എന്റെ പ്രിയ കുഞ്ഞേ, ഇന്ന് അനേകം കൃപകൾ ജനതകളിലേക്കു വാർഷിക്കാനുണ്ട്. എന്നാൽ ഏറെയും നഷ്ട്ടമായിപോകുന്നു. കാരണം, അധികമാരും പ്രത്യുത്തരിക്കുന്നില്ല. അതിനാൽ ദൈവം അത്യധികം ദുഖിതനാണ്. ദൈവത്തിന്റെ കൃപയ്ക്കു കീഴിൽ നീ ഒരു സുന്ദര സൂനമായി, വിനയാന്വിതയായി വിടരുക. അങ്ങനെ ചെയ്താൽ ഞാൻ നിനക്കായി ഒരുക്കിയിട്ടുള്ള സുരക്ഷിതമായ വഴിയേ നിന്നെ നയിക്കാൻ എനിക്ക് സാധിക്കും.
ദയവായി എന്റെ ജപമാല മുറുകെ പിടിക്കുക. എന്റെ പ്രവർത്തികളെല്ലാം ഫലമണിയുന്നതിനായി പ്രാർത്ഥിക്കുക. സമാധാനം. നിന്നെ ശക്തിപ്പെടുത്താൻ എല്ലാ ദിവസവും എന്നോടൊപ്പം ആയിരിക്കാൻ ഞാൻ നിന്നോട് ആവശ്യപ്പെടുകയാണ്. അപ്പോൾ നീ ശക്തയാവുകയും എന്റെ ലക്ഷ്യം സഫലീകരിക്കപ്പെടുകയും ചെയ്യും.