എന്റെ ആഗ്രഹങ്ങൾ എന്തുതന്നെ ആയാലും അവയോടെല്ലാം ഐക്യപ്പെട്ടു പോകണമെന്നതാണ് നിന്നോടുള്ള എന്റെ അഭ്യർത്ഥന. അതോടൊപ്പം എന്നോടും എന്റെ മകനോടുമുള്ള ജീവിതം സുസ്ഥിരമായ രൂപാന്തരീകരണമായിരിക്കട്ടെ. ഇത് നിന്റെ ഭാവനയാണോ എന്ന് നീ ഇപ്പോൾ ചിന്തിക്കുന്നുണ്ട്. വിഷമിക്കേണ്ട.ഇത് നിന്റെ ഭാവനയല്ല. എന്റെ കുഞ്ഞേ, ഈ സമയത്തുള്ള, ഞാൻ നൽകുന്ന, ഓരോ ഉൾപ്രേരണയും നീ നിന്നെത്തന്നെ എനിക്ക് സംലഭ്യമാക്കുക. അങ്ങനെ, നീ എന്റെ മകന്റെ അടുത്തായിരിക്കും.
നിന്നിലുള്ള, നിനക്കിഷ്ടമില്ലാത്ത കൊച്ചുകൊച്ചു വാസനകളെ എന്റെ കാൽച്ചുവട്ടിൽ വയ്ക്കുക. അവയ്ക്കു ഒരു പുത്തൻ ഉണർവ് നല്കാൻ ഞാൻ ദൈവത്തോട് ആവശ്യപ്പെടും. അങ്ങനെ എന്റെ അടുത്തേയ്ക്കു നടന്നടുക്കാൻ നിനക്ക് സാധിക്കും. എന്നും പച്ചയായ, നിറയെ സത്തുള്ള, ഫലമായിരിക്കാൻ നീ നിന്റെ തിരിനാളം എന്നും പുതിയതായി തെളിയിക്കുക. എനിക്ക് നിന്നോടുള്ള കരുണ ഉൾക്കൊള്ളാൻ വേണ്ട കൃപയ്ക്കായി എന്റെ കുഞ്ഞേ, നീ എന്നും പ്രാർത്ഥിക്കുക.