എന്റെ കുഞ്ഞേ നിനക്ക് ശരിയെന്നു തോന്നുന്ന ചില വഴികൾ, ഒരുപക്ഷെ നാശത്തിലേക്കു നയിക്കുന്നവയാകാം (സുഭ. 14:12). അതുവഴി അലയരുതേ. അഹങ്കാരം നിറഞ്ഞതും അധികാര മോഹമുള്ളതുമായ ഈ ലോകത്തിന്റെ പെരുവഴികളാവാം അത്. എന്നോട് ഒട്ടിച്ചേർന്നു നിൽക്കുക. നാശത്തിലേക്കു നയിക്കുന്ന വിശാലമായ വഴികളിലൂടെ സഞ്ചരിക്കാതിരിക്കാൻ ശ്രമിക്കുക. എന്റെ വഴി തിരിച്ചറിയാൻ നിനക്ക് സാധിക്കും. മുള്ളുകളും മുൾച്ചെടികളും (ക്ലേശങ്ങൾ) നിറഞ്ഞ വഴിയാണത്. ആ വഴിയിൽ നിന്ന് ഒഴിഞ്ഞു മാറിപോകാനാണ് പലരും ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും. കാരണം മിക്ക മനുഷ്യരും ക്ലേശങ്ങൾ ഒഴിവാക്കി ജീവിക്കാനാണ് ആഗ്രഹിക്കുക, പരിശ്രമിക്കുക. എന്നാൽ മുള്ളുകൾ നിറഞ്ഞ വഴികൾ ആത്മാവിനെ വാഴ്ത്താനും സ്വർഗോന്മുഖരായി പുരോഗമിക്കാനും ഏറ്റം സഹായകമാകുന്നു.
മകളെ, എന്നിൽ നിന്നാണ് യഥാർത്ഥ ജ്ഞാനം വരുന്നത്. നീ തുടർന്നും എന്നെ ശ്രദ്ധിക്കുകയാണെങ്കിൽ ഞാൻ നിന്നെ ഏറ്റം അനോഹരമായ ഉദ്യാനത്തിലേക്കു നയിക്കാം. അവിടെ നിന്റെ ആത്മാവിനു ദാഹജലവും യഥാർത്ഥമായ ആനന്ദവും നീ കണ്ടെത്തും.