സംശയാലുക്കൾ

Fr Joseph Vattakalam
2 Min Read

മാതാവിനെ സ്തുതിക്കുമ്പോൾ നാം പുത്രനെ ഒരുവിധത്തിൽ അവമാനിക്കുകയല്ലേ, ഒരാളെ ഉയർത്തി മറ്റേയാളെ താഴ്ത്തുകയല്ലേ എന്നു ഭയപ്പെടുന്നവരാണ് ഇക്കൂട്ടർ. പരിശുദ്ധപിതാക്കന്മാർ മറിയത്തിനു നല്കുന്ന നീതിയുക്തമായ മഹത്ത്വവും ബഹുമാനവും നാം അവൾക്കു നല്കുന്നത് ഇവർക്ക് അസഹനീയമാണ്. മാതാവിനോടു പ്രാർത്ഥിക്കു ന്നവർ, അവൾ വഴി ക്രിസ്തുവിനോടാണ് അപേക്ഷിക്കുന്നതെന്ന് അവർക്കറിഞ്ഞുകൂടെന്നു തോന്നുന്നു. ദൈവമാതൃഭക്തിയും ദിവ്യകാരു ണ്യഭക്തിയും പരസ്പരവിരുദ്ധങ്ങളാണെന്നായിരിക്കാം, അവരുടെ ധാരണ, ദിവ്യകാരുണ്യസന്നിധിയിൽ എന്നതിനെക്കാൾ മാതാവിന്റെ അൾത്താ രയുടെ മുമ്പിൽ എപ്പോഴെങ്കിലും കൂടുതൽ ആളുകൾ മുട്ടുകുത്തി കാണുക അവർക്കു ദുസ്സഹമാണ്. മാതാവിനെപ്പറ്റി ധാരാളം സംസാരിക്കുന്നതും അവളോടു തുടരെത്തുടരെ പ്രാർത്ഥിക്കു ന്നതും അവർക്കിഷ്ടമല്ല.

“ഇത്രയധികം കൊന്തജപിക്കുന്നതും സഖ്യങ്ങൾ സ്ഥാപിക്കു ന്നതും ഭക്തകൃത്യങ്ങൾ ബാഹ്യമായി ആചരിക്കുന്നതുംകൊണ്ട് എന്തു പ്രയോജനം? ഇവയെല്ലാം സത്യമതത്തെ കോലം കെട്ടിക്കുകയാണ്. “നാം ക്രിസ്തുവിലാണ് ആശ്രയിക്കേണ്ടത്. അവിടുന്നാണു നമ്മുടെ ഏക മദ്ധ്യസ്ഥൻ. നാം ക്രിസ്തുവിനെയാണു പ്രസംഗിക്കേണ്ടത്. അതാണ് യഥാർത്ഥഭക്തി.” ഇവർ സാധാരണമായി പുറപ്പെടുവിക്കാറുള്ള അഭിപ്രായങ്ങളാണിവ. ഇവർ പറയുന്നത് ഒരർത്ഥത്തിൽ ചില പ്പോൾ ശരിയാണെന്നു വരാം. എന്നാൽ, മരിയഭക്തിക്കു വിഘാതമാക ത്തക്കവിധത്തിൽ ഇവർ തങ്ങളുടെ സിദ്ധാന്തം പ്രയോഗികമാക്കുക നിമിത്തം, അത് അപകടപൂർണ്ണമായിത്തീരുന്നു. ഉപരിനന്മയുടെ പുറം ചട്ട അണിയിച്ച്, പിശാചു പ്രദർശിപ്പിക്കുന്ന ഒരു കുരുക്കാണിത്. കാരണം “മറിയത്തെ എത്ര കൂടുതലായി നാം ബഹുമാനിക്കുന്നുവോ, അത്ര അധികമായി നാം യേശുക്രിസ്തുവിനെ ബഹുമാനിക്കുന്നു.എന്തുകൊണ്ടെന്നാൽ നാം മറിയത്തെ ബഹുമാനിക്കുന്നത് യേശുവിനെ ഏറ്റവും പൂർണ്ണമായി ബഹുമാനിക്കുന്നതിനും നാം അവളെ സമീപിക്കു ന്നത്, നാം തേടുന്ന നമ്മുടെ പരമാന്ത്യമായ യേശുവിനെ കണ്ടുമുട്ടുവാ നുള്ള വഴി, അവൾ ആയതിനാലുമാണ്.

തിരുസഭ പരിശുദ്ധാത്മാവിനോടുകൂടി ആദ്യം മാതാവിനെയാണ് അഭിവാദനം ചെയ്യുന്നത്; പിന്നീട് പുത്രനെയും. “നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവളാകുന്നു.” മറിയം ക്രിസ്തുവിനെക്കാൾ വലിയവളോ ക്രിസ്തുവിന് തുല്യയോ ആണെന്നല്ല ഇതിന്റെ അർത്ഥം അങ്ങനെ പറയുന്നതു വലിയ പാഷണ്ഡതയാണ്. ക്രിസ്തുവിനെ കൂടുതൽ അഭികാമ്യമായി പ്രകീർത്തിക്കുവാൻ ആദ്യം മറിയത്തെ നാം പ്രകീർത്തിക്കണം. ആകയാൽ യഥാർത്ഥ മരിയഭക്തരോടുകൂടെ നമുക്കു സംശയാലുക്കൾക്ക് എതിരായി ഇങ്ങനെ പറയാം: “മറിയമേ, സ്ത്രീക ളിൽ നീ അനുഗൃഹീതയാകുന്നു; നിന്റെ ഉദരഫലമായ ക്രിസ്തു അനുഗൃഹീതനാകുന്നു”.

🌸🌹ബാഹ്യഭക്തർ🌸🌹

96. മാതാവിനോടുള്ള ഭക്തിയെല്ലാം ബാഹ്യകൃത്യങ്ങളിൽ ഒതുക്കി നിറുത്തി തൃപ്തിപ്പെടുന്നവരാണ് ഇവർ. ആന്തരിക ചൈതന്യമില്ലാത്ത ഇവർക്കു ബാഹ്യഭക്തി പ്രകടനങ്ങളിൽ മാത്രമേ അഭിരുചിയുള്ളൂ. കൊന്തകൾ പലതും തിടുക്കത്തിൽ ഇവർ ചൊല്ലിക്കൂട്ടും, യാതൊരു ശ്രദ്ധയും കൂടാതെ ധാരാളം ദിവ്യബലികളിൽ സംബന്ധിക്കും. ഭക്തി ലേശമെന്നിയേ മരിയൻ പ്രദക്ഷിണങ്ങളിൽ അവർ പങ്കെടുക്കും. എല്ലാ സഖ്യങ്ങളിലും അവർ അംഗങ്ങളായിരിക്കും. പക്ഷേ, ജീവിത നവീകരണത്തിന് അല്പം പോലും അവർ ശ്രമിക്കുകയില്ല. ദുഷ്പ്രവണതകളെ അമർത്തുവാൻ ചെറുവിരൽ പോലും അനക്കാത്തവരാണ് ഇക്കൂട്ടർ. പരി ശുദ്ധകന്യകയുടെ സുകൃതങ്ങൾ ഒന്നുപോലും അനുകരിക്കുവാൻ അവർ തയ്യാറല്ല. ഇന്ദ്രിയഗോചരമായ ഭക്തിപ്രകടനങ്ങൾ മാത്രമാണ് അവർക്കിഷ്ടം. ആന്തരികമായ ഭക്തകൃത്യങ്ങളിൽ അവർക്കു പ്രതിപത്തിയില്ല. ഭക്തകൃത്യങ്ങളിൽ ഇന്ദ്രിയപരമായ ആനന്ദം അനുഭവപ്പെടുന്നില്ലെങ്കിൽ അവർ അസ്വസ്ഥരാകും. തങ്ങൾ യാതൊന്നും ചെയ്യുന്നില്ലെന്നാണ് അപ്പോൾ അവരുടെ വിചാരം. തന്നിമിത്തം, ഒന്നുകിൽ അവയെല്ലാം ഉപേക്ഷിക്കും, അല്ലെങ്കിൽ ഒരു വ്യവസ്ഥയും ക്രമവും കൂടാതെ അവ അനുഷ്ഠിക്കും. ഇത്തരം ബാഹ്യഭക്തരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണു ലോകം. ആന്തരികഭക്തി കാതലായി കരുതുന്നതോടൊപ്പം ബാഹ്യാചാരങ്ങളെയും വേണ്ടവിധം പരിഗണിക്കുന്ന യഥാർത്ഥഭക്തരെദോഷൈകദൃഷ്ട്യാ വിമർശിക്കുവാൻ മുന്നോട്ടു വരുന്നവർ ഇവരാണ്.

Share This Article
error: Content is protected !!