എന്റെ കുഞ്ഞേ, ഞാൻ നിന്റെ ഹൃദയത്തിലുണ്ട്. എന്റെ ഹൃദയത്തിനുള്ളിൽ നീ മിടിക്കുന്നു. നിന്റെ ഓരോ ചിന്തയും ഞാനറിയുന്നു. ഓരോ ചെറിയ നോട്ടവും ഞാനറിയുന്നു. എന്തിനേറെ, നീ കണ്ടിട്ടുള്ള സ്വപ്നങ്ങളിൽ ഒന്നുപോലും ഞാനറിയാതെ സംഭവിച്ചിട്ടില്ല. എപ്പോഴും എന്നെ വിളിക്കു. എനിക്കുവേണ്ടി ആഗ്രഹിക്കൂ. ഞാൻ നിന്നെ എപ്പോഴും കാത്തിരിക്കുന്നുണ്ടാവും.
നീ ‘പരിശുദ്ധ രാജ്ഞീ’ എന്ന ജപം ചൊല്ലുമ്പോൾ എന്റെ പ്രാർത്ഥന നിന്റെ ജീവിതത്തിൽ പ്രവർത്തിക്കുന്നത് മനസിലാക്കുന്നതിൽ നീ പരാജയപ്പെടുന്നു. നിന്റെ ആത്മാവിൽ എന്റെ കരുണയുണ്ടെന്നു നീ കാണുന്നില്ലേ? എന്റെ മാധുര്യവും പ്രത്യാശയും ഞാൻ നിനക്ക് നൽകുന്നു. നീ കരയുമ്പോൾ ഞാൻ ആശ്വസിപ്പിക്കുന്നു. എല്ലാം തഴുകുന്ന എന്റെ സ്നേഹം നിന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായിരിക്കണം.