ഏശയ്യായുടെ ഗ്രന്ഥത്തിനു പഴയനിയമത്തിലും,പുതിയ നിയമത്തിലും, സ്വാധീനമുണ്ട്. ഏശയ്യയുടെ പ്രവചനങ്ങളും സങ്കീർത്തനങ്ങൾ ആയിരുന്നു ഖുമ്രാൻ സമൂഹത്തിന്റെ പ്രാർത്ഥനയുടെയും പഠനത്തിന്റെയും മുഖ്യ ഗ്രന്ഥം. പുതിയ നിയമത്തിലെ ഏറ്റവും അധികം ഉദ്ധരിക്കപ്പെട്ടിരിക്കുന്നത് ഏശയ്യായുടെ പുസ്തകത്തിൽ നിന്നാണ്. ദൈവത്തെ കുറിച്ചുള്ള ആഴമായ പഠനമാണ് ഈ ഗ്രന്ഥംനമുക്ക് നൽകുക.പ്രവാചകനുണ്ടായ ദൈവ ദർശനത്തിൽ നിന്നും(അ.6) ദൈവത്തിന്റെ മഹത്വത്തെയും ശക്തിയെയും ക്കുറിച്ച് അദ്ദേഹത്തിന് നല്ലൊരു ഉൾക്കാഴ്ച ലഭിച്ചു.
ദൈവം പരമ പരിശുദ്ധനാണ്. അവിടുന്നു സകലത്തിന്റെയും സൃഷ്ടാവും പരിപാലകനുമാണ്; സകല ധാർമിക നിയമങ്ങളുടെ വിധാതാവ് . എല്ലാവർക്കും എല്ലാറ്റിനും ഉപരിയാണ് അവിടുന്ന്. അവിടുന്ന് ചരിത്രത്തെ നയിക്കുന്നു, നിയന്ത്രിക്കുന്നു. അവിടുത്തെ മഹത്വത്തെ ചെറുത്ത് നിൽക്കാൻ ഒരു ശക്തിക്കും കഴിയുകയില്ല.
ദൈവത്തിന്റെ തിരുമുമ്പിൽ മനുഷ്യൻ വെറും പൊടിയും ചാരവുമാണ്. അശുദ്ധനും അപൂർണ്ണനുമായ അവൻ കടന്നുപോകുന്ന കാറ്റു പോലെയാണ്.മനുഷ്യനില്‍ ഇനി വിശ്വാസമര്‍പ്പിക്കരുത്; അവന് ഒരു ശ്വാസം മാത്രം, അവനെന്തു വിലയുണ്ട്?
ഏശയ്യാ 2 : 22. മനുഷ്യൻ എന്ന നിലയിൽ പ്രവാചകൻ പോലും ദൈവത്തിനു മുമ്പിൽ നിൽക്കാൻഅയോഗ്യനാണ്.ഞാന്‍ പറഞ്ഞു: എനിക്കു ദുരിതം! ഞാന്‍ നശിച്ചു. എന്തെന്നാല്‍, ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്. എന്തെന്നാല്‍, സൈന്യങ്ങളുടെ കര്‍ത്താവായരാജാവിനെ എന്റെ നയനങ്ങള്‍ ദര്‍ശിച്ചിരിക്കുന്നു.
ഏശയ്യാ 6 : 5.
സർവ്വവും ദൈവത്തിന് അധീനമാണ്(ഷെയോൾ പോലും ). മരിച്ചവരുടെ മേഖലയാണ് ഷെയോൾ. ദൈവഹിതത്തിന് എതിരെയുള്ള യാതൊരു മാനുഷിക പദ്ധതിയും നടക്കുകയില്ല.എഫ്രായിമിന്റെ തലസ്ഥാനം സമരിയായും അധിപന് റമാലിയായുടെ പുത്രനും ആണ്. വിശ്വസിക്കുന്നില്ലെങ്കില്‍ നിനക്കു സുസ്ഥിതി ലഭിക്കുകയില്ല.
ഏശയ്യാ 7 : 9. ദൈവത്തിന്റെ പ്രവർത്തികൾ അതിശയകരവും കേട്ട് കേൾവി പോലുമില്ലാത്തതുമാണ്.പെരാസിംപര്‍വതത്തില്‍ ചെയ്തതുപോലെ കര്‍ത്താവ് തന്റെ കൃത്യം നിര്‍വഹിക്കാന്‍ എഴുന്നേല്ക്കും. അവിടുത്തെ പ്രവൃത്തി ദുര്‍ഗ്രഹമാണ്. ഗിബയോന്‍താഴ്വരയില്‍ വച്ച് എന്നപോലെ അവിടുന്ന് ക്രുദ്ധനാകും. അവിടുത്തെ പ്രവൃത്തി ദുരൂഹമാണ്.
ഏശയ്യാ 28 : 21.
ദൈവത്തിന്റെ അപരിമേയവും മഹത്വവും ശക്തിയും വർണ്ണിക്കാൻ പലപ്പോഴും മാനുഷിക ഭാവങ്ങളാണ് പ്രവാചകൻ ഉപയോഗിക്കുക. അവിടുത്തെ അധരങ്ങളിൽ കോപം ജ്വലിക്കുന്നു; വിഴുങ്ങുന്ന അഗ്നി പോലെയാണ് അവിടുത്തെ വചനം. അവിടുത്തെ നിശ്വാസം എല്ലാം നശിപ്പിക്കുന്ന കൊടുങ്കാറ്റ് പോലെയും(ഏ ശ.30:27-30).
പ്രകൃതിയിലും പ്രകൃതി വഴിയുമാണ് ദൈവം പ്രവർത്തിക്കുന്നത്. ഇടിമിന്നലും ഇടിമുഴക്കും അവിടുത്തെ പ്രവർത്തിയാണ്. പ്രകൃതിയിലെ സകലപ്രതിഭാസങ്ങളുടെയും കാരണക്കാരൻ അവിടുന്നാണ്. ഇടിമിന്നൽ ഭൂമികുലുക്കം ജലപ്രളയം എല്ലാം. ദീർഘായുസ്സ് അവിടുത്തെ ആശ്രയിച്ചിരിക്കുന്നു.(ഏശ.38:17).
ഇസ്രായേലിന്റെ ദൈവമായ യഹോവ വിശ്വം മുഴുവന്റെയും ഏകദൈവമാണ്; അവിടുന്ന് മാത്രമാണ് ദൈവം. ഏകദൈവവിശ്വാസം അതിന്റെ സർവ്വമാനങ്ങളോടും കൂടെ അവതരിപ്പിക്കപ്പെടുന്നത് 44ആം അധ്യായത്തിലാണ്. വിശദാംശങ്ങളിലേക്ക് അടുത്ത വിചിന്തനത്തിൽ കടക്കാം.