“പരിശുദ്ധ സ്നേഹത്തിന്റെ ഈ മാതാവ്” (സുഭാ. 24:24) അടി മയ്ക്കടുത്ത ഭയം മൂലമുണ്ടാകുന്ന സംശയങ്ങളും ക്രമക്കേടുകളും നിന്റെ ഹൃദയത്തിൽനിന്നു നീക്കിക്കളയും. ദൈവസുതരുടെ വിശുദ്ധ സ്വാതന്ത്ര്യത്തോടുകൂടി ദിവ്യനാഥന്റെ കല്പനകൾ (സങ്കീ. 118:32) അനുസരിച്ചു ജീവിക്കുവാൻ അവൾ നിന്റെ ഹൃദയത്തെ വികസിപ്പിച്ചു വിശാ ലമാക്കും. പരിശുദ്ധ സ്നേഹം കൊണ്ട് അവൾ അതിനെ നിറയ്ക്കും; അവളാണല്ലോ ആ നിധിയുടെ സൂക്ഷിപ്പുകാരി’. അപ്പോൾ നിന്റെ പ്രവ ത്തികൾ ഭയത്താൽ നയിക്കപ്പെടുന്നതാവില്ല; നീ ഇതുവരെയും സ്നേഹം തന്നെയായ ദൈവത്തോടു വർത്തിച്ചത് അങ്ങനെയായിരുന്നല്ലോ. നിന്റെ പ്രിയ പിതാവിനെപ്പോലെയേ നീ അവിടുത്തെ വീക്ഷിക്കൂ. നീ എപ്പോഴും അവിടുത്തെ പ്രീതിപ്പെടുത്തുവാൻ ശ്രമിക്കും. ഒരു കുഞ്ഞ് തന്റെ പിതാ വിനോടെന്നതുപോലെ, നീ അവിടുത്തോടു പരിപൂർണ്ണ വിശ്വാസത്തോടെ പെരുമാറും. നിർഭാഗ്യവശാൽ അവിടുത്തെ ഉപദ്രവിക്കാൻ ഇടയായാൽ നീ ഉടൻ തന്നെ വലിയ എളിമയോടെ അവിടുത്തോടു ക്ഷമാപണം ചെയ്യും. എന്നാൽ അതോടൊപ്പം വിനയാന്വിതനായി അവിടുത്തെ പക്ക ലേക്കു കരം നീട്ടി, നീ ആകുലതയും സംഭ്രമവും കൂടാതെ സ്നേഹ പൂർവ്വം പാപക്കുണ്ടിൽനിന്നു കരകയറും. അങ്ങനെ, നിരാശനാകാതെ ദൈവത്തിന്റെ പക്കലേക്കുള്ള യാത്ര നീ തുടരുകതന്നെ ചെയ്യും.