മറിയം എക്കാലത്തും ഒരു ചർച്ച വിഷയം തന്നെയാണ്. ക്രിസ്തു ദൈവമെന്നു വിശ്വസിക്കുന്നവർക്ക് പോലും മറിയത്തെ കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് ഉള്ളത്. തന്റെ മാനുഷികതയിൽ നിന്നുകൊണ്ട് ദൈവികപദ്ധതികളോട് പൂർണമായും സഹകരിച്ചു ദൈവമാതൃത്വം സ്വീകരിച്ചവളാണ് മറിയം.അതേക്കുറിച്ചു അതീവഭംഗിയോടെ വിവരിക്കുന്ന ‘അമല മനോഹരി’ എന്ന ഗ്രൻഥം രക്ഷാകരകർമം ആഴത്തിലറിയാൻ നമ്മെ സഹായിക്കും.
നിർമല ഗര്ഭപാത്രമായി തിരഞ്ഞെടുക്കപ്പെട്ട
മാറിയത്തെകുറിച്ചുള്ള ദൈവശാസ്ത്ര വിവരണങ്ങളിൽ നിന്നാണ് ‘അമല മനോഹരി’ ആരംഭിക്കുന്നത്. യോവാക്കിമിന്റെയും അന്നയുടെയും സ്നേഹനിർഭരമായ ദാമ്പത്യത്തിന്റെ സന്തോഷവും ഒരു കുഞ്ഞിനെ ലഭിക്കാത്തതിന്റെ ദുഖവും തുടർന്ന് വായിക്കാം. വാർധ്യക്യത്തിൽ അവർക്കു ഒരു പെണ്കുഞ്ഞു ജനിക്കുന്നു. ആ കുഞ്ഞിന്റെ ജനനസമയത് കൊടുംകാറ്റും പേമാരിയും ഇടിയും മിന്നലുമെല്ലാം കൊണ്ട് ഭീതിതമായ അന്തരീക്ഷമാണ്. അമലോത്ഭവയായ മറിയം ജനിച്ചുവീഴുന്നതു സാത്താനെ പരാജപ്പെടുത്തുന്ന രക്ഷകനെ ഭൂമിയിലേക്ക് കൊണ്ടുവരാനാണെന്നു സൂചിപ്പിക്കുന്ന രീതിയിൽ ‘ഒരു വലിയ ഇര സാത്താന്റെ പിടിവിട്ടു പോയിക്കാണും’ എന്ന് പറയുന്ന വേലക്കാരിയുടെ വാക്കുകൾ തീർത്തും ശരിതന്നെ. നക്ഷത്രം, മുത്ത്, സമാധാനം എന്നെല്ലാം അർത്ഥമുള്ള മറിയം എന്ന പേരാണ് അവൾക്കു നൽകുന്നതെന്ന് അന്ന പറയുന്നു. തുടർന്ന് മറിയത്തിന്റെ കാഴ്ചവയ്പ്പും അന്നയുടെ ശുധീകരണവും വിവരിക്കുന്നു.
തുടർന്ന് മാതാപിതാക്കളോടൊപ്പമുള്ള കുഞ്ഞുമാറിയതിന്റെ നാളുകളാണ് നമുക്ക് മുന്നിൽ വിടരുന്നത്. കുഞ്ഞായിരിക്കുമ്പോഴേ രക്ഷകനെക്കുറിച്ചുള്പ്പടെയുള്ള സ്വർഗീയമായ തിരിച്ചറിവുകൾ അവൾക്കു ലഭിച്ചിട്ടുണ്ടെന്ന് നമക്ക് മനസിലാക്കാം.മാറിയതിനു മുന്ന് വയസ്സ് തികഞ്ഞപ്പോൾ മകളെ പിരിയുന്നതിന്റെ ഹൃദയവേദനയോടെത്തനെ എന്നാൽ സംതൃപ്തിയോടെ യോവാക്കിമും അന്നയും അവളെ ജെറുസലേം ദേവാലയത്തിൽ സമർപ്പിക്കാനൊരുങ്ങുന്നു. ആ യാത്ര നൊമ്പരം നിറഞ്ഞതാണ്. ദേവാലയത്തിൽ പുരോഹിതൻ മറിയത്തെ സ്വീകരിക്കുന്നു. ഫാനുവേലിന്റെ പുത്രിയായ അന്ന പ്രവാചകയുടെ സംരക്ഷണത്തിലാണ് അവൾ ഏല്പിക്കപെടുന്നത്. കുറച്ചു നാൾക്കകം അന്നയും യോവാക്കിമും നിത്യതയിലേക്കു മടങ്ങുകയാണ്. യോവാക്കിം നാളുകൾ രോഗിയായി കിടന്ന ശേഷമാണു മരണം പുൽകുന്നത്.
ജെറുസലേം ദേവാലയത്തിലേക്ക്, മാറിയത്തിലേക്കു, മടങ്ങിവരുമ്പോൾ അവിടെ പ്രാർത്ഥിച്ചു മതിയാവാത്ത മറിയത്തെ നാം കാണുന്നു. പരിപൂർണ ജ്ഞാനത്തിന്റെ ഗുണവിശേഷങ്ങളെക്കുറിച്ചും കൃപാവരത്തെക്കുറിച്ചുമൊക്കെ ഇവിടെ കൂടുതൽ വർണിക്കപ്പെടുന്നുമുണ്ട്. പിന്നീട് മറിയത്തിന്റെ വിവാഹമാണ് നാം വായിക്കുന്നത്. താൻ കന്യക ആയിരിക്കാമെന്നു ദൈവത്തോട് ചെയിത സമർപ്പണത്തെ കുറിച്ച് മഹാപുരോഹിതനോട് മറിയം വിവരിക്കുന്നുമുണ്ട് ഈ ഭാഗത്തു. ഔസേപ്പിന്റെ ഉണക്കക്കമ്പു പുഷ്പിക്കുന്നതും മറിയം ഔസേപ്പിന് നല്കപ്പെടുന്നതുമൊക്കെ ഇവിടെ നമുക്ക് വായിക്കാം.
മറിയവും ഔസേപ്പും
പിനീട് അവർ കണ്ടുമുട്ടുമ്പോൾ തനിക്കു മാറിയത്തെക്കാൾ പ്രായം വളരെ കൂടുതലുണ്ടെന്നു ഔസെഫ് പറയുന്നു. വിവാഹം ആഗ്രഹിച്ചല്ല ദേവാലയത്തിൽ വന്നതെന്നും മഹാപുരോഹിതന്റെ കല്പന അനുസരിക്കാനാണെന്നും താൻ നസീർവൃതക്കാരനാണെന്നും ഔസെഫ് പറയുമ്പോൾ മാറിയതിനു ആശ്വാസം. മഹാപുരോഹിതന്റെ മുഖവുരയെ കുറിച്ച് സൂചിപ്പിച്ച അദ്ദേഹത്തോട് മറിയം ആ അതിപ്രധാന കാര്യം പറയുകയാണ്. അന്തരാത്മാവിൽ കേട്ട സ്വരമനുസരിച്ചു താൻ കന്യാത്വം ദൈവത്തിനു സമർപ്പിക്കാനാഗ്രഹിക്കുന്നതിനെക്കുറിച്ചു.
മാറിയതിനു ആനന്ദമേറ്റുന്ന മറുപടിയാണ് ഔസെഫ് നൽകുന്നത്. “നിന്റെ ത്യാഗത്തോട് എന്റേതും ഞാൻ ചേർത്തുവയ്ക്കുന്നു…” എന്ന് തുടങ്ങുന്ന വാക്കുകൾ. നസ്രത്തിലെ മറിയത്തിന്റെ ഭവനത്തിലേക്ക് താമസമാക്കാനായി അതൊരുക്കാമെന്നു പറഞ്ഞു ഔസെഫ് യാത്രയാവുന്നു. തുടർന്ന് വിവാഹച്ചടങ്ങുകളുടെ ഒരു വിവരണം. പിന്നെ നാം കാണുന്നത് നസ്രത്തിലെ വസതിയിൽ താമസമാരംഭിക്കുന്ന മറിയത്തെയും ഔസേപ്പിനെയും ആണ്. മറിയം എപ്പോഴും ഔസേപ്പിനോട് വിവാഹനിശ്ചയം ചെയ്യപ്പെട്ട കന്യക ആയിത്തന്നെ തുടർന്ന്.
അല്പനാളുകൾ അങ്ങനെ കടന്നുപോകുന്നു. അങ്ങനെ ഒരു ദിനം. വാതിൽ വിരി ആരോ മാറ്റുന്നു. ദീപ്തപ്രകാശം മനുഷ്യാകാരം പൂണ്ടപോലെ ദൈവദൂദനായ ഗബ്രീയേൽ അവിടെയെത്തുന്ന. അതീവ വണക്കത്തോടെ ദൂദൻ പറയുന്നു: “കൃപാനിറഞ്ഞ മറിയമേ, നിനക്ക് സമാധാനം!” തുടർന്ന് അവളിൽനിന്നു ഈശോ ജനിക്കുമെന്നു അറിയിക്കുന്നു, അത് വിശദീകരിക്കുന്നു. പിന്നെ മാറിയതിനു ഒന്നേ പറയാനുള്ളു- “ഇതാ കർത്താവിന്റെ ദാസി. നീ പറഞ്ഞത് എന്നിൽസംഭവിക്കട്ടെ.” ആ മറുപടി കേട്ട് ദൂദൻ സന്തോഷാധിക്യത്താൽ ആവേശഭരിതനാകുന്നു. ആ ‘ഫിയത്തി’നെ കുറിച്ചുള്ള വിശദീകരണങ്ങൾ തുടർന്ന് വായിക്കാം.
രക്ഷകൻ തന്റെ ഉദരത്തിൽ ഉരുവായിരിക്കുന്നു എന്നത് ഔസേപ്പിനോട് പറയാൻ അവളുടെ അന്തരാത്മാവിന്റെ ചോദന അവളെ അനുവദിക്കുന്നില്ല. അത് അവളെ വേദനിപ്പിക്കുന്നുമുണ്ട്. സഹരക്ഷക എന്ന നിലയിലുള്ള തന്റെസഹനങ്ങളുടെ തുടക്കം. പിനീട് ദീർഘയാത്ര ചെയിതു എത്തി എലിസബേത്തിനോടൊപ്പം വസിക്കുന്ന മറിയത്തെ ആണ് കാണുന്നത്. പീഡാനുഭവങ്ങളെക്കുറിച്ചുള്ള മുന്നറിവ് അമ്മക്കുണ്ടായിരുന്നുവെന്നു മനസിലാക്കാം. വീണ്ടുംഅവരുടെ ഭവനത്തിലെ സാധരണ നിമിഷങ്ങളും സക്കറിയാസിനോട് എഴുതി സംഭാഷിക്കുന്നതുമെല്ലാം നമക്ക് കാണാം. ശേഷം, യോഹന്നാൻസ്നാപകന്റെ പരിച്ഛേദനദിനം വിവരിക്കപ്പെടുന്നു.
മറിയത്തെ നസ്രത്തിലേക്കു കൊണ്ടുപോകാനെത്തിയ ഔസേപ്പിന് ജെറുസലേം വിടുംമുമ്പുതന്നെ മറിയത്തിന്റെ സവിശേഷാവസ്ഥ സ്വപ്നത്തിൽ വെളിപ്പെടുന്നു. പിന്നെ മുന്ന് ദിവസത്തോളം അതികഠോര വേദന അനുഭവിക്കുന്നഔസേപ്പിനെയും അതോർത്തുള്ള ദുഖത്താൽ നീറുന്ന മറിയത്തെയും കാണാം. മറിയം കഴിഞ്ഞാൽപ്പിന്നെ സകല വണക്കത്തിനും ഔസെഫ് അര്ഹനാകുന്നതിന്റെ രഹസ്യം നമുക്കിവിടെ മനസിലാക്കാം. ആ ദിവസങ്ങൾക്കു ശേഷംഔസെഫ് മാറിയത്തിനടുക്കലെത്തി ക്ഷമ ചോദിക്കുന്നു. അവർ പരസ്പരം ക്ഷമ ചോദിച്ചു സന്തോഷിക്കുന്നു.
ഈശോയിക്കൊപ്പം…
തുടർന്ന് ജനസംഖ്യ കണക്കെടുപ്പിനായി ബെത്ലെഹെമിലേക്കു പോകുന്ന ഔസേപ്പിനെയും മറിയത്തെയും നാം കാണുന്നു. പിന്നീട് രക്ഷകന്റെ ജനനം ഹൃദയം ജ്വലിപ്പിക്കുന്നവിധം വിശദാംശങ്ങളോടെ വായിക്കാം. പരിശുദ്ധകുര്ബാനയെക്കുറിച്ചുള്ള ഒരു ഹൃദ്യവിവരണവും ഈ ഭാഗത്തു നമ്മുടെ ആത്മാവിനു പ്രകാശം പകരും. ഇടയന്മാർക്കു ഈശോയെ നല്കിയതുപോലെ മറിയാമാണ് എപ്പോഴും ഈശോയെ നമക്ക് നൽകുക.
തുടർന്ന് വായിക്കുമ്പോൾ മറിയത്തിന്റെ ശുദ്ധീകരണം, ഈശോയെ ദേവാലയത്തിൽ കാഴ്ചവക്കാൾ തുടങ്ങിയ കാര്യങ്ങൾ നമുക്ക് അനുഭവമാകുന്നു. അതിനുശേഷം ജ്ഞാനികളുടെ സന്ദർശനമാണ് നാം വായിക്കുന്നത്. തുടർന്ന്ഔസേപ്പിനുണ്ടായ സ്വപ്നദർശനം നിമിത്തം തിരുകുടുംബത്തിന്റെ ഈജിപ്തിലേക്കുള്ള പലായനം. ഈജിപ്തിൽ ചെറുവീടു ഒരുക്കി അവർ അവിടെ ശാന്തമായി ജീവിക്കുന്നു. ഈശോയുടെ കുട്ടിക്കാലം മനോഹരമായി വര്ണിച്ചിരിക്കുന്നു.പന്ത്രണ്ടു വയസായപ്പോൾ ബാലനോടൊത്തു ജെറുസലേം ദേവാലയത്തിൽ എത്തുന്നതാണ് പിന്നീട്. അവിടെ പുരോഹിതർ അവനെ പരീക്ഷിക്കുന്നു. തിരികെപ്പോരുമ്പോൾ ഈശോയെ കാണാതാവുന്നു. അത് മനസിലാക്കിയപ്പോൾമറിയവും ഔസേപ്പും തിരികെ ദേവാലയത്തിലെത്തി അവിടുത്തെ കണ്ടെത്തുന്നു. ഇതെല്ലാം വിശദാംശങ്ങളോടെ വായിക്കാം. പാവനമായ സ്നേഹം പുലർത്തുന്ന ദമ്പതികളായ മറിയവും ഔസേപ്പും നമ്മെ വളരെയധികം ആകർഷിക്കുന്നു.ഔസേപ്പിൽനിന്നു ആശാരിപ്പണി പഠിച്ചു കുടുംബം പുലർത്തുന്ന ഈശോയെക്കുറിച്ചു അല്പമായി പറഞ്ഞതിന് ശേഷം ഔസെഫ് സ്വച്ഛമായ മരണം പുല്കുന്നതാണ് അടുത്ത അദ്ധ്യായത്തിൽ വിവരിക്കപ്പെടുന്നത്.
യാത്രകൾ, കണ്ടുമുട്ടലുകൾ
തുടർന്നുവരുന്നതാകട്ടെ അമ്മയോട് യാത്രപറഞ്ഞു തന്റെ ദൗത്യം ആരംഭിക്കുന്നതിനായി വീടുവിട്ടിറങ്ങുന്നതാണ്. ഹൃദയം പിരിയുന്ന വേദനയോടെ മറിയം മകനെ യാത്രയാക്കുന്നു. കാനായിലെ കല്യാണവിരുന്നിന്റെ ഹൃദയം കവരുന്ന ഒരുവിവരണമാണ് തുടർന്ന്. അമ്മയുടെ ക്ഷണപ്രകാരം അവിടെയെത്തിയ ഈശോ പിന്നെ തന്റെ ആദ്യശിഷ്യന്മാർക്കൊപ്പം സ്വന്തം ഭവനത്തിലും അൽപ സമയം ചിലവഴിക്കുന്നു. വാത്സല്യനിധിയായ മറിയം നമ്മെ ഏറെ ആകർഷിക്കും.അവിടെവച്ചു കറിയൊത്തുകാരനായ യൂദായെക്കുറിച്ചു തനിക്കുള്ള ആശങ്ക മറിയം ഈശോയോടു പറയുന്നുണ്ട്. ഈശോ അത് അംഗീകരിക്കുന്നു. പൂര്ണരെ മാത്രമല്ല തൻ തിരഞ്ഞെടുക്കുന്നതെന്നു സൂചിപ്പിക്കുകയും ചെയുന്നു.നസ്രത്തിലെ വച്ചുതന്നെ അവർ വീണ്ടും കാണുന്നതും പിന്നീട് ബെഥനിയിൽ വച്ച് കാണുന്നതും തുടർന്ന് നമക്ക് കാണാം.
തന്റെയടുത്തെത്തിയ മഗ്ദലനമറിയത്തെ ഈശോയ്ക്കടുത്തേക്കു നയിച്ച മറിയം നമ്മെ പ്രത്യാശാഭരിതരാക്കുന്നു. കറിയൊത്തുകാരൻ യൂദായും മറിയവും തമ്മിലുള്ള സ്നേഹസംഭാഷണം വിവരിക്കപ്പെടുമ്പോൾ ‘അമ്മഎല്ലാവരുടെയുമാണെന്നാണ് അത് നമ്മോടു പറയുന്നത്. അതിനുശേഷം ഈശോയ്ക്കടുത്തേക്കു വന്നു മാതൃസ്നേഹം പകരുന്ന അമ്മയെയാണ് നാം കാണുന്നത്. ആ കൂടികാഴ്ചയെക്കു ശേഷം ഹൃദയവേദനയുടെ കരഞ്ഞുയാത്രപറഞ്ഞു പിരിയുന്ന അമ്മയുടെ അപ്പോഴത്തെ കരച്ചിലിന്റെ കാരണം പീഡാനുഭവങ്ങളെക്കുറിച്ചുള്ള മുന്നറിവാണെന്നു ഈശോ വെളിപ്പെടുത്തിയിരിക്കുന്നു.
ഗുരുവിനെ ഒറ്റികൊടുത്തതിന്റെ കുറ്റബോധത്തിൽ സമനില നഷ്ട്ടപെട്ടുതുടങ്ങുന്ന യുദാസിനെക്കുറിച്ചു അതിനു തൊട്ടുപിന്പിൽ കാണുന്നു. തുടർന്ന് പീഡനത്തിനും കുരിശുമരണത്തിനുമായി വിധിക്കപെട്ട ഈശോയ്ക്കടുത്തേക്കുയോഹന്നാനോടൊപ്പം ‘അമ്മ യാത്രയാവുകയാണ്. അടുത്ത അദ്ധ്യായം ഈശോയുടെ സംസ്കാരത്തെകുറിച്ചാണ് പറയുന്നത്. അരിമതിയ ജോസെഫിന്റെ കല്ലറയിൽ ആ തണുത്ത ശരീരം ഒരു നവജാത ശിശുവിനെപോലെ ‘അമ്മ മടിയിൽ വയ്ക്കുന്നു. തിരുവിലാവിലെ മുറിവ് കണ്ടു ചങ്കിൽ കുന്തത്താൽ കുത്തിയതുപോലെ വേദനകൊണ്ടു പുളഞ്ഞു കരയുന്നു. കാൽവരിയിൽ വച്ചെന്നതുപോലെ രക്തത്തിൽ ഒട്ടിപ്പിടിച്ച മുടി ശരിയാക്കുന്നു. ഒടുവിൽ ഒരു കൊച്ചുകുഞ്ഞിനുസമാനം ആ ശരീരം മാറോടടുപ്പിക്കുന്നു, ബെത്ലെഹെമിൽ വച്ചെന്നപോലെയാണത്.
അതിനു പിന്നാലെ നാം വായിച്ചറിയുന്നതു അമ്മയുടെ കഠോരമായ ആത്മീയസ്വസ്ഥതയാണ്. എങ്കിലും മൂന്നാം ദിവസം അവിടുന്ന് ഉയിർത്തെഴുനേൽക്കുമെന്ന സത്യം സൂചിപ്പിക്കുകയും അതുവരെ കല്ലറയിൽ കാത്തിരുന്നുകൊള്ളാമെന്നു പറയുകയുമാണവൾ. ഉയിർപ്പിൽ വിശ്വസിക്കാതിരിക്കാനുള്ള പ്രലോഭനവും പിശാച് ആ സമയം അഴിച്ചുവിടുന്നുണ്ട്. ‘അമ്മ അതിനെയെല്ലാം അതിജീവിക്കുന്നു. എങ്കിലും മറിയം മഗ്ദലണയാണ് അമ്മയെ ഉണർത്തി ശിഷ്യരെ ഒരുമിച്ചുകൂട്ടാൻ പ്രേരിപ്പിക്കുന്നത്. പിന്നെ അന്ത്യത്താഴം നടന്ന വീട്ടിലേക്കു വലിഞ്ഞുവലിഞ്ഞു മറിയം എത്തുന്നു.
അവിടെ അവൾ തീർത്തും തളർന്നു സ്ത്രീകളുടെ കൈകളിലേക്ക് വീഴുകയാണ് ഒടുവിൽ. പിന്നെ അവരുടെ പരിചരണത്തിൽ ബോധം തെളിയുന്ന ‘അമ്മ അവർ നൽകുന്നതൊന്നും ഭക്ഷിക്കുന്നില്ല. എല്ലാവരെയും മുറിക്കു പുറത്താക്കിയ’അമ്മ പ്രാർത്ഥിക്കുന്നത് പുറത്തുനിൽക്കുന്നവർ കേൾക്കുന്നു. ഈശോയുടെ നാമം മധുരമാണ്, ആ മരവിച്ച ശരീരം തന്റെ മടിയിൽ കിടത്തേണ്ടിവന്നല്ലോ, എന്നിട്ടും അവൻ തന്നെ മനുഷ്യരുടെ അമ്മയാക്കി എന്നെല്ലാമാണ് അവൾപറയുന്നതിന്റെ ചുരുക്കം. തന്റെ അഹങ്കാരത്തിനു മാപ്പുചോദിക്കുകയും അനുയായികൾ അവന്റെ പീഡ കുറയ്ക്കാൻ ശ്രമിക്കാഞ്ഞതിൽ പരിഭവിക്കുകയും ചെയ്യുന്നുണ്ടായിരുന്നു ഇടയ്ക്കു. ആ സമയത്തു കാൽവരിയിൽ ഈശോയ്ക്കുമുഖം തുടയെക്കാൻ കൊടുത്ത തൂവാലയിലെ ചിത്രവുമായി നൈക്ക് അവിടെ എത്തുകയാണ്. അതോടെ തൻ ‘ആവശ്യപ്പെട്ട അടയാളം’ എന്ന് ഉദീരണം ചെയിതു ‘അമ്മ ആവേശഭരിതയാകുന്നു. ഈശോയുടെ ശരീരം സുഗന്ധംപൂശാനോരുങ്ങുകയാണവർ തുടർന്ന്. ഈശോയിൽ നിന്ന് പ്രകാശം സ്വീകരിച്ച യഹൂദരല്ലാത്ത വനിതകൾ ആ സമയം അമ്മയെ കാണാനെത്തുന്നുണ്ട്.