അങ്ങനെ അവന്റെ തിന്മയുടെ പ്രവർത്തനങ്ങൾ ഞാൻ നിർവീര്യമാക്കും. എന്റെ കുഞ്ഞേ, അന്ത്യകാലം അടുത്തുവരുന്നു. എന്റെ പദ്ധതി അതിന്റെ അവസാന ഘട്ടത്തിലാണ്. എന്നാൽ നിന്നെ സംബന്ധിച്ചിടത്തോളം, ഇത് തുടക്കം മാത്രമാണ്. അതിനാൽ ഞാൻ നിന്നെ ഉപേക്ഷിക്കുമെന്നു കരുതരുത്. ഇല്ല, ഒരിക്കലുമില്ല! ഞാൻ നിന്റെ അമ്മയാണ്, തുടർന്നും അനുദിനം ഞാൻ നിന്നോട് സംസാരിക്കും. പ്രാർത്ഥിക്കുക.
ഞാൻ നിനക്ക് നൽകുന്ന ഈ സന്ദേശങ്ങൾ നിനക്ക് മാത്രമുള്ളതല്ല. മറിച്, വരാനിരിക്കുന്ന എല്ലാവർക്കുമുള്ളതാണ്. അങ്ങനെ അന്ധകാരത്തിലാണെങ്കിലും അവരും പ്രകാശം ദർശിക്കാൻ ഇടയാകും. എന്റെ കുഞ്ഞേ, ഞാൻ ലോകത്തോട് പ്രഘോഷിക്കുന്നതു ഒരു പുതിയ സന്ദേശമല്ല മറിച്, മാനവരാശിയെ പുതുതാക്കുന്ന സന്ദേശമാണ്! പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക.