ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു.
വിശുദ്ധ യാക്കോബ് താനാഗ്രഹിച്ച ലക്ഷ്യത്തിലെത്തി ചേർന്നു. അതീവസന്തോഷത്തോടെ അദ്ദേഹം എഫോ സോസിൽ യാത്ര അവസാനിപ്പിച്ചു. അവിടെ തന്റെ സ്രഷ് ടാവിന്റെ അമ്മയുടെ പാദങ്ങളിൽ യാക്കോബ് പ്രണമിച്ച് സന്തോഷാശ്രുക്കൾ പൊഴിച്ചു. നിറഞ്ഞ ഹൃദയത്തോടെ അത്യുന്നതനായ ദൈവത്തിൽ നിന്നും അവൾ തനിക്കായി നേടിത്തന്ന വരദാനങ്ങൾക്കും പ്രവാസവേളയിലും സ്പെയിനിലെ സുവിശേഷ പ്രഘോഷണത്തിലും തന്നെ സന്ദർശിക്കുകയും പ്രത്യേക അനുഗ്രഹങ്ങൾ നല്കുക യും ചെയ്തതിനു നന്ദിയർപ്പിച്ചു. ഉടൻ തന്നെ പരിശുദ്ധ രാജ്ഞി യാക്കോബിന്റെ കരം പിടിച്ച് എഴുന്നേല്പിച്ച് ഇപ്രകാരം പറഞ്ഞു. “എന്റെ യജമാനനെ നീയോർക്കുക.“നീ കർത്താവിന്റെ ശുശ്രൂഷകനാണ്. ഞാനോ കേവലം ഒരു പുഴു മാത്രവും’ ഈ വാക്കുകൾ പറഞ്ഞശേഷം അവൾ യാക്കോബിന്റെ മുമ്പിൽ മുട്ടുകുത്തി അത്യുന്നത ദൈവത്തിന്റെ പുരോഹിതനെന്ന നിലയിൽ അദ്ദേഹത്തിന്റെ ആശീർവാദം അഭ്യർത്ഥിച്ചു. യാക്കോബ് ആ വീട്ടിൽ പരിശുദ്ധ അമ്മയ്ക്കും സ്വസഹോദരനായ യോഹന്നാ നുമൊപ്പം കുറെ ദിവസം ചിലവഴിച്ചു. അവരോട് തന്റ്റെ സ്പെയിനിലെ പ്രവാസകാലത്തുണ്ടായ അനുഭവങ്ങൾ വിവരിച്ചു. അമ്മയുമായി യാക്കോബ് പല പ്രാവശ്യം ചർച്ചകളും സ്നേഹസംഭാഷണങ്ങളും നടത്തി. അവയിൽ ചില സംഭവങ്ങൾ ഇവിടെ കുറിക്കുന്നു.
ഫിലേറ്റസ്, ഹെർമോജിനസ് എന്നീ രണ്ടു പേർ വിശ്വാസത്തിൽ ആഴപ്പെട്ട് മാനസാന്തരം പ്രാപിച്ചതോടെ യഹൂദർക്കു കടുത്ത നിരാശയുണ്ടായി. കുപിതരായ അവർ അതിനു കാരണക്കാരായ യാക്കോബിനെ വധി ച്ചുകളയാൻ തീരുമാനിച്ചു. ഈ ഉദ്ദേശ്യസാധ്യത്തിനായി അവർ റോമൻ പട്ടാളത്തിലെ ശതാധിപന്മാരായ ഡെ മോക്രറ്റസ്, ലെസിയാസ് എന്നിവർക്ക് കൈക്കൂലി കൊടുത്ത് ഈ അപ്പസ്തോലനെ ബന്ധിക്കാൻ വേണ്ട സൈനികരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു. അവരു ടെ കുടിലതയെ മറച്ചു വയ്ക്കാൻ അവർ തന്ത്രം മെന ഞ്ഞു. അതിൻപ്രകാരം യാക്കോബു പ്രസംഗിച്ചുകൊണ്ടു നിൽക്കുന്ന ഒരവസരത്തിൽ കലാപമുണ്ടാക്കുന്നതിനായി അഭിനയിക്കുക, അല്ലെങ്കിൽ എന്തെങ്കിലും ബഹളം വയ്ക്കുക. അങ്ങനെ അദ്ദേഹത്തെ തങ്ങളുടെ പിടിയി ലാക്കാനവസരം ഒരുക്കുക. ഈ ഗൂഢാലോചന നടപ്പി ലാക്കാൻ രണ്ടു പേരെയാണ് ഏല്പിച്ചിരുന്നത്.
ആ വർഷത്തെ ഉന്നതപുരോഹിതനായി നിയമിക്ക പ്പെട്ടിരുന്ന അബിയാഥർ എന്നയാളും അയാൾക്കൊപ്പം സമാനചിന്താഗതിക്കാരനായ യോസിയാസ് എന്നു പേരായ നിയമജ്ഞനുമായിരുന്നു അവർ. അവരുദ്ദേശിച്ച പ്രകാരം തന്നെ കാര്യം നടപ്പിൽ വരുത്തി. വിശുദ്ധൻ നിത്യരക്ഷയുടെ മാനസാന്തരത്തെപ്പറ്റി പ്രസംഗിച്ചുകൊണ്ട് ജനങ്ങളുടെ മുന്നിൽ നിൽക്കുകയായിരുന്നു. ആരാധ്യമായ ജ്ഞാന ത്താൽ നിറഞ്ഞു പുരാതന തിരുലിഖിതങ്ങൾ ഉദ്ധരിച്ചും തന്റെ ശ്രോതാക്കളെ അനുതാപത്തിന്റെ കണ്ണീരണിയിച്ചും കൊണ്ട് യാക്കോബ് പ്രസംഗം തുടർന്നു. ഉന്നത പുരോഹിതനും നിയമജ്ഞനും ആ സമയം പൈശാചികമായ ക്രോധത്താൽ ജ്വലിച്ചു. റോമാപട്ടാളക്കാർക്ക് അവർ അടയാളം കൊടുത്തു. പുരോഹിതൻ യോസിയാസിന്റെ കൈവശം ഒരു കയർ കുരുക്കുകൊടുത്തു വിട്ടു. അതു വിശുദ്ധ യാക്കോബിന്റെ കഴുത്തിൽ കുരുക്കാനായി എറി യിച്ചു. ഒപ്പം തന്നെ അദ്ദേഹത്തെ ഒരു കലാപകാരിയും റോമാസാമ്രാജ്യത്തിനെതിരെ ഒരു പുതിയ മതസമൂഹത്തെ ഉയർത്തിക്കൊണ്ടുവരുന്നവനെന്നും മുദ്രകുത്തി.
ഉടൻ തന്നെ ഡെമോക്രിറ്റസും ലൈസിയാസും ചേർന്ന് തങ്ങളുടെ പട്ടാളക്കാരുടെ സഹായത്തോടെ അപ്പസ്തോ ലനെ ബന്ധനത്തിലാക്കി. അദ്ദേഹത്തെ അർക്കലാവോസിന്റെ മകനായ ഹേറോദേസിന്റെ മുമ്പാകെ ഹാജരാക്കി. ലൂസിഫറിന്റെ കുതന്ത്രവൈദഗ്ധ്യത്താൽ ഹേറോദേസ് പ്രകോപിതനായിരിക്കുകയായിരുന്നു. നീചമാനസരും വിദ്വേഷികളുമായ യഹൂദരും ഹേറോദേസിനെ ബാഹ്യ മായി സ്വാധീനിച്ചിരുന്നു. ഇപ്രകാരം രണ്ടു തരത്തിൽ നീചസ്വാധീനത്തിലായിരുന്ന ഹോറോദേസ് ക്രിസ്തു ശിഷ്യന്മാർക്കെതിരെ മർദ്ദനം അഴിച്ചുവിട്ടു. അയാൾ അവരെ കഠിനമായി ദ്വേഷിച്ചു.
നടപടി പുസ്തകത്തിന്റെ പന്ത്രണ്ടാമധ്യായത്തിൽ പറയുന്നതുപോലെ അയാൾ തന്റെ പടയാളികളെ അയച്ച് ക്രിസ്തുശിഷ്യരെ ഉപദ്രവി ക്കാനും അവരെ തടവിലാക്കാനും പരിശ്രമിച്ചു. യഹൂദർ ആവശ്യപ്പെട്ടപ്രകാരം തന്റെ മുമ്പിൽ യാക്കോബിനെ ഹാജരാക്കിയപ്പോൾ തന്നെ അദ്ദേഹത്തിന്റെ തലവെട്ടാൻ ഹേറോദേസ് ഉത്തരവിട്ടു. ഇതു കേട്ട അപ്പസ്തോലന്റെ സന്തോഷം അവിശ്വസനീയമായിരുന്നു. തന്റെ ഗുരുവി നെപ്പോലെ തന്നെ പിടിക്കപ്പെടും, ബന്ധിതനായി ഹേറോദേസിന്റെ കൊട്ടാരത്തിൽ ഹാജരാക്കപ്പെടും. അവിടെ വെച്ചു തന്നെ നശ്വരജീവിതത്തിൽ നിന്നും രക്തസാക്ഷി ത്വത്തിലൂടെ അനശ്വര ജീവനിലേക്കെടുക്കപ്പെടുകയും ചെയ്യും. ഈ യാഥാർത്ഥ്യങ്ങൾ പരിശുദ്ധ അമ്മ മുൻകൂട്ടി യാക്കോബിനെ അറിയിച്ചിരുന്നു. ഈ അനുഗ്രഹത്തിന് അദ്ദേഹം അകമഴിഞ്ഞു നന്ദി പറഞ്ഞു. ഒപ്പം ഉച്ചത്തിൽ കിസ്തുവിലുള്ള വിശ്വാസം പരസ്യമായി വിളംബരം ചെയ്യുകയും ചെയ്തു. തന്റെ മരണ സമയത്ത് തന്നോ ടൊപ്പം ഉണ്ടായിരിക്കണമേ എന്ന് എഫേസോസിൽ വച്ച് താൻ പരിശുദ്ധ അമ്മയോടു നടത്തിയ അഭ്യർത്ഥന അദ്ദേഹം ഓർത്തു. തന്റെ അന്തരാത്മാവിൽ നിന്നും അമ്മയെ അദ്ദേഹം വിളിച്ചു. പരിശുദ്ധ അമ്മ തന്റെ പ്രാർത്ഥനാല യത്തിലിരുന്നുകൊണ്ട് തന്റെ പ്രിയപ്പെട്ട മച്ചുനനും ധീര അപ്പസ്തോലനുമായ യാക്കോബിന്റെ പ്രാർത്ഥന കേട്ടു. അയാൾക്ക് സംഭവിച്ചുകൊണ്ടിരുന്ന എല്ലാ കാര്യങ്ങളും പരിശുദ്ധ അമ്മ വീക്ഷിച്ചുകൊണ്ടാണിരുന്നത്. ഒപ്പം തന്നെ അത്യധികം തീക്ഷ്ണതയോടെ അവൾ അപ്പസ്തോലനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടുമിരുന്നു. തന്റെ പ്രാർത്ഥ നയുടെ ആ സമയത്ത് അനേകവൃന്ദം മാലാഖമാരുടെ വിവിധ ശ്രേണികൾ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് അവരോഹണം ചെയ്യുന്നതയാൾ ദർശിച്ചു. അവരിൽ ഒരു വൃന്ദം ജറുസലേമിൽ തന്റെ വാസസ്ഥലത്തേയ് ക്കാനയിക്കപ്പെടുന്ന അപ്പസ്തോലനോടൊപ്പം സഞ്ച രിച്ചു. മറ്റൊരു വലിയ വൃന്ദം പരിശുദ്ധ രാജ്ഞിയുടെ എഫേസോസിലെ ഭവനത്തിലെത്തി അവളെ സേവിച്ചു. അവരിൽ ഒരു തേജോമയൻ മറിയത്തെ സംബോധന ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു.
ഞങ്ങളുടെനാഥയും സ്വർഗത്തിന്റെ രാജ്ഞിയുമായവളെ, ഏറ്റം അത്യുന്നതനായ ദൈവമിതാ, നീ ഉടൻ ജറുസലേമിലേക്കു പുറപ്പെടാൻ ആഗ്രഹിക്കുന്നു. അ വിടെയിതാ അങ്ങയുടെ ഉത്തമദാസനായ യാക്കോബ് മരണത്തെ നേരിടുന്നു. നീ അവന്റെ തുണയായിരിക്കുകയും അവന്റെ ആഗ്രഹങ്ങളെയെല്ലാം നിവർത്തിച്ചു കൊടുക്കുകയും ചെയ്യുക.” ഈ ആജ്ഞയെ അനു കൂലമായി കരുതി മറിയം ആഹ്ലാദപുരസ്സരം ശിരസ്സാ വഹിച്ചു. അവൾ അത്യുന്നതനെ സ്തുതിച്ചു. തന്നിൽ പ്രത്യാശയർപ്പിക്കുന്നവരെയും അവിടുത്തെ കരുണയില ഭയം തേടി സ്വജീവൻ ഏല്പിച്ചുകൊടുക്കുന്നവരെയും അവൾ പുകഴ്ത്തിപ്പറഞ്ഞു. ഈ സമയം അപ്പസ്തോലൻ കൊലക്കളത്തിലേക്ക് നയിക്കപ്പെടുകയായിരുന്നു. താൻ പോകുന്ന പാതയിൽ അദ്ദേഹം അനേകം രോഗികളെ സുഖപ്പെടുത്തുകയും പിശാചുക്കളെ പുറത്താക്കുകയും അവശരെ ആശ്വസിപ്പിക്കുകയും ചെയ്തു. അനേകർ അവിടെ തടിച്ചുകൂടിയിരുന്നു. എന്തെന്നാൽ ഹേറോദേസ് വിശുദ്ധ യാക്കോബിനെ വധിക്കാൻ പോകുന്ന വിവരം നഗരം മുഴുവൻ അറിഞ്ഞിരുന്നു. അതുമൂലം അനേകം അശരണരും രോഗികളുമായ മനുഷ്യർ അവന്റെ ശുശ്രൂ ഷകൾ സ്വീകരിക്കാനും ഉപദേശങ്ങൾ കേൾക്കാനുമായി വഴിയിൽ കാത്തു നിന്നു. തന്നോടപേക്ഷിച്ചവർക്കെല്ലാം അപ്പസ്തോലൻ സൗഖ്യം നല്കി.
ഈ മൊഴികൾ ഉരുവിട്ടുകൊണ്ടും തന്റെ നേത്ര ങ്ങൾ പരിശുദ്ധ അമ്മയിൽ ഉറപ്പിച്ചുകൊണ്ടും അവന്റെ ഹൃദയത്തിലേക്ക് അമ്മ ചൊരിഞ്ഞ സാന്ത്വനം ഏറ്റു വാങ്ങിക്കൊണ്ടും നിന്ന അപ്പസ്തോലനെ ആരാച്ചാർ വാൾ വീശി ശിരച്ഛേദം ചെയ്തു. സ്വർഗീയ രാജ്ഞി ദയാവായ്പോടെ തന്റെ അരുമശിഷ്യന്റെ ആത്മാവിനെ കൈകൾ നീട്ടി സ്വീകരിച്ച് തന്റെ സിംഹാസനത്തിനരികെ ചേർത്തു വച്ച് സ്വർഗത്തിലേക്കുയർന്ന് തന്റെ ദിവ്യപുത്രനു സമർപ്പിച്ചു. തന്റെ ഈ ഉപഹാരവുമായി അമ്മ സ്വർഗ്ഗസദസ്സിൽ പ്രവേശിച്ചപ്പോൾ സ്വർഗ്ഗവാസികൾക്ക് അത്യധികമായ ആഹ്ലാദം ഉണ്ടായി. അവർ സ്വർഗ്ഗിയഗീതങ്ങളാലപിച്ച് അമ്മയെ വരവേറ്റു. അത്യുന്നത ദൈവം യാക്കോബിന്റെ ആത്മാവിനെ സ്വീകരിച്ച്, സ്വർഗത്തിൽ ഏറ്റം ഉന്നതമായ സ്ഥാനത്ത് തന്റെ രാജകുമാരന്മാർക്കൊപ്പം പ്രതിഷ്ഠിച്ചു. പരിശുദ്ധ അമ്മ അപ്പോൾ ഒരു നവ്യഗീതം ആലപിച്ചു. അവൾ സ്തുതിയും പുക്ഴച്ചയും അർപ്പിച്ചുകൊണ്ട് ആദ്യ രക്തസാക്ഷിയായ വിശുദ്ധ യാക്കോബിന്റെ സ്വർഗ്ഗപ്രവേശനം കൊണ്ടാടി. മാതാവ് ഇപ്രകാരം ദൈവത്തെ ദർശിച്ചത് നൈസർഗ്ഗികമായ ഉൾകാഴ്ചയുടെ പശ്ചാത്തലത്തിലല്ല. ആ ദർശനം അമൂർത്ത മായിരുന്നു. പരിശുദ്ധ ത്രിത്വം മാതാവിന് പുതിയ അനുഗ്രഹങ്ങളും വരദാനങ്ങളും നല്കി. അപ്രകാരം സഭയെ നിറവുള്ളതാക്കി. ഈയൊരു അനുഭവത്തിനായി അവൾ വലിയ തയാറെടുപ്പുകൾ ചെയ്തിരുന്നു. പരിശുദ്ധ മാലാഖമാർ വീണ്ടും അവളെ എഫോസോസിൽ തന്റെ പ്രാർത്ഥനാലയത്തിലേക്കു കൊണ്ടുവന്നു. അവളുടെ അസാന്നിധ്യത്തിൽ ആ സ്ഥാനത്ത് മറ്റൊരു മാലാഖ മറിയത്തിന്റെ രൂപത്തിൽ ആ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. തിരികെ തന്റെ പ്രാർത്ഥനാ മുറിയിൽ എത്തിയ ഉടൻ തന്നെ പുണ്യങ്ങളുടെ വിളനിലമായ പരിശുദ്ധ രാജ്ഞി സാഷ്ടാഗപ്രണാമം ചെയ്യുകയും അതുവരെ സംഭവിച്ച എല്ലാ കാര്യങ്ങളും ഓർത്ത് ദൈവത്തിന് സ്തുതിയർപ്പിക്കുകയും ചെയ്തു