പ്രിയ കുഞ്ഞേ, എനിക്ക് സഹിക്കേണ്ടിവരുമോ എന്ന് ചിന്തിച്ചു നീ ഒരിക്കലും ആകുലപ്പെടരുത്. എന്താണ് ചെയേണ്ടത് എന്ന് എനിക്ക് അറിയാം. എല്ലാം എനിക്ക് വിട്ടുതരിക. എന്നിട്ടു സമാധാനമായിരിക്കുക. നീ എന്റെ ശബ്ദം കേൾക്കുന്നില്ലേ? ഇത് എത്രയോ അത്ഭുതകരമാണ്. നിന്റെ ഹൃദയത്തിലേക്ക് ഇത് ആഴ്ന്നിറങ്ങട്ടെ. പ്രിയപ്പെട്ട കുഞ്ഞേ, ഞാൻ നിന്നെ ഒത്തിരി സ്നേഹിക്കുന്നു. നീ എത്ര ദുര്ബലയാണെന്നു എനിക്കറിയാം. എങ്കിലും ഞാൻ നിന്നെ സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു. പ്രാർത്ഥിക്കുക. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു.
പ്രിയ കുഞ്ഞേ, ഞാൻ അമലോത്ഭവയാണ്.