“ഒന്നുങ്കിൽ മരിക്കുക അല്ലെങ്കിൽ സഹിക്കുക” എന്ന ത്രേസിയാ പുണ്ണ്യവതിയുടെ മുദ്രാവാക്യം തിരുത്തികൊണ്ട്, “മരിക്കാതെ സഹിക്കുക” എന്നെഴുതിയ ഒരു കർമലീത്താ സഹോദരിയാണ് മേരി മഗ്ദലിൻ ദെ പാസ്സി. അവൾ 1566 ൽ ഫ്ലോറൻസിൽ ഒരു കുലീന കുടുംബത്തിൽ ജനിച്ചു. കാതറിൻ എന്നായിരുന്നു ജ്ഞാനസ്നാന നാമം. പത്താമത്തെ വയസ്സിൽ നിത്യകന്യത്വം നേർന്ന കാതറിൻ 16 മത്തെ വയസ്സിൽ ഫ്ലോറൻസിൽ കർമലീത്താ മഠത്തിൽ ചേർന്നു. ഒരു കൊല്ലാതെ നോവിഷ്യറെ കഴിഞ്ഞപ്പോൾ മരണകരമായ ഒരു രോഗം പിടിപെട്ടതിനാൽ രോഗശയ്യയിൽ കിടന്നു വൃതവാഗ്ദാനം ചെയിതു.ഉടനടി രണ്ടുമണിക്കൂർ നേരത്തെ സമാധി ഉണ്ടായി. അടുത്ത 40 പ്രഭാതങ്ങളിൽ വി. കുർബാന സ്വീകരണത്തിന് ശേഷം രണ്ടുമണിക്കൂർ സമാധി ആവർത്തിച്ചു; ദൈവൈക്യം അനുഭവിച്ചുകൊണ്ടിരുന്നു. ജ്ഞാനപിതാവിന്റെ നിർദേശപ്രകാരം സിസ്റ്റർ മേരിയുടെ അനുഭവങ്ങൾ ഒരു സെക്രട്ടറി എഴുതികൊണ്ടിരുന്നു ആറുവർഷം കൊണ്ട് അഞ്ചു വലിയ ഗ്രന്ഥങ്ങൾ എഴുതിത്തീർത്തു. ആദ്യത്തെ മൂന്നു വാല്യങ്ങളിൽ 1584 മെയ് 27 മുതൽ 1585 ലെ പെന്തക്കോസ്താ വരയുള്ള ഭൗതികാനുഭവങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. പെന്തക്കോസ്താ ആഴ്ചയിലുണ്ടായ ഭയങ്കര പരീക്ഷകളാണ് നാലാം വാല്യം. അഞ്ചാം വാല്യത്തിൽ വിശുദ്ധരുടെ എഴുത്തുകളും വേറൊരു വാല്യത്തിൽ സന്യാസരൂപവത്കരണത്തിനു അവൾ നൽകിയ ഉപദേശങ്ങളും ചേർത്തിരിക്കുന്നു.
അസാധാരണ കാര്യങ്ങൾ അവൾക്കു സാധാരണ കാര്യങ്ങൾ പോലെ ആയിരുന്നത്കൊണ്ട് അത്ഭുതക്കാഴ്ചകൾ മാത്രമേ മേരിയ്ക്കുണ്ടായിരുന്നുവുല്ളെന് നും ചിലർ കരുതും; അത്രകണ്ട് ഭാവി പ്രവചിക്കാനും പരഹൃദയം വായിക്കാനും അവൾക്കു കഴിഞ്ഞിരുന്നു. എന്നാൽ ഭയങ്കര ആത്മീയ ശുഷ്ക്കതയും ആ സഹോദരി അനുഭവിച്ചിട്ടുണ്ട്; ഭയങ്കര പരീക്ഷകൾക്ക് വിദേയമായിട്ടുണ്ട്. ശാരീരിക വേദനകളും സുലഭമായിരുന്നു. തന്നിമിത്തം 41 –മ്മത്തെ വയസ്സിൽ 1607 ൽ അവൾ മരിച്ചു. 350 കൊല്ലത്തിനു ശേഷവും വിശുദ്ധ കന്യകയുടെ ശരീരം അഴിഞ്ഞിട്ടില്ലെന്നു പറയപ്പെടുന്നു.