കുടുംബങ്ങളുടെ ഭദ്രത സമൂഹത്തിൻറെ കരുത്ത് : മാർപാപ്പ

Fr Joseph Vattakalam
2 Min Read

കുടുംബഭദ്രതയുടെയും വേർപിരിയാനാകാത്തവിധം ക്രിസ്‌തുവിൽ സുദൃഢമായി യോജിപ്പിക്കപ്പെട്ട ഭാര്യാ – ഭത്തൃ ബന്ധത്തിൻറെ പ്രാധാന്യം മനുഷ്യൻറെയും സമൂഹത്തിൻറെയും അടിസ്ഥാനഘടകമാണെന്നു ഫ്രാൻസിസ് മാർപാപ്പ.

ശനിയാഴ്‌ച മെത്രാന്മാരുടെ സിനഡിന്റെ സമാപനത്തിൽ കുടുംബത്തെക്കുറിച്ചു നടന്ന ചർച്ചയുടെ അവലോകന സന്ദേശത്തിലാണു മാർപാപ്പ ഈ കാര്യം വ്യക്തമാക്കിയത്. കുടുംബങ്ങളിലെ പ്രതിസന്ധികൾക്കെല്ലാം സത്വരപരിഹാരം കണ്ടെത്തുന്നതിലുപരി അവയെക്കുറിച്ചു വിശകലനം ചെയ്യുന്നതിനും കുടുംബാംഗങ്ങൾ നിരാശയരാകാതെ വിശ്വാസത്തിന്റെ ശക്തമായ പിൻബലത്തിൽ അവയെ സധൈര്യം നേരിടുന്നതിനുള്ള സാധ്യതയെക്കുറിച്ചു ചിന്തിക്കുന്നതിനുമായിരുന്നു സിനഡ് പ്രാമുഖ്യം നൽകിയത് . ആധുനിക ലോകത്തെ കുടുംബത്തെക്കുറിച്ച് ക്രിയാത്മാകമായ അഭിപ്രായമാണ് സിനഡിൽ പങ്കെടുത്തവരെല്ലാം പങ്കുവച്ചത്. യാഥാർഥ്യങ്ങളെ മുൻവിധിയില്ലാതെ വിശകലനം ചെയ്യാനും ദൈവികമായ വീക്ഷണത്തിലൂടെ അവയെ ഗ്രഹിക്കാനുള്ള ശ്രമമുണ്ടായി.

വർദ്ധിച്ചുവരുന്ന നിരാശാബോധത്തിൻറെയും സാമൂഹിക, സാമ്പത്തിക,സദാചാര പ്രതിസന്ധികളുടെയും മധ്യത്തിൽ വിശ്വാസികളുടെ മനസുകളെ ദീപ്‌തമാക്കാനും വിശ്വാസതീക്ഷ്‌ണതയിൽ ജനങ്ങളെ വളർത്താനും സഹായിക്കുകയെന്നതായിരുന്നു ബ്രഹത്തായ ചർച്ചകളുടെ അന്തസത്ത . കത്തോലിക്കാ സഭയുടെ ഊർജസ്വലതയും വിശാസത്തിൽ അധിഷ്‌ഠിതമായ, അചഞ്ചലമായ കരുത്തുമാണ് അഭിപ്രായ വൈവിധ്യത്തിലൂടെ കടന്നു പൊതുവായി വൈവിധ്യത്തിലൂടെ കടന്നു പൊതുവായി അംഗീകരിക്കപ്പെട്ട തീരുമാനങ്ങളിലൂടെ വ്യക്തമാക്കപ്പെട്ടത്.

ദൈവസാന്നിധ്യം അനുഭവവേദ്യമായ സിനിഡിന്റെ വിവിധ യോഗങ്ങളിൽ പ്രതിഫലിച്ചതു സഭയുടെ കരുത്തുറ്റ നിലപാടാണ് – അധഃസ്ഥിതരുടെയും തഴയപ്പെട്ടവരുടെയും പശ്ചാത്താപ വഴിയിലൂടെ ദൈവസന്നിധിയിൽ എത്താൻ തീവ്രമായി ആഗ്രഹിക്കുന്നവരുടെയും ആശയും സങ്കേതവുമാകുക എന്ന നിയോഗം മാർപാപ്പ ഊന്നിപ്പറഞ്ഞു.

ആധുനിക ലോകത്ത് എല്ലാ സമൂഹത്തോടും വ്യക്തികളോടും സുവിശേഷം പ്രഘോഷിക്കുക, ഒപ്പം വിആശയത്തിൻറെയും വ്യക്ത്യാധിഷ്‌ഠിത അക്രമണത്തിൻറെയും പിടിയിൽ നിന്നു കുടുംബത്തെ സംരക്ഷിക്കുന്നതിന് കാതലായ പിൻന്തുണ നൽകുക എന്നിവ ഏറ്റവും പ്രാധാന്യം അർഹിക്കുന്നുവെന്ന് മാർപാപ്പ ഉദ്ബോധിപ്പിച്ചു.

സഭയുടെ പ്രബോധങ്ങളെ അനുസരിക്കുന്നവർ അവയുടെ അന്തസത്തയാണ് ഉൾക്കൊള്ളേണ്ടത്. ആശയങ്ങളെയല്ല, ജനങ്ങളെയാണ് സ്വീകരിക്കേണ്ടത് . സൂത്രവാക്യങ്ങളല്ല. ദൈവത്തിൻറെ നിർലോഭമായ സ്നേഹവും ക്ഷമിക്കാനുള്ള മനോഭാവവുമാണ് ഹൃദയത്തിൽ സൂക്ഷിക്കേണ്ടത്.

കല്പനകൾ അനുസരിക്കുന്നതിൽ നിന്നും മാറിനിൽക്കണമെന്നല്ല, സത്യദൈവത്തിൻറെ മഹത്വത്തെക്കുറിച്ച് ഉൾക്കാഴ്‌ചയുള്ളവരാകണ മെന്നാണ് ഇതിനർത്ഥം. നമ്മുടെ നന്മയുടെ അളവനുസരിച്ചോ നമ്മുടെ പ്രവർത്തനത്തിൻറെ മികവു പരിശോധിച്ചോ അല്ല പ്രത്യുത ദൈവത്തിൻറെ അതിരില്ലാത്ത കരുണയാലാണ് ഓരോ വ്യക്തിക്കും അനുഗ്രഹം ലഭ്യമാകുന്നതെന്നു മാർപാപ്പ ഓർമ്മിപ്പിച്ചു. സിനഡിന്റെ സമാപനത്തിൽ ഓരോരുത്തരും ദൈവത്തിൻറെ വിശുദ്ധ സുവിഷേഷം പ്രഘോഷിക്കുവാൻ സഭയുടെ സുരക്ഷിതവും സ്‌നേഹോഷ്‌മളവുമായ കരവലയത്തിനുള്ളിൽ വിശ്വാസതീക്ഷ്‌ണത വളർത്തുവാൻ കൂടുതൽ കരുത്താർജിച്ചിരിക്കുന്നുവെന്നത് ദൈവപരിപാലനയുടെ പ്രതിഫലനമാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു.

Share This Article
error: Content is protected !!