്ഷമ അനിവാര്യമാണ്. നമ്മുടെ തെറ്റുകൾ ഏറ്റു പറയുന്നതിനും പൊട്ടിപ്പോയ ബന്ധങ്ങൾ കൂട്ടിച്ചേർക്കുന്നതിനും ഇത് വളരെ അത്യാവശ്യമാണ്. ഇതാണ് നമ്മുടെ കുടുംബത്തിൽ നിന്നും നാം ആദ്യമായി നന്മയെന്നും പരിശുദ്ധ പിതാവു.

സ്നേഹത്താൽ നമ്മുടെ കുടുംബത്തെ ശക്തിപ്പെടുത്തുന്നതിനു ക്ഷമ അത്യന്താപേക്ഷിതമാണ്. ക്ഷമയിലൂടെ ഒരു സമൂഹത്തെ മുഴുവനും സ്നേഹിക്കുന്നവരും മാനുഷികമൂല്യങ്ങൾക്കനുസരിച്ച് ജീവിക്കുന്നവരുമാകാൻ സാധിക്കും. നമ്മുടെ ജീവിതം കെട്ടിപ്പെടുക്കവാൻ പറ്റിയ ഒരു നല്ല പാറയാണ് ക്ഷമ. ദൈവേഷ്ടത്തിനനുസരിച്ചു ക്രിസ്തീയ ജീവിതതത്വങ്ങൾ മുറുകെപ്പിടിച്ച് ജീവിക്കുന്നതിനും ക്ഷമ നമ്മെ പ്രാപ്‌തരാക്കുന്നു.

കുടുംബങ്ങൾക്ക് ക്ഷമയുടെ ശക്തിയെപ്പറ്റി കൂടുതലായി മനസ്സിലാക്കുന്നതിനും സഭയെന്ന മഹാകുടുംബത്തിന് ദൈവസ്നേഹത്തെപ്പറ്റി കൂടുതലായി പ്രഘോഷിക്കുന്നതിനുമുള്ള പ്രചോദനം വരാനിരിക്കുന്ന “കരുണയുടെ വാർഷികം (Jubilee of Mercy) വഴി ലഭിക്കട്ടെ എന്നും പരിശുദ്ധ പിതാവ് ആശംസിച്ചു.

Share This Article
error: Content is protected !!