വി. മോൺഫോർട് പറയുന്നു: നാം ചൊല്ലുന്ന ജപമാലകൾ കിരീടങ്ങളാണ്. ഇപ്രകാരം ജപമാല കൊല്ലുന്നതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഈശോയുടെയും മാതാവിന്റെയും മൂന്നു കിരീടങ്ങൾ ആദരിക്കുന്നതിനു (1) ഈശോയുടെ മനുഷ്യാവതാര സമയത്തു തനിക്കു കിട്ടിയ കൃപയുടെ കിരീടം (2) പീഡാനുഭവസമയത് അവിടുത്തെ ശിരസ്സിൽ വയ്ക്കപ്പെട്ട മുൾക്കിരീടം (3) സ്വർഗത്തിൽ അവിടുത്തേക്ക് കിട്ടിയ മഹത്വത്തിന്റെ കിരീടം. രണ്ടു, സ്വാർഗ്ഗാരോപിതയായ പരിശുദ്ധ അമ്മയ്ക്ക് പരിശുദ്ധ ത്രീത്വം സമ്മാനിച്ച മൂന്നു മടക്കുകളുള്ള കിരീടവും സമാദരിക്കപ്പെടുന്നു ഇവിടെ. ഈശോയിൽ നിന്നും മറിയത്തിൽ നിന്നും നമുക്കും കിരീടങ്ങൾ ലഭിക്കേണ്ടതിനു നാം ജപമാല ചൊല്ലണം. (1) അവ ജീവിതകാലത്തു ലഭിക്കുന്ന പുണ്യകിരീടം (2) മരണസമയത്തു ലഭിക്കുന്ന സമാധാന കിരീടം (3) സ്വർഗ്ഗത്തിലെ മഹത്വത്തിന്റെ കിരീടം.
നിങ്ങൾ മരണംവരെയും വിശ്വസ്തതാപൂർവം ജപമാല ചൊല്ലുകയാണെങ്കിൽ ഞാൻ നിങ്ങൾക്കു ഉറപ്പുതരുന്നു നിങ്ങളുടെ പാപങ്ങളുടെ ഗൗരവം പരിഗണിക്കാതെ ‘മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങള്ക്ക് ലഭിക്കും’ (1 പത്രോ. 5:4).
നിങ്ങൾ നിത്യനാശത്തിന്റെ വക്കത്താണെങ്കിലും നിങ്ങളുടെ ഒരു പാദം നരകത്തിലാണെങ്കിലും മന്ത്രവാദികൾ ചെയ്യുന്നതുപോലെ നിങ്ങൾ സ്വന്തം ആത്മാവിനെ പിശാചിന് വിറ്റിട്ടുണ്ടെങ്കിൽപോലും നിങ്ങൾ പിശാചിനെപ്പോലെ മാർക്കടമുഷ്ടിയുമായ ഒരു പാഷണ്ഡിയാണെങ്കിലും നിങ്ങൾ മനസാന്തരപെടും തീർച്ച. നിങ്ങളുടെ ജീവിതം അനുഗ്രഹപ്രദമാകും. നിങ്ങളുടെ ആത്മാവ് രക്ഷിക്കപ്പെടും.
ഇനി ഞാൻ എഴുതുന്നത് നന്നായി അടയാളപ്പെടുത്തുക സത്യം അറിയുന്നതിനും നിങ്ങളുടെ പാപങ്ങൾക്ക് പശ്ചാത്താപവും മാപ്പും ലഭിക്കുന്നതിനുമായി നിത്യവും നിങ്ങളുടെ മരണംവരെ ഭക്തിയോടെ പരിശുദ്ധ ജപമാല ചൊല്ലുമെങ്കിൽ.