മനസ്സിന്റെ ഭ്രംശങ്ങളെയാണ് മൂലപാപങ്ങൾ എന്ന് വിശേഷിപ്പിക്കുക. അതിൽ നിന്ന് മോചനം ആഗ്രഹിക്കാത്ത വൈദികർ വളരെ വിരളമായിരിക്കും. നന്മയോടുള്ള അവന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഏറ്റവും ദുഷ്കരമായ ഒന്നാണ് ഇതെന്നും നിസ്തർക്കംആണ്. സഭയിലെ മഹാ വിശുദ്ധരിൽ ഒരാളാണ് വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസ്. അദ്ദേഹത്തിന്റെ ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്ന വസ്തുതയുണ്ട്. ചെറുപ്പംമുതലേ അദ്ദേഹം മുൻകോപക്കാരനായിരുന്നു. മോചനത്തിന് വേണ്ടി അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. നിരന്തരം പ്രാർത്ഥിച്ച്, പരിഹാര പ്രവർത്തികൾ ചെയ്ത്, നീണ്ട 20 വർഷം കൊണ്ടാണ് പുണ്യവാൻ ഈ രംഗത്ത് വിജയം കൈവരിച്ചത്. ശ്രമം സാധ്യം എങ്കിലും വിജയിച്ചു കഴിയുമ്പോൾ ഏറെ സന്തോഷവും സംതൃപ്തിയും വൈദികനു ഉണ്ടാകും.
മൂലപാപങ്ങളും നിന്ന് പുരോഹിതൻ മോചനം നേടണം. പക്ഷേ അത് മാത്രം പോരാ തന്റെ അജഗണത്തെയും സാമം, ദാനം, ഭേദം, ദണ്ഡം എല്ലാ ഉപയോഗിച്ച് മൂലപാപങ്ങളിൽ നിന്നു മോചിപ്പിക്കുകയും വേണം. ഇത് എളുപ്പമുള്ള കാര്യമല്ല. പ്രാർത്ഥന, പരിത്യാഗം, ഉപവാസം, മാതൃക ഇവയെല്ലാം പ്രയോജനപ്പെടുത്തണം.
ആത്മക്കളെ രക്ഷിക്കാൻ പുരോഹിതന്റെ കഴിവോ ബലമോ ഒട്ടും കുറഞ്ഞിട്ടില്ല എന്നതാണ് സത്യം. പക്ഷേ തന്റെ പരിമിതികൾ ഇവിടെ തടസ്സം ആകുന്നുണ്ടോ എന്ന് അവൻ ആത്മശോധന ചെയ്ത് കണ്ടുപിടിക്കണം. മിഷൻ മേഖലകളിൽ അത് ഉദ്ദീപ്തം ആകുന്നതുപോലെ എന്തുകൊണ്ടും നമ്മുടെ ദൈവാലയങ്ങളിൽ അത് ദീപ്തമാകുന്നില്ല എന്ന് പഠന ഗവേഷണങ്ങൾ വഴി കണ്ടുപിടിക്കണം. ദിവ്യാത്മാവ് നമിൽനിന്നു വിദൂരസ്ഥനോ നിഷ്ക്രിയനോ ആണോ എങ്കിൽ, ഇതിന്റെ ശരിയായ കാരണങ്ങൾ കണ്ടുപിടിച്ച പരിഹാരം ചെയ്തേ മതിയാവൂ. ഇത് എത്ര വേഗത്തിലും ആത്മാർത്ഥമായും സത്യസന്ധമായും ചെയ്യുന്ന പുരോഹിതന് അനുഗ്രഹവും അഭിഷേകവും തിരിച്ചുപിടിക്കാം. കർത്താവിന്റെ കരുണ കടലിലേക്ക് കുത്തനെ ചാടുക ആണ് വേണ്ടത്.