നീതിയുടെ അടിമകളാവുക

Fr Joseph Vattakalam
1 Min Read

ഈ നോമ്പുകാലത്തു നാം നിർബന്ധമായും നേടിയെടുക്കേണ്ട പ്രധാനപ്പെട്ട കാര്യം “പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരാകുക” എന്നതാണ്. ഈശോ പാപത്തിനു മരിച്ചു സാത്താന്റെ തല തകർത്തതുപോലെ നാമും പാപത്തിനു മരിക്കണം, സാത്താനെ തകർക്കണം. വിശുദ്ധാത്മാക്കൾ “പാപത്തെക്കാൾ നല്ലതു മരണം” എന്ന് പ്രഘോഷിക്കുമ്പോൾ അവർ അർത്ഥമാക്കുന്നത് ഇതാണ്. മാമോദീസയിലൂടെ, ക്രിസ്തുവിനോടൊപ്പം പാപത്തിനു മരിച്ചവരാണ് നമ്മൾ. അവിടുത്തെ മരണത്തിനു സദൃശ്യമായ ഒരു മരണത്തിൽ നാം അവനോടു (ഈശോയോടു) ഐക്യപ്പെട്ടിരിക്കുന്നു. ഇനി പാപത്തിനു അടിമപ്പെടാതിരിക്കത്തക്കവിധം, നമ്മിലെ പഴയ മനുഷ്യൻ ഈശോയോടൊപ്പം ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നു പൗലോസും പറയുന്നു; അവനോടുകൂടി മരിച്ചുവെങ്കിൽ അവനോടൊപ്പം നാം ജീവിക്കുകയും ചെയ്യും. പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരായ നാം ഈശോമിശിഹായിൽ ദൈവത്തിനിവേണ്ടി ജീവിക്കുന്നവരാവണം. (cfr റോമാ  6:11)


റോമാ 6:12-14
അതുകൊണ്ട്, ജഡമോഹങ്ങള്‍ നിങ്ങളെ കീഴ്‌പ്പെടുത്താന്‍ തക്കവിധം പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ ഭരണം നടത്താതിരിക്കട്ടെ.നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപത്തിനു സമര്‍പ്പിക്കരുത്; പ്രത്യുത, മരിച്ചവരില്‍നിന്നു ജീവന്‍ പ്രാപിച്ചവരായി നിങ്ങളെത്തന്നെയും, നീതിയുടെ ആയുധങ്ങളായി നിങ്ങളുടെ അവയവങ്ങളെയും ദൈവത്തിനു സമര്‍പ്പിക്കുവിന്‍.പാപം നിങ്ങളുടെമേല്‍ ഭരണം നടത്തുകയില്ല. കാരണം, നിങ്ങള്‍ നിയമത്തിനു കീഴിലല്ല കൃപയ്ക്കു കീഴിലാണ്.
ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനുവേണ്ടി നീതിയുടെ അടിമകളായി സമർപ്പിക്കുവിൻ.റോമാ 6:20-23നിങ്ങള്‍ പാപത്തിന് അടിമകളായിരുന്നപ്പോള്‍ നീതിയുടെ നിയന്ത്രണത്തിലല്ലായിരുന്നു.ഇന്നു നിങ്ങള്‍ക്കു ലജ്ജാവഹമായിത്തോന്നുന്ന അക്കാര്യങ്ങളില്‍നിന്ന് അന്നു നിങ്ങള്‍ക്ക് എന്തു ഫലം കിട്ടി? അവയുടെ അവസാനം മരണമാണ്.എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ പാപത്തില്‍നിന്നു മോചിതരായി ദൈവത്തിന് അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ്. പാപത്തിന്റെ വേതനം മരണമാണ്.ദൈവത്തിന്റെ ദാനമാകട്ടെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴിയുള്ള നിത്യജീവനും.

Share This Article
error: Content is protected !!